ആയുർവേദ കൂട്ടുകൾ അടങ്ങിയ തുളസി സോപ്പ് നമുക്ക് മൂന്ന് മിനുട്ടിൽ വീട്ടിൽ ഉണ്ടാക്കാം

എല്ലാ ദിവസവും രണ്ട് നേരം എങ്കിലും നമുക്ക് ആവശ്യമുള്ള ഒരു സാധനമാണ് സോപ്പ് ഇത് നമ്മൾ കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത് എന്നാൽ എല്ലാതാരം സോപ്പും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും വളരെ പെട്ടെന്നും കൂടുതൽ സാധനങ്ങൾ ഒന്നും ചേർക്കാതെ വളരെ നല്ല ഒരു സോപ്പ് നമുക്ക് ഉണ്ടാക്കാൻ കഴിയും.ഇവിടെ നമ്മൾ പറയുന്നത് തുളസി കൊണ്ടുള്ള സോപ്പ് ഉണ്ടാക്കുന്ന വിധമാണ് ആരുടേയും സഹായ,മില്ലാതെ നമുക്ക് സ്വന്തമായി തന്നെ ഈ സോപ്പ് ഉണ്ടാക്കാൻ കഴിയും.

തുളസിയുടെ ഗുണങ്ങൾ നമുക്ക് പറയാതെ തന്നെ അറിയാം അതുകൊണ്ട് തന്നെ തുളസി കൊണ്ടുള്ള എന്തും നമുക്ക് ഉപയോഗിക്കാം.തുളസി കൊണ്ട് നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട് സോപ്പ് നിർമ്മിക്കാൻ വേണ്ടി ആദ്യം തന്നെ നമുക്ക് ആവശ്യമുള്ള സാധനം തുളസി തന്നെയാണ് സ്വന്തം വീട്ടിൽ തന്നെ തുളസി ഉണ്ടെങ്കിൽ വളരെ നല്ലത് അതിൽ നിന്നും നല്ല കുറച്ചു തുളസി ഇലകൾ എടുക്കാം.ഇല നന്നായി കഴുകി വൃത്തിയാക്കണം ശേഷം അത് ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കണം ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചുടുത്ത് മാറ്റിവെക്കാം.

ഇനി ചെയ്യേണ്ടത് സോപ്പ് ബേസ് വൃത്തിയായി മുറിച്ചെടുക്കണം വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്തൽ പെട്ടന്ന് തന്നെ അലിയിച്ചെടുക്കാം വെള്ളം പോലെ സോപ്പ് ബേസ് അലിയിച്ചെടുക്കണം ശേഷം ചൂട് പോകുന്നതിന് മുൻപ് തന്നെ നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തുളസിയുടെ ജ്യൂസ് അതിലേക്ക് ഒഴിച്ചുകൊടുക്കണം പിന്നെ ചെയ്യേണ്ടത് നന്നായി മിക്സ് ചെയ്യുക എന്ന കാര്യമാണ് തുളസിയുടെ ജ്യൂസും സോപ്പ് ബേസ്സും നന്നായി യോജിക്കുന്നത് വരെ മിക്സ് ചെയ്യണം.

ഇങ്ങനെ കുറച്ചു നേരം ചെയ്തത്തിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം സോപ്പിന്റെ വലിപ്പത്തിലുള്ള എന്തെങ്കിലും പാത്രത്തിലേക്ക് വേണം മാറ്റാൻ ഇനി സോപ്പിന് പ്രത്യേകം ആകൃതി ഒന്നും വേണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.ഇനി കുറഞ്ഞത് രണ്ട് മണിക്കൂർ സോപ്പ് ഉറക്കാൻ വെക്കണം രണ്ട് മണിക്കൂർ കഴിഞ്ഞാൽ നല്ല തുളസി സോപ്പ് നമുക്ക് ലഭിക്കും.സോപ്പ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന അളവിന് അനുസരിച്ചു അതിൽ ചേർക്കുന്ന ഓരോ സമാധാനത്തിന്റെയും അളവ് കൂട്ടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *