പഠിക്കാൻ മിടുക്കരാണ് നമ്മൾ മലയാളികൾ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് റീമ ഷാജി എന്ന തിരൂർ സ്വദേശി.അമേരിക്കൻ സ്കോളർഷിപ് നേടിയാണ് ഈ തവണ റീമ ഷാജി കയ്യടി നേടിയിരിക്കുന്നത് ഇന്ത്യയിൽ അഞ്ചുപേർക്ക് മാത്രം ലഭിച്ച സ്കോളർഷിപ് അതിൽ മലയാളിയും ഉണ്ടെന്നറിഞ്ഞതിൽ അഭിമാനിക്കുകയാണ് എല്ലാ മലയാളികളും.നമ്മൾ ആഗ്രഹിച്ചപോലെ തന്നെ പഠിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല എന്നാൽ തന്റെ ആഗ്രഹം നടക്കണം എന്ന സ്വപ്നം മാത്രം ഉണ്ടെങ്കിൽ അതിനായി പരിശ്രമിച്ചാൽ തീർച്ചയായും ആ സ്വപ്നം നടക്കും അതിന് നമ്മുടെ കഠിന പരിശ്രമവും ആത്മവിശ്വാസവും മാത്രം മതി.
ഇന്ന് നമ്മൾ കാണുന്ന പലർക്കും അവർ ആഗ്രഹിക്കുന്നപോലെ പഠിക്കാൻ കഴിഞ്ഞിട്ടില്ല അത് കാരണം അവർ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലിയും ചെയ്യാൻ സാധിക്കുന്നില്ല പലർക്കും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് എന്നാൽ അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ നമുക്ക് നമ്മുടെ ആഗ്രഹം സഫലമാക്കാൻ കഴിയും.പഠിക്കുന്ന കാര്യത്തിൽ അല്ലെങ്കിൽ ഒന്നും നേടാൻ കഴിയുന്നില്ല എന്ന് തോന്നുമ്പോൾ നിങ്ങൾ റീമ ഷാജിയെ ഓർക്കുക അവരുടെ ആത്മവിശ്വാസവും കഠിന പരിശ്രമവും എങ്ങിനെയാണ് എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്കും അതുപോലെ പലതും ജീവിതത്തിൽ നേടാൻ കഴിയും.
മലപ്പുറം ജില്ലയിലെ തിരൂരിലാണ് റീമ ഷാജിയുടെ വീട് വാർത്തയായിരിഞ്ഞ ഒരുപാട് ആളുകൾ റീമയെ നേരിൽ കണ്ടു അഭിനന്ദിക്കാൻ വേണ്ടി അവരുടെ വീട്ടിലെത്തി റീമയുടെ കുടുംബവും വളരെ സന്തോഷത്തിലാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെയാണ് തന്റെ ജീവിതത്തിൽ വന്നിരിക്കുന്നത് ഇത് കിട്ടിയില്ല എങ്കിൽ കൂടി തന്റെ ശ്രമം ഉപേക്ഷിക്കിലായിരുന്നു എന്നും റീമ പറയുന്നു.എന്തായാലും നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമാണ് റീമ ഈ വാർത്ത കേൾക്കുമ്പോൾ ജീവിതത്തിൽ പല കാര്യങ്ങൾ ചെയ്യാനും മടുപ്പ് തോന്നുന്നവർക്ക് പലതും നേടാൻ കഴിയും.
ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വിദ്യാർത്ഥികൾ തന്നെയാണ് തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ഒന്നിലും വിജയിക്കുന്നില്ല എന്ന ധാരണ മാറാൻ റീമയുടെ വിജയം സഹായിക്കും കാരണം ഒരുപാട് പേടിച്ചും കഷ്ടപ്പെട്ടും തന്നെയാണ് റീമ ഈ വിജയം കരസ്ഥമാക്കിയത്.ഒരുപാട് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നതോടൊപ്പം ഒരുപാട് മലയാളികൾക്ക് അഭിമാനിക്കും റീമയുടെ ഈ വിജയം കാരണമാകുന്നുണ്ട്.