മിക്ക വീടുകളിലും എലി ശല്യം ഒരു പ്രധാന പ്രശ്നമാണ്. എലികൾ പലപ്പോഴും വീട്ടിൽ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയും, നിങ്ങളുടെ ബോക്സുകളിലും വസ്ത്രങ്ങളിലുമെല്ലാം കയറി നശിപ്പിക്കുകയും, തുറന്നു വെച്ചിരിക്കുന്ന ഭക്ഷണങ്ങൾ തിന്നുകയും ചെയ്യുന്നത് പലർക്കും സ്ഥിരം കാഴ്ച്ചകളാണ്. ഇതു മാത്രമല്ല, പല രോഗങ്ങൾക്കും ഇവ കാരണമായേക്കാം. അതിനാൽ, ഇവയെ ഒഴിവാക്കേണ്ടത് ആവശ്യമാണ്.
എലിപ്പെട്ടിയും എലിവിഷവും മറ്റ് പല ഉപായങ്ങളും നോക്കിയെങ്കിലും മാറാത്ത എലി ശല്യം പൂർണ്ണമായും മാറ്റാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഉപായമുണ്ട്. വീട്ടിലുള്ള രണ്ടു വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയ്യാറാകാൻ പറ്റുന്ന ഫലപ്രദവും ലളിതമായ ഈ വിദ്യ കൂടി പരീക്ഷിച്ച് നോക്കാം. എലി ശല്യം പൂർണമായും മാറും.
ഒരു പഴുത്ത തക്കാളി എടുത്ത് രണ്ടായി മുറിച്ച് അതിലേക്ക് ¼ ടീസ്പൂൺ സാധാരണ മുളക് പൊടിയും കുറച്ച് ശർക്കരയും നന്നായി പുരട്ടുക. ശർക്കരയ്ക്ക് പകരം പഞ്ചസാരയോ, കൽക്കണ്ടമോ ഇടാവുന്നതല്ല. ഫലപ്രദമായ റിസൾട്ടിന് ശർക്കരയാണ് ഉപയോഗിക്കേണ്ടത്. ശേഷം എലിയെ ആകർഷിപ്പിക്കും വിധം തയ്യാറാക്കിയ ഈ തക്കാളി ട്രാപ്, എലികൾ സാധാരണയായി കാണപ്പെടാറുള്ള സ്ഥലങ്ങളായ , കിച്ചൻ, വർക്ക് ഏരിയ, എന്നിവിടങ്ങളിൽ വെക്കുക. തക്കാളിയുടെ നീരും, മുളക് പൊടിയുടെ എരിവും, ശർക്കരയുടെ മധുരവും ചേർന്ന് റിയാക്ഷൻ സംഭവിക്കുകയും എലിയുടെ വയറ്റിൽ അസിറ്റിക് എഫക്റ്റ് അസ്വസ്ഥകൾ ഉണ്ടാക്കുകയും ചെയ്യും . ഇനി ഏലി ശല്യം പൂർണമായി അകറ്റാൻ ഈ ലളിതമായ ടിപ്പ് ചെയ്യാവുന്നതാണ് .