ഒരു വീട്ടിൽ ഒരു തയ്യൽ മെഷീൻ എങ്കിലും വളരെ അത്യാവശ്യമാണ് വീട്ടിലെ വസ്ത്രങ്ങൾ തന്നെ എന്തെങ്കിലും അതയാവശ്യ ഘട്ടങ്ങളിൽ നന്നാക്കേണ്ടിവന്നാൽ മറ്റുള്ള തയ്യൽ കടകളിലേക്ക് പോകേണ്ട ആവശ്യമില്ല.വീട്ടിൽ നിന്നും നമ്മൾ എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോൾ ഒരുപക്ഷെ ഇട്ടിരിക്കുന്ന വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും ഇങ്ങനെയൊരു സാഹചര്യത്തിൽ വീട്ടിൽ മെഷീൻ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് തന്നെ അത് പരിഹരിക്കാൻ സാധിക്കും എന്നാൽ തയ്യൽ മെഷീൻ വീട്ടിൽ ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടുമാണ്.
ഈ ഒരു ഉപകാരം മാത്രമല്ല വീട്ടിൽ മെഷീൻ ഉള്ളതുകൊണ്ട് ലഭിക്കുന്നത് സ്വന്തം വീട്ടിൽ മെഷീൻ വാങ്ങിവെച്ചു ചെറിയ രീതിയിൽ വരുമാനം നേടുന്ന പല വീട്ടുകാരുമുണ്ട് നമുക്ക് പ്രത്യേകം ജോലിയൊന്നും ഇല്ലാത്ത സമയങ്ങളിൽ മറ്റുള്ളവരുടെ വസ്ത്രങ്ങൾ തയ്ച്ചുകൊടുത്തും വരുമാനം ഉണ്ടാക്കാൻ സാധിക്കും അതുകൊണ്ട് തന്നെയാണ് പലരും തയ്യൽ മെഷീൻ വീട്ടിൽ വാങ്ങിവെക്കുന്നത് എന്നാൽ ഇങ്ങനെ വീട്ടിൽ സ്വന്തമായി മെഷീൻ ഉള്ളവരുടെ പ്രധാന പ്രശ്നമാണ് മെഷീൻ വളരെ പെട്ടെന്ന് തന്നെ കേടായി പോകുന്നു എന്നത് ഇതിന്റെ കാരണം മനസ്സിലാക്കിയാൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകില്ല കാരണം എന്തെന്നാൽ വീട്ടിൽ തയ്യൽ മെഷീൻ നമ്മൾ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കൂ.
അത് തന്നെയാണ് ഇടയ്ക്കിടെ മെഷീൻ കേടാകാനുള്ള പ്രധാന കാരണം.ഒരു വീട്ടിലേക്ക് തയ്യൽ മെഷീൻ വാങ്ങുമ്പോൾ അതിന്റെ പ്രധാന ഭാഗത്തേക്ക് പൊടിയും മറ്റും കേറാതിരിക്കാൻ മൂടിവെക്കണം ഉപയോഗിക്കാത്ത സമയങ്ങളിൽ പൊടി കേറാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് മെഷീൻ നന്നായി മൂടിവെക്കാൻ കഴിയുന്ന ഒരുതരം ബോക്സ് വാങ്ങാൻ കിട്ടും അത് ഉപയോഗിച്ച് മൂടി വെക്കാവുന്നതാണ്.കൂടാതെ ഇടയ്ക്കിടെ ഓയിൽ ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണ്.
വീട്ടിലെ മെഷീൻ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്.ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം പരിചയമില്ലാത്തവർ മെഷീൻ ഉപയോഗികുന്നരുത് എന്നത് തന്നെയാണ് പഠിക്കാൻ വേണ്ടിയാണ് എങ്കിൽ നന്നായി മെഷീൻ ഉപയോഗിക്കാൻ അറിയുന്ന ആരെങ്കിലും കൂടെ എപ്പോഴും ഉണ്ടാകണം ഇല്ലെങ്കിൽ അവരുടെ തെറ്റായ ഉപയോഗ രീതി കാരണം തയ്യൽ മെഷീനിന്റെ നിരവധി തകരാറുകൾ വരാൻ സാധ്യതയുണ്ട്.