വളരെ സോഫ്റ്റായി തയാറാക്കി എടുക്കാൻ പറ്റുന്ന ഇടിയപ്പം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത് തുടക്കക്കാർക്ക് പോലും വളരെ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്നതാണ്.ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.രണ്ടു കപ്പ് അളവിൽ അരിപ്പൊടി എടുക്കുക.വറുത്ത അരിപ്പൊടി ആയിരിക്കാണം.വീട്ടിൽ പൊടിച്ച അരിപ്പൊടി ആണേലും ഉപയോഗിക്കാം.ഇനി ഇതിലേക്ക് വെള്ളം ആവിശ്യത്തിന് ചേർത്ത് കൊടുക്കുക.പച്ചവെള്ളം ആയാലും പ്രശ്നം ഇല്ല.രണ്ട് കപ്പ് അരിപ്പൊടിക്ക് രണ്ടര കപ്പ് വെള്ളം ആണ് വേണ്ടത്.സാദാരണ തിളച്ച വെള്ളം ആണല്ലോ ഉപയോഗിക്കുന്നത് പക്ഷെ ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് പച്ചവെള്ളമാണ്
അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും പൊടി നന്നായിട്ടു വെള്ളത്തിൽ കിടന്ന് കുഴയുന്നതിനനുസരിച്ചണ് നമ്മുടെ ഇടിയപ്പതിന്റെ സോഫ്റ്റ് മനസിലാക്കാൻ പറ്റുന്നത്.എല്ലാവരുടെയും പ്രശ്നം ആണ് വെള്ളം ചേർക്കുന്നത് കൂടുന്നു എന്നുള്ളത് അപ്പോൾ നന്നായി കുഴച്ചു കുഴച്ചു അതിനെ സോഫ്റ്റ്ക്കാൻ പറ്റും.ഓരോ പൊടിക്കും ഓരോ അളവിൽ ആയിരിക്കും വെള്ളം എടുക്കേണ്ടത്.ഒട്ടും കട്ടയില്ലാതെ കുഴച്ചു എടുക്കുക അതിനുശേഷം ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം.വെളിച്ചെണ്ണ ചേർക്കുമ്പോൾ നല്ല ഫ്ലെവർ കിട്ടും അതുമല്ല നല്ല സോഫ്റ്റായി കിട്ടാനും ഇത് സഹായിക്കും.
ഇനി ആവിശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കണം.എന്നിട്ട് നന്നായി മിക്സ് ചെയ്യ്തത് കൊടുക്കുക.ഒരു ദോശ മാവിന്റെ അതുപോലെ ഇരിക്കും ഇപ്പോ നമ്മൾ തയാറാക്കിയ കൂട്ട്. ഇനി അതിനെ ഒന്ന് ചൂടാക്കി എടുക്കണം അതിനായി മീഡിയം ഫ്ളൈമിൽ ഇട്ട് കൈയ് എടുക്കാതെ ഇളക്കി ഇളക്കി അതിനെ കുറച്ചു കട്ടിയായി എടുക്കുക.പാനിൽ നിന്ന് അത് വിട്ട് വരുമ്പോൾ എടുത്ത് മാറ്റി അടച്ചു വെക്കാം.കുറച്ചു സമയം കഴിഞ്ഞ് കയ്യിൽ നന്നായി ഓയിൽ തേച്ചു അത് നന്നായി ഒന്ന് കുഴക്കുക.
ഒരു രണ്ട് മൂന്നു മിനിറ്റ് മതിയാകും അപ്പോൾ ഇടിയപ്പം നല്ല സോഫ്റ്റ് ആയിരിക്കും.ഇനി അതിന്റെ സേവനാഴിയിലേക്ക് അല്പം വെളിച്ചെണ്ണ തൂത്തു കൊടുക്കുക നിർബന്ധം ഇല്ല പക്ഷെ ഇങ്ങനെ ചെയ്യ്താൽ മാവ് നന്നായിട്ടു പ്രെസ്സ് ആകും.അപ്പോൾ നന്നായിട്ടു കൈകൊണ്ട് തന്നെ ഉരുട്ടി അതിലേക് ഇട്ട് അമർത്തിയാൽ നല്ല സോഫ്റ്റ് ഇടിയപ്പം കിട്ടും.അപ്പോൾ എല്ലാവരും ഒന്ന് ചെയ്ത് നോക്കുക ചൂട് വെള്ളത്തിൽ ആദ്യം കുഴച്ചു പോകുന്നതിനേക്കാൾ നല്ലത് ഈ പറഞ്ഞതുപോലെ തണുത്ത വെള്ളത്തിൽ കുഴച്ചു അതിനെ ചൂടാക്കുന്നതാണ്.