രാത്രിയിൽ അടുക്കളയിൽ വീട്ടമ്മമാർ ചെയ്യേണ്ട 5 കാര്യങ്ങൾ ഉണ്ട് അതൊന്ന് നോക്കാം എന്തൊക്കെ ആണെന്ന്. ആരോഗ്യമുള്ള ഒരു കുടുംബം ആക്കിയെടുക്കുന്നതിന് തുടക്കം അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാം. അടുക്കള നല്ല വൃത്തിയായി സൂക്ഷിക്കുന്നതിന് ഈസി ആയിട്ടുള്ള 5 ടിപ്സ് ആണ്.അപ്പോൾ ആദ്യത്തെ കാര്യം നമ്മുടെയൊക്കെ വാഷ് ബേസ് വൃത്തിയാക്കാൻ ഒരൽപ്പം ബേക്കിംഗ് സോഡായും വിനാഗിരിയും ഉപയോഗിച്ച് നന്നായിട്ടു തേക്കുക അങ്ങനെ കഴുകുമ്പോൾ നല്ല ഒരു തിളക്കം ആയിരിക്കും. വിനാഗിരി ഒഴിക്കുംമ്പോൾ തന്നെ ഒരു കെമിക്കൽ റിയാക്ഷന് ഉണ്ടാകും. ബ്ലോക് മാറാനും നല്ലതാണ് വിനാഗിരി വിമ്മ് ബാർ ഉപയോഗിച്ച് നന്നായിട്ടു തേച്ചു കഴുകിയാൽ നല്ല തിളക്കം ഉണ്ടാകും.
അപ്പൊ പാത്രം എല്ലാം കഴുകി കഴിഞ്ഞു ഇതുപോലെ തേച്ചു കഴുകുക. അപ്പോൾ ആദ്യത്തെ ടിപ്പ് ഇതാണ്.അടുത്തത് നമ്മുടെ വാഷിംഗ് മെഷീൻ വാഷ് ബെയിസിന് ഇതിൽ നിന്നൊക്കെ ഒരു അഴുക്ക് സ്മെൽ വരാറുണ്ട് വേസ്റ്റ് കുഴിയിൽ നിന്നുള്ള മണമാണ് അപ്പോൾ അതെങ്ങനെ മാറ്റാമെന്ന് നോക്കാം.അതിനായി ഓറഞ്ച് തോല് വെച്ചുള്ള ടിപ്പ് ആണ്. ഓറഞ്ച് തൊലിയോ നാരങ്ങായുടെ തോലും എടുക്കാം. ഓറഞ്ച് തൊലി പീസ് ആയി എടുത്തിട്ട് ഐസ് ട്രെയിൽ വെച്ച് കൊടുക്കുക.എന്നിട്ട് വിനാഗിരി അതിന്റെ ഓരോന്നിന്റെയും മുകളിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഫ്രീസറിൽ വെച്ച് കട്ടായായി എടുക്കണം.എന്നിട്ട് പാത്രം കഴുകി കഴിഞ്ഞ് വാഷ് ബെയിസനിൽ ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ നിന്ന് വരുന്ന മണം പോയി കിട്ടും.ഉറങ്ങാൻ പോകും മുൻപ് ഇതൊന്ന് ചെയ്യുക.
അടുത്തത് നമ്മൾ പാത്രം കഴുകിയ സ്ക്രബ്ബ് രാത്രിയിൽ പത്രം കഴുകിയതിനു ശേഷം കുറച്ചു ചൂട് ഉള്ള വെള്ളത്തിൽ അൽപ്പം ഉപ്പ് ഇട്ട് സ്ക്രബ്ബ് മുക്കി വെക്കുക അപ്പോൾ അതിലുള്ള എല്ലാ അണുക്കളും എല്ലാം പോയി നല്ല ക്ലീൻ ആയി കിട്ടും.കുക്കിംഗ് എല്ലാം കഴിഞ്ഞു കഴിയുമ്പോൾ ഗ്യാസ് ന്റെ അവിടെയെല്ലാം വൃത്തികേടായി കിടക്കാറുണ്ടല്ലോ അപ്പൊ ഒരു തുണി കഷ്ണം ഉപയോഗിച്ച് ഒന്ന് വൃത്തി ആകുക. അതിന്റ മേലേ ഓരോ തുള്ളി ഒഴിച്ച് നന്നായിട്ടു ഒരു സ്ക്രബ്ബ് വെച്ച് ഒന്ന് തേച്ചു കൊടുക്കുക നല്ല ഫ്രഷ്നസ് കിട്ടും.രാവിലെ എഴുന്നേറ്റു വരുമ്പോൾ നല്ല മണം ഉണ്ടാകും. പല്ലിയും പാറ്റയും ഒന്നും വരാതെയും ഇരിക്കും ഇങ്ങനെ ചെയ്യുന്നത് കൊണ്ട്.പിന്നെ വേറൊരു വഴിയാണ് പനികൂർക്കയുടെ ഇല നന്നായി ഒന്ന് ഞെരടി എല്ലാ സ്ഥലത്തും തേച്ചു കൊടുത്താൽ പല്ലിയുടെ ശല്യം ഇല്ലാതിരിക്കും.
അടുത്തത് പച്ചരി വെച്ചിട്ടുള്ളതാണ് പച്ചരിയോ കുത്തരിയോ ഉപയോഗിക്കാം. പച്ചരി ഒരു പാത്രത്തിൽ എടുക്കുക. വാനില എസൻസ് കുറച്ച് ഒഴിച്ചു കൊടുക്കുക.കുറച്ചു ഇളക്കി എന്നിട്ട് ഒരു കോട്ടൺ തുണിയോ മറ്റോ ഇട്ട് നന്നായിട്ട് പൊതിഞ്ഞു കൊടുക്കുക നല്ല മുറുക്കെ കെട്ടുക എന്നിട്ട് ആ തുണിക്ക് ചെറിയ ചെറിയ ഹോൾസ് ഇട്ട് കൊടുക്കുക. ഇത് ബെഡ്റൂമിൽ വെക്കാം അടുക്കളയിൽ വെക്കാനും പറ്റും നല്ല മണം പുറത്തേക്ക് വരും. ഒരാഴ്ച കഴിഞ്ഞ് മണം കുറഞ്ഞു വന്നാൽ വീണ്ടും അതിലേക് വാനില എസൻസ് ഒഴിച്ചു കൊടുക്കാം.നിങ്ങൾക്ക് ഏത് മണമാണോ വേണ്ടത് അത് ഒഴിച്ച് കൊടുത്താൽ മതിയാകും.