ശോഭയുള്ള വെള്ള വസ്ത്രങ്ങൾ കുറച്ച് നാളുകൾക്ക് ശേഷം തിളക്കം നഷ്ട്ടപ്പെടാറുണ്ട്. വിയർപ്പും എണ്ണമെഴുക്കും കറകളായി മാറി, മറ്റ് വസ്ത്രങ്ങളിൽ നിന്നുള്ള നിറങ്ങൾ പെട്ടെന്ന് വെള്ള തുണികളിലാവുകയും ചെയ്യുന്നതിനാൽ വെള്ള വസ്ത്രങ്ങളുടെ ശോഭ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് നമ്മൾ എല്ലാവരും. അതിനായി പല ഉപായങ്ങൾ ഉപയോഗിക്കുന്നു .എന്നാൽ തുണികളിലെ കരിമ്പനും കറകളും കളയാൻ ബ്ലീച്ച്, ക്ലോറിൻ തുടങ്ങിയ കെമിക്കൽ ക്ലീനറുകൾ ഉപയോഗിക്കുന്നതിന് മുമ്പ്, സുരക്ഷിതമായ ഈ ഉപായങ്ങളും പരീക്ഷിക്കുക.
തുണി കഴുകുമ്പോൾ കരിമ്പനോ, തുരുമ്പിന്റെ കറയോ ഉള്ള വസ്ത്രങ്ങൾ മറ്റു വസ്ത്രങ്ങളിൽ നിന്നും മാറ്റി വെക്കുക. ഒരു ബൗളിലേക് 1 ടേബിൾസ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി അല്ലെങ്കിൽ വൈറ്റ് / ഡിസ്റ്റന്റ് വിനാഗിരി ഒഴിക്കുക. തുല്യ അളവിൽ 1 ടേബിൾസ്പൂൺ വെള്ളവും കൂടി മിക്സ് ചെയുക . ഈ മിശ്രിതം കരിമ്പൻ / തുരുമ്പിന്റെ കറയുള്ള ഭാഗത്ത് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് തേക്കുക. 5 സെക്കന്റ് എങ്കിലും നന്നായി സ്പ്രെഡ് ചെയ്ത് 10 മിനിട്ട് നേരം വെക്കുക. പിന്നീട് 1/2 ടീ സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ടൂത്ത് ബ്രഷ് ഉപയോകിച്ച് മുൻപ് സ്പ്രെഡ് ചെയ്തതിന്റെ മുകളിലായി 5 മിനിറ്റ് നന്നായി തേച്ച് കൊടുക്കുക. വിനാഗിരിയുടെ എഫക്ടിനെ ന്യുട്രലൈസ് ചെയ്യാനാണ് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത്. ശേഷം കറയുടെ മുകളിലായി കുറച്ച് നേരം കട്ടി പരുവത്തിൽ ബേക്കിംഗ് സോഡ വെച്ച് കൊടുത്ത ശേഷം തുണി കഴുകാം. ഇത് ഉണക്കി, തേച്ചു വെക്കുന്നതാണ് കൂടുതൽ ഉത്തമം. കാരണം കരിമ്പൻ ചൂടുമായി പൊരുത്തപെട്ടു പോകാത്ത ഒന്നായതിനാൽ കഴുകി അലമാരിയിൽ അടച്ച് വെക്കുമ്പോൾ കൂടുതൽ കരിമ്പൻ വരുവാനുള്ള സാഹചര്യം ഉണ്ടാകും. കരിമ്പൻ, തുരുമ്പ് എന്നിവയുടെ കറകൾക്കു ഫലപ്രദമായ ഈ പരീക്ഷണത്തിന് വീട്ടിലെ 2 വസ്തുകൾ മാത്രം മതി. മറ്റു കെമിക്കൽ, ബ്ലീച്ച് തുടങ്ങിയവ ഉപയോഗിക്കാതെ നിമിഷ നേരം കൊണ്ട് തുണികളിലെ കരിമ്പൻ, തുരുമ്പ്, എന്നിവ മാറ്റി തുണി പുതിയത് പോലെയാക്കാൻ സാധിക്കും.