എന്നെ കല്യാണം കഴിക്കുമോ സന്തോഷ് പണ്ഡിറ്റിനോട് സുബി സുരേഷ് പണ്ഡിറ്റിന്റെ മറുപടി കേട്ട് ഇനിയാരോടും ഇങ്ങനെ ചോദിക്കില്ലെന്ന് സുബി

സുബി സുരേഷ് എന്ന നടിയെ കുറിച്ച് ആർക്കും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല സിനിമയിലും സീരിയലിലും സ്റ്റേജ് പരിപാടികളിലും നാടകങ്ങളിലും ഒരുപോലെ തിളങ്ങിയ താരത്തെ നിരവധി വിദേശ സ്റ്റേജ് പരിപാടികളിലും മിന്നുന്ന താരം തന്നെയാണ്.മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് കോമഡി കഥാപാത്രങ്ങളെയാണ് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ് കാരണം ഒരു നടി ഒരു സിനിമയിൽ കോമഡി കഥാപാത്രം ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് എന്നാൽ സുബി സുരേഷ് വളരെ അനായാസം തന്റെ എല്ലാ കഥാപാത്രങ്ങളെയും ഏറ്റെടുക്കാറുണ്ട് അഭിനയിച്ച സിനിമകൾ എല്ലാം തന്നെ മലയാളികൾക്ക് ഓർത്തിരിക്കാൻ കഴിയുന്നത് തന്നെയാണ്.

ഇപ്പോൾ താരം സിനിമയിൽ സജീവമല്ല എങ്കിലും പല ടീവി പരിപാടികളിലും നടിയെ നമ്മൾ കാണാറുണ്ട് മാത്രമല്ല സുബി സുരേഷ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.സുബി സുരേഷ് എന്ന വളരെ വ്യത്യസ്തമായ നടിയെ കുറിച്ച് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം സുബി തന്നെ നേരിട്ട് മറ്റൊരു നടനോട് വിവാഹ അഭ്യർത്ഥന നടത്തിയതാണ് അത് മറ്റാരുമല്ല എല്ലാവരും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റിനോട് തന്നെയാണ് ഒരു പരിപാടിയിലാണ് സുബി ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നെപോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാമോ എന്നായിരുന്നു ചോദിച്ചത്.

എന്നാൽ പണ്ഡിറ്റിന്റെ ഉത്തരം ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു സന്തോഷ പണ്ഡിറ്റ് പറഞ്ഞത് ഇങ്ങനെയാണ്.ഞാൻ നോക്കുന്നത് കുറച്ച് അച്ചടക്കമുള്ള പെൺകുട്ടിയെയാണ് ഇങ്ങനെയൊരു ഉത്തരം സന്തോഷ് പണ്ടിറ്റിൽ നിന്നും സുബി പ്രതീക്ഷിച്ചില്ല എന്ന കാര്യം വളരെ വ്യക്തമാണ് പരിപാടിക്കിടെ നടന്ന ഈ വിവാഹ അഭ്യർത്ഥ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയാകുകയാണ് സന്തോഷ് പണ്ഡിറ്റ് എന്ന നടൻ ആദ്യ കാലങ്ങളിൽ സിനിമ ചെയ്യുന്ന സമയത്ത് മറ്റുള്ളവരെ വളരെ നിസാരമായി ആയിരുന്നു കണ്ടിരുന്നത്.

എന്നാൽ ഇന്ന് അദ്ദേഹം മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമകളിൽ പോലും അഭിനയിച്ചു ഇപ്പോൾ അദ്ദേഹം നിരവധി ടീവി പരിപാടികളിലും പങ്കെടുക്കാറുണ്ട്.പതിയെ അദ്ദേഹത്തെ മലയാളികൾ സ്വീകരിച്ചു തുടങ്ങി എന്ന് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.സന്തോഷ് പണ്ഡിറ്റ് നായകനായി അഭിനയിച്ച നിരവധി സിനിമകളുണ്ട് അദ്ദേഹം ചെയ്ത സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ച ഗ്രേസ് ആന്റണി എന്ന നടി ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *