വേവിച്ച ചോറുകൊണ്ട് തയ്യൽ മെഷീനിൽ ഇങ്ങനെ ചെയ്തുനോക്കിയിട്ടുണ്ടോ സംഭവം കൊള്ളാം

തഖിയ്യൽ മെഷീൻ ഒരുവിധം വീടുകളിലെല്ലാം ഉണ്ടാകാറുണ്ട് വസ്ത്രങ്ങൾ തയ്‌ക്കാൻ വേണ്ടി നമ്മൾ വീട്ടിൽ തന്നെ തയ്യൽ മെഷീൻ വാങ്ങി വെക്കാറുണ്ട്.മെഷീൻ വീട്ടിലുണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രത്തിൽ ഡിസൈൻ ചെയ്യാം.സ്റ്റിച്ച് ചെയ്യാൻ താല്പര്യമുള്ള ആളുകൾ തന്നെയാണ് മെഷീൻ വീട്ടിലേക്ക് വാങ്ങുക പലതരത്തിൽ ഭംഗിയുള്ള ഡിസൈൺ ചെയ്യാൻ നമ്മുട സ്വന്തം വസ്ത്രത്തിൽ എല്ലാ രീതിയിലും സ്റ്റിച്ച് ചെയ്തുപഠിക്കാം.

വളരെ വ്യത്യസ്തമായി വസ്ത്രത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത് സാധാരണ എല്ലാ വസ്ത്രങ്ങളിലും കാൻവാസ്‌ വെക്കാറുണ്ട് തുണികൾ നമ്മൾ ഉദ്ദേശിക്കുന്ന രൂപത്തിൽ തന്നെ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാൽ കാൻവാസും തുണികളും ഉണ്ടെങ്കിലും കാൻവാസ്‌ ഒട്ടിക്കാൻ പശ വേണം എന്നാൽ നമ്മൾ ഇന്ന് ഇവിടെ ചെയ്യുന്നത് പശയില്ലാതെയാണ് അതിന് പകരം നമ്മൾ ഉപയോഗിക്കുന്നത് വേവിച്ച ചോറാണ് ആദ്യ കാലങ്ങളിൽ നമ്മൾ ഒട്ടിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് വേവിച്ച ചോറ് തന്നെയാണ് നല്ല രീതിയിൽ വെന്താൽ നല്ല ഉറപ്പിൽ തന്നെ ഒട്ടും.

ആദ്യം കാൻവാസ്‌ നമ്മുടെ ഡിസൈനിന്റെ രീതിയിൽ മുറിച്ചെടുക്കണം ശേഷം തുണികൾ അതിന്റെ മുകളിൽ വെച്ച് അല്പം ചൂടാക്കിയ ശേഷം അതിലേക്ക് വേവിച്ച ചോറ് കുറച്ചുവീതം വെച്ച് തുണികൾ മടക്കി ഒട്ടിക്കണം.ചോറ് നല്ല രീതിയിൽ വെന്തിട്ടുണ്ട് എങ്കിൽ പെട്ടന്ന് തന്നെ ഒട്ടിപ്പിടിക്കും ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ പശ വാങ്ങാൻ പോകേണ്ട ആ ചിലവും ഇല്ല സമയം ലാഭിക്കാം.ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് കൂടുതൽ ആർക്കും അറിയില്ല ഒരു തവണ ചെയ്യുമ്പോൾ തന്നെ ഇത് നമുക്ക് ഏതു സമയത്തും ചെയ്യാവുന്നതാണ് എന്ന് മനസ്സിലാകും.വീട്ടിൽ മെഷീൻ ഉള്ളവർ തീർച്ചയായും ഇത് മനസ്സിലാക്കണം.

പിന്നെ നിങ്ങൾ വസ്ത്രത്തിൽ വളരെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതുപോലെ നല്ല ഭംഗിയുള്ള മുത്തുകൾ വെച്ച് ചെയ്യാവുന്നതാണ് ചുരിദാറിലും പാന്റിലും ഇങ്ങനെ ചെയ്യാം.വസ്ത്രങ്ങളിൽ വളരെ പെട്ടന്ന് വീട്ടിൽ വെച്ച് താനെ എന്തെങ്കിലും ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ സിമ്പിളായി ചെയ്യാവുന്നതാണ്.ദിവസവും മെഷീനിൽ സ്റ്റിച്ച് ചെയ്യുന്ന ആളുകൾക്ക് ഉപകാരപ്പാടുന്ന ഒരു കാര്യം തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *