എത്ര പഴയ കാർപ്പെറ്റും പുത്തൻ പോലെയാക്കാം

നമ്മുടെ വീട്ടിലെ ഭംഗിയുള്ള കാർപ്പെറ്റുകളും, ചവിട്ടികളും പെട്ടെന്നാണ് അഴുക്കാകുന്നത്. എന്നാൽ ചിലത് എത്ര കഴുകിയാലും പഴയ നിറം വരാതെ അഴുക്കായി തോന്നാം. ഇത് പരിഹരിക്കാൻ ഒരു എളുപ്പവിദ്യയുണ്ട്‌. നമ്മുടെ വീട്ടിലെ കാർപ്പെറ്റുകൾ, ചവിട്ടികൾ, ഡോർമാറ്റ്, ഫ്ലോർ മാറ്റ് എന്നിവ വൃത്തിയാക്കി പുതിയത് പോലൊക്കാം. 

വൃത്തിയാക്കേണ്ട ചവിട്ടികൾ കുടഞ്ഞ് അതിലെ പൊടികൾ കളയുക. ഒരു ബക്കറ്റിൽ വെട്ടിതിളച്ച ചൂടു വെള്ളം ഒഴിക്കുക. ചവിട്ടികളെല്ലാം മുങ്ങി കിടക്കാവുന്ന അളവിൽ വെള്ളമെടുത്ത് ചവിട്ടികൾ നന്നായി മുക്കി 5 മിനിറ്റ് വെക്കുക. നീളമുള്ള വടിയോ മറ്റോ ഉപയോഗിച്ച് ചവിട്ടികൾ മുഴുവനായും വെള്ളത്തിനടിയിലാക്കാം. തിളച്ച വെള്ളത്തിലിടുന്നത് അണുക്കൾ നശിക്കാനും, അഴുക്കുകൾ പെട്ടെന്നിളകാനും സഹായിക്കും.  

5 മിനിറ്റ് കഴിഞ്ഞ് ഈ വെള്ളം കളഞ്ഞ് ചവിട്ടികൾ മാറ്റി വെക്കുക. മറ്റൊരു ബക്കറ്റിൽ ചവിട്ടികൾ മുങ്ങി കിടക്കാൻ പാകത്തിന് വീണ്ടും വെട്ടിത്തിളക്കുന്ന ചൂടുവെള്ളം ഒഴിക്കുക. അതിലേക്ക് 1/2 കപ്പ് സോപ്പ് പൊടി, കുറച്ച് കണ്ടീഷ്ണർ അല്ലെങ്കിൽ ഷാംപൂ , ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ  എന്നിവ ചേർത്തിളക്കി ചവിട്ടികൾ 5 മിനിറ്റ് മുക്കി വെക്കാം. അതിന് ശേഷം ചവിട്ടികളിലെ അഴുക്കുകൾ മാറിയതായി കാണാം. വീണ്ടും അഴുക്കുണ്ടെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി കൊടുക്കാം. ശേഷം ചവിട്ടികൾ തണുത്ത വെള്ളത്തിൽ മുക്കിയ ശേഷം സാധാരണ കഴുകുന്നത് പോലെ വാഷിംഗ് മെഷീനിലോ അല്ലാതെയോ കഴുകി എടുക്കാം. വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ ഏറ്റവും ചെറിയ സമയമെടുത്ത് കഴുകുന്ന വാഷ് ഓപ്ഷൻ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ചവിട്ടിയിലെ അഴുക്കുകൾ പൂർണ്ണമായും പോയി അവ പുത്തനാക്കും.  ആഴ്ച്ചയിൽ ഒരു തവണയെങ്കിലും നിങ്ങളുടെ വീട്ടിലെ ചവിട്ടികൾ ഇതുപോലെ കഴുകാം.

Leave a Reply

Your email address will not be published. Required fields are marked *