ജീവിതത്തിൽ നമ്മൾ എത്ര പ്രയാസപ്പെട്ടാലും ഒരുനാൾ നല്ലകാലം വരുമെന്ന് പറയുന്നത് വെറുതെയല്ല എല്ലാവർക്കും അവരുടെ ജീവിതത്തിൽ നല്ലകാലം തീർച്ചയായും ഉണ്ടാകും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇച്ചാപ്പിയും കുടുംബവും കഴിഞ്ഞ അത്രയും കാലം ഇച്ചാപ്പിയും കുടുംബവും കഴിഞ്ഞിരുന്നത് ഓല വീട്ടിൽ ആയിരുന്നു ഇച്ചാപ്പിയും അമ്മയും അച്ഛനും ഇവർ മൂന്ന് പേരും വളരെ ചെറിയ ഒരു ഓലവീട്ടിൽ തന്നെയാണ് അത്രയും കാലം ജീവിച്ചത് പറയാൻ അത്ര വലിയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് അവരുടെ ജീവിതം എന്നാൽ പിന്നീട് അവർക്ക് ഒരു നല്ല കാലം വന്നു ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകുന്ന ദിവസമാണ് എന്നാണ് ഇച്ചാപ്പി പറയുന്നത് ഓലവീടിന് പകരം ടെറസിന്റെ വീട്ടിലാണ് ഇച്ചാപ്പിയും കുടുംബവും ഇനി ജീവിക്കാൻ പോകുന്നത്.
കഴിഞ്ഞ ദിവസം പുതിയ വീട്ടിൽ കയറി ഒരുപാട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വന്നിരുന്നു.സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരാളാണ് ഇച്ചാപ്പി വളരെ രസകരമായി തന്റെ ജീവിതാനുഭവം സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ കാണിച്ചു ഒരുപാട് ആളുകളുടെ ഇഷ്ടങ്ങൾ പിടിച്ചുപറ്റിയ ഇച്ചാപ്പിയെ അറിയാത്തവർ ഇന്ന് കുറവാണ്.ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നും തന്നെയാണ് ഇച്ചാപ്പിയും കുടുംബവും നമ്മൾ ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയത് എല്ലാവരും വലിയ വീടുകളുടേയും സൗകര്യങ്ങളുടെയും കഥ പറയുമ്പോൾ ഇച്ചാപ്പിക്ക് പറയാനുണ്ടായിരുന്നത് തന്റെ ആ ചെറിയ ഓല വീടിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ആയിരുന്നു.
തന്റെ വീടിനെ കുറിച്ച് ആദ്യമായി പരിചയപ്പെടുത്തിയപ്പോൾ ആളുകൾ കണ്ടത് ഇച്ചാപ്പിയുടെ വീട് മാത്രമല്ല അവളുടെ ആ നല്ല മനസ്സ് കൂടിയാണ് കാരണം സ്വന്തം ജീവിതം എങ്ങിനെയാണോ അത് അതുപോലെ തന്നെ മറ്റുള്ളവരെ കാണിക്കാൻ തയ്യാറുള്ള ആളുകൾ ഇന്ന് നമ്മുടെ കൂട്ടത്തിൽ കുറവാണ് അങ്ങനെയൊരു കാലഘട്ടത്തിൽ ഇച്ചാപ്പി എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ തുറന്നുകാണിച്ചു.
ഈ ഒരു കാരണം തന്നെയാണ് ആളുകൾ ഇച്ചാപ്പിക്ക് ഇത്രയും പിന്തുണ കൊടുക്കാൻ കാരണം മാത്രമല്ല ഇച്ചാപ്പി തന്നെ കുറിച്ച് പറയുമ്പോൾ കൂടെ അച്ഛനും അമ്മയും ഉണ്ടാകാറുണ്ട് ഇവർ മൂന്ന് പേരും ഒരുമിച്ചു വരുന്നതും ഇച്ചാപ്പിയെ പിന്തുണയ്ക്കുന്നവർക്ക് വളരെ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.എന്തായാലും ചെറിയ വീട്ടിൽ നിന്നും അത്യാവശ്യം എല്ലാ സൗകര്യങ്ങളുമുള്ള ആ വീട്ടിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.