താൻ വിവാഹം കഴിക്കാതെ അവിവാഹിതനായി ഇന്നും തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി താരം

നമുക്കെല്ലാം വളരെ സുപരിചിതനായ നടനാണ് ഇടവേള ബാബു അദ്ദേഹം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഈ അടുത്ത കാലം മുതൽ താരത്തെ കൂടുതൽ സിനിമകളിൽ കാണാൻ കഴിയുന്നില്ല എങ്കിലും ആദ്യ കാലങ്ങളിൽ അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങൾ നമ്മൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്.കോമഡി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഇടവേള ബാബു എന്ന നടന് ഒരു പ്രത്യേക കഴിവാണ് മമ്മുട്ടിയുടെ കൂടെ അഭിനയിച്ച ചില സിനിമകൾ മാത്രം മതി അദ്ധേഹത്തിന്റെ സിനിമയിലെ കഴിവിനെ മനസ്സിലാക്കാൻ.ഇന്ന് അദ്ദേഹം ഒരു വലിയ ചുമതല കൂടി വഹിക്കുകയാണ് മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി കൂടിയാണ് ഇടവേള ബാബു.

ഈ നടനെ കുറിച്ച് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും അദ്ദേഹം ഇതുവരെ വിവാഹം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പറയേണ്ട ഒരു കാര്യം തന്നെയാണ് തന്റെ സിനിമയിലെ കൂട്ടുകാർ എല്ലാവരും വിവാഹം ചെയ്തു എന്നാൽ താൻ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിന് ചില കാരണങ്ങൾ കൂടി ഇടവേള ബാബുവിന് പറയാനുണ്ട് അതിനെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ള കാരണങ്ങൾ ഇവയാണ് വിവാഹം കഴിഞ്ഞാൽ ഒരു നുണ പറയേണ്ടിവരും രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോൾ ഉടനെ തന്നെ ഭാര്യമാരുടെ അനേഷണം വരും എവിടെയാണ് വീട്ടിൽ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും എന്നാൽ വിവാഹം ചെയ്തില്ലെങ്കിൽ അങ്ങനെയൊരു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം വീട്ടിലേക്ക് വന്നാൽ മതി എവിടെ വേണമെങ്കിലും നമുക് യാത്ര ചെയ്യാം.

അദ്ദേഹം പറഞ്ഞ ഇത്രയും കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചാണ് കഴിഞ്ഞ പരിപാടിയിൽ നടി മേനക ചില കാര്യങ്ങൾ പറഞ്ഞത് ഇടവേള ബാബു ഇപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് അദ്ദേഹത്തിനോട് നമുക്ക് കടപ്പാടുണ്ട് സ്ത്രീകൾ രാത്രി വൈകി യാത്ര ചെയ്യുമ്പോൾ ഇതുപോലെ ഒരാൾ എങ്കിലും സ്ത്രീകളുടെ കൂടെ വേണം അല്ലാതെ ശെരിയാവില്ല.ഇടവേള ബാബു അഭിനയിച്ച ചില സിനിമകൾ കൂടി റിലീസ് ചെയ്യാനുണ്ട് അഭിനയം തുടരുന്ന സമയത്ത് തന്നെ ഒരു സംഘടനയുടെ വലിയ പദവി ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം.

എന്നാൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ അത് ഒരു ജോലിയായി കാണുന്നില്ല എന്നും അങ്ങനെ കണ്ടാൽ മടുപ്പ് തോന്നുമെന്നും അദ്ദേഹം പറഞ്ഞു ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയിൽ തന്നെ തുടരാൻ കഴിയും.സ്വന്തം വീട്ടിലെ കാര്യങ്ങൾ കൂടി അദ്ദേഹം പറയാൻ മറന്നില്ല തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങൾ എല്ലാം താനാണ് നോക്കുന്നത് അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നീട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *