മുൻപേ ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ വീട്ടിൽ പാറ്റകളും കൊതുകും വരില്ലായിരുന്നു

പാറ്റകളും കൊതുകും എല്ലാ വീടുകളിലും ഉണ്ടാകും വീട് എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഇവ രണ്ടും നമ്മുടെ വീടുകളിൽ എങ്ങിനെയെങ്കിലും കയറിക്കൂടും.കൊതുക് വരുന്നത് നമ്മുടെ പരിസരം വീഴ്ത്തിയില്ലാത്തത് കൊണ്ട് തന്നെയാണ് അതുപോലെ തന്നെ മറ്റേതെങ്കിലും വഴിയിലൂടെ പാറ്റകളും വീട്ടിലേക്കെത്തും.വീടുകളിൽ പാറ്റകൾ കയറിക്കൂടിയത് പിന്നെ ബുദ്ധിമുട്ടാണ് കാരണം നമ്മുടെ വസ്ത്രങ്ങൾ എല്ലാം കേടാകാൻ തുടങ്ങും ഇവ രാത്രിയാണ് ഏറ്റവും കൂടുതൽ പുറത്തേക്ക് വരുന്നത് കട്ടിലിനടിയിലും അലമാരയിലുമെല്ലാം പാറ്റകൾ കൂടും.കൊതുകും പാറ്റകളും വീട്ടിൽ കൂടിയാൽ പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത ബുദ്ധിമുട്ട് തന്നെയാണ്.

അടുക്കളയിലും പാറ്റകൾ കൊണ്ടുള്ള ശല്യം കൂടുതലാണ് ഇവയെ പെട്ടന്ന് വീട്ടിൽ നിന്നും പുറത്താക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഉണ്ട് എങ്കിലും അതെല്ലാം എല്ലാ വീടുകളിലും ഉപയോഗിക്കാൻ കഴിയില്ല നമ്മുടെ ദോഷങ്ങൾ ഇല്ലാത്ത കാര്യങ്ങൾ വേണം ചെയ്യാൻ.ഇതിന് മുൻപും പാറ്റകളേയും കൊതുകിനേയും വീട്ടിൽ നിന്നും പരിസരത്ത് നിന്നും ഒഴിവാക്കാൻ ചില കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട് ഒരുപാട് പേർക്ക് അത് കാരണം ഫലം ലഭിച്ചു.നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് വീട്ടിലെ പാറ്റകളെ ഒഴിവാക്കാനും മറ്റൊന്ന് കൊതുകിനെ ഒഴിവാക്കാനും.

നിങ്ങളുടെ വീട്ടിൽ കൊതുക് കേറിയിട്ടുണ്ട് എങ്കിൽ അവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ ആദ്യമേ ചെയ്യേണ്ടത് കാപ്പി പൊടി ഉപയോഗിച്ചാണ് കാപ്പി പൊടി വീട്ടിൽ ഉണ്ടെങ്കിൽ അവ ഒരു പാത്രത്തിൽ വെച്ച് ചൂടാക്കണം.നല്ല രീതിയിൽ ചൂടായി കഴിയുമ്പോൾ അതിൽ നിന്നും പുക വരുന്നത് കാണാം ഇങ്ങനെ ഉണ്ടാകുന്ന പുക മാത്രം മതി നമ്മുടെ വീടുകളിലെ കൊതുക് പോകാൻ വീടിന്റെ ഏതു വശത്തുള്ള കൊതുക് ആണെങ്കിലും ഈ പുക എത്തുമ്പോൾ പോകും.

ഇനി നമുക്ക് വേണ്ടത് പാറ്റകളെ ഒഴിവാക്കാൻ വേണ്ടിയുള്ള കാര്യമാണ് ഇതിനായി ചന്ദന തിരിയാന് ആവശ്യമായി വരുന്നത് ഇത് രണ്ടെണ്ണം പൊടിച്ച ശേഷം അതിലേക്ക് ഒരു കർപ്പൂരം കൂടി പൊടിച്ചു ചേർക്കണം ശേഷം അത് ഒരു പാത്രത്തിൽ ഇട്ടു അല്പം വെള്ളം കൂടി ചേർത്ത് കുറച്ചു നേരം വെക്കുക എന്നിട്ട് അരിച്ചെടുത്തു വെള്ളം മാത്രം ഒരു ബോട്ടിലിൽ എടുക്കണം ശേഷം പാറ്റകൾ സ്ഥിരമായി വരാറുള്ള ഭാഗങ്ങളിൽ ഈ വെള്ളം എത്തിക്കുക ഇങ്ങനെ ചെയ്താൽ നമ്മുടെ വീടുകളിൽ പാറ്റകൾ വരില്ല.

Leave a Reply

Your email address will not be published. Required fields are marked *