നമ്മുടെയെല്ലാം വീട്ടിൽ വാങ്ങുന്ന ഒന്നാണ് കപ്പ. അപ്പോൾ കപ്പ എങ്ങനെയാണ് മോശമാകാതെ സൂക്ഷിക്കുക എന്ന് നോക്കാം.കപ്പ നന്നായി തൊലി കളഞ്ഞു മുറിച്ചിട്ട് അതൊരു കവറിൽ കെട്ടി ഫ്രീസറിൽ വെച്ചാൽ കപ്പ കേടു കൂടാതെ ഇരിക്കാൻ സഹായിക്കും.ഇനി അടുത്ത ഒരു ടിപ്സ് ആണ് നമ്മുടെയെല്ലാം വീട്ടിൽ ഉള്ളതാണ് കലണ്ടർ വർഷം കഴിയുമ്പോൾ അത് മാറ്റാറുണ്ടല്ലോ അപ്പോൾ കലണ്ടർ കളയും മുൻപ് ഇത് ചെയ്ത് നോക്കുക. കലണ്ടറിന്റെ കൊളുത്ത് വരുന്ന ഭാഗത്തു ഒരു കമ്പി ഉണ്ടാകുമല്ലോ അത് വെറുതെ കളയേണ്ട അതിനൊരു ഉപയോഗം ഉണ്ട്. ആദ്യം ആ കമ്പി ഒന്ന് മുറിച്ചു എടുക്കുക വേണേൽ അതിനെ നടുഭാഗം ഒന്ന് മുറിക്കാം ഇനി ആ രണ്ട് കമ്പികളും വളചെടുക്കുക അത്യാവശ്യം നമ്മുടെ തുണിയൊക്കെ ഉണക്കാൻ ഇടുന്ന സാദനം പോലെയാണ് വളച്ചു എടുക്കേണ്ടത് അപ്പോൾ അത് അയയിൽ തൂക്കി ഇട്ടാൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടാം.
മറ്റൊരു കാര്യം എന്തെന്നാൽ മുറിച്ച നാരങ്ങ ഉണങ്ങി പോകാതെയും അഴുകി പോകാതെയും ഇരിക്കാൻ മുറിച്ച നാരങ്ങയുടെ കുരു എടുത്ത് മാറ്റുക എന്നിട്ട് നമ്മൾ പിഴിഞ്ഞ നാരങ്ങയുടെ തോലും അതിന്റ നേരെ പകുതി മുറിച്ചതും തമ്മിൽ ചേർത്ത് വെച്ചിട്ട് ഒരു ചെറിയ കമ്പ് നടുവിലൂടെ കുത്തി വെക്കുക ഇങ്ങനെ കുറച്ചു ദിവസം മോശമാകാതെ ഇരിക്കുന്നതാണ്. അടുത്തത് നമ്മുടെ വീട്ടിലെ സ്റ്റീലിന്റെ പത്രത്തിന്റെ ഉള്ളിൽ കറ പിടിച്ചതുപോലെ ഇരിക്കുന്നത് കാണാം അത് പോകാൻ അവിടെ കുറച്ചു ഉപ്പിട്ട് കൊടുത്തിട്ട് കുറച്ചു ലിക്വിഡും കൂടെ മിക്സ് ആക്കി നന്നായിട്ട് തേച്ചു നോക്കുക എല്ലാ കറയും പോകുന്നത് കാണാം അടുത്തതായി ഒരു സിമ്പിൾ പുഡിങ് ആണ്. ഒരു ട്രെ എടിത്തിട്ട് കുറച്ചു നെയ്യ് തേക്കുക.
അതിനുശേഷം ഒരു പാൻ വെച്ചിട്ട് അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക നന്നായിട്ടു ഇളക്കി കൊടുക്കുക.കുറച്ചു സമയം കഴിയുമ്പോൾ പഞ്ചസാര മെൽറ്റാകും.തീ കുറച്ചു വെച്ച് അതിലേക് ഒന്നര കപ്പ് ചൂടുള്ള പാൽ ഒഴിച്ചു കൊടുക്കുക.പാലിന്റെ കളർ എല്ലാം മാറുന്നുണ്ട് അതിനുശേഷം രണ്ട് സ്പൂൺ കോൺഫ്ലവർ പാലിൽ കലക്കി ചേർത്ത് കൊടുക്കുക.കോൺഫ്ലവർ ഇല്ലെങ്കിൽ കുറച്ചു മൈദ ചേർത്ത് കൊടുക്കാം.നന്നായിട്ടു ഇളക്കി ഇളക്കി സ്മൂത്ത് ആകിയതിനു ശേഷം ഒരു ട്രെയിൽ മാറ്റി കൊടുക്കുക.തണുത്തതിനു ശേഷം നന്നായി അടച്ചു വെച്ചിട്ട് ഫ്രിഡ്ജിൽ എടുത്ത് വെക്കാം.അതിനു ശേഷം കൈവെച്ചു തന്നെ തൊട്ട് നോക്കി വിടിവിച്ചു കൊടുക്കണം.ഭംഗിക്ക് വേണ്ടി ചോക്ലേറ്റ് ഇട്ട് കൊടുക്കാം.അടുത്തതായി പനീർ എങ്ങനെ ആണ് പാക്കറ്റ് പാൽ ഒഴിച്ച് ഉണ്ടാക്കുന്നതെന്നാണ് അതിനായ് ഒരു പത്രത്തിലെക്ക് ഒരു കവർ പാൽ ഒഴിക്കുക.
പാല് ചൂടാകുന്ന സമയത്തു ഒരു ചെറു നാരങ്ങ അതിലേക്ക് പിഴിഞ്ഞ് ഒഴിക്കണം.ഇല്ലെങ്കിൽ വിനാഗിരി ഒഴിച്ച് കൊടുത്താലും മതി.അപ്പോൾ അത് തിളച്ചു നന്നായിട്ടു പിരിഞ്ഞു വരും വെള്ളം നന്നായിട്ടു വേർതിരിച്ചു കാണാൻ പറ്റും.ഇനി അതൊന്ന് അരിചെടുക്കണം.ഒരു കോട്ടന്റെ തുണിയിൽ അരിക്കുക.ചെറിയ അമ്മി കല്ല് വെച്ച് അതിന്റ മുകളിൽ ഒന്ന് അമർത്തുക അപ്പോൾ നന്നായി വെള്ളം പോയി കിട്ടും എന്നിട്ട് ആ തുണി തുറന്നു നോക്കുക എല്ലാ വെള്ളവും പോയിട്ട് കിട്ടും.എന്നിട്ട് അതൊരു പാത്രത്തിൽ വെച്ച് ലെവൽ ചെയ്ത് കൊടുക്കണം എന്നിട്ട് ഫ്രിഡ്ജിൽ വെച്ചിട്ട് ആവിശ്യം ഉള്ളപ്പോൾ എടുത്താൽ മതി