നെയിൽ പോളീഷ് ഉപയോഗിക്കുന്ന എല്ലാവരുടെ വീട്ടിലും കാലിയായതും കട്ട പിടിച്ചതുമായ നെയിൽ പോളിഷ് കുപ്പികൾ ധാരാളം കാണും എന്നാൽ അവ കളയാതെ ഉപയോഗിക്കാന്‍ ചെയ്തെടുക്കാവുന്നതാണ്.നെയിൽ പോളീഷ് കുപ്പികളിൽ നിന്നും നിങ്ങൾക്കിഷ്ടപ്പട്ട രണ്ട് കുപ്പികളെടുക്കുക. പഴയ സീഡികള്‍ അല്ലെങ്കിൽ ചതുരമോ വൃത്തമോ ആകൃതിയിലുള്ള കാർഡ് ബോർഡ് എടുക്കുക. ഇതിലേക്ക് ടിഷ്യു പേപ്പർ അല്ലെങ്കിൽ കനം കുറഞ്ഞ പേപ്പർ ഫെവിക്കോളും വെള്ളവും ചേർത്ത് ഒട്ടിക്കാം. രണ്ട് ടീസ്പൂൺ ഫെവിക്കോളിന് ഒരു ടീസ്പൂൺ വെള്ളം എന്ന കണക്കിലാണ് എടുക്കേണ്ടത്. സീഡിയാണ് എടുക്കുന്നതെങ്കിൽ ഒരു ടേപ്പോ പേപ്പറോ ഒട്ടിച്ച് ദ്വാരം മറയ്ക്കാം. ശേഷം ഒരു ടിഷ്യു പേപ്പർ പശ ഉപയോഗിച്ച് പിരിച്ചെടുത്ത് സീഡിയില്‍ ഒരു ഡിസൈൻ ചെയ്യാം. അതിലേക്ക് ടിഷ്യു പേപ്പറിന്‍റെ ചെറിയ ബോൾസ് ഉണ്ടാക്കി വെക്കാം. ഇനി ഇത് ഉണങ്ങാൻ സമയം കൊടുക്കണം. എടുത്തു വെച്ചിരിക്കുന്ന പഴയ നെയിൽ പോളിഷ് കുപ്പികൾ പെയിന്റ് അടിച്ച് എടുക്കുക. ഇഷ്ടമുള്ള നിറത്തിലെ പെയിന്റ് ചെയ്യാം. ശേഷം ഉണങ്ങാൻ വെച്ച സീഡിയില്‍ ഇതേ നിറത്തിലുള്ള പെയിന്റ് ചെയ്യാം. ഇവ രണ്ടും ഉണങ്ങിയ ശേഷം ഒരു മെറ്റാലിക്ക് ഷെയ്ഡുള്ള പെയിന്റ് സിഡിയിൽ പല സ്ഥലങ്ങളിലായി ഷെയ്ഡ് ചെയ്ത് കൊടുക്കാം.
പെയിന്റ് ചെയ്ത് വെച്ചിരിക്കുന്ന കുപ്പികൾ ഗ്ലൂ ഗണ്ണുപയോഗിച്ച് സീഡിയിലേക്ക് ഒട്ടിച്ച ശേഷം അതിന് മുകളിൽ മുത്തുകൾ ഒട്ടിച്ച് അലങ്കരിക്കാം. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ അലങ്കരിച്ചെടുക്കാവുന്നതാണ്. ഇത് ഡബിൾ സൈഡ് ടേപ്പ് ഉപയോഗിച്ച് ചുവരിൽ ഒട്ടിച്ച് കുപ്പിയിൽ പ്ലാസ്റ്റിക്ക് പൂവുകളിട്ടാൽ മനോഹരമായ ഒരു വോൾ ഡെക്കോർ തയ്യാർ. നെയിൽ പോളീഷിന്‍റെ ബാക്കി ഭാഗങ്ങളും വീണ്ടും ഉപയോഗിക്കാവുന്നതാണ്. നെയിൽ പോളീഷ് ബ്രഷ് നെയിൽ പോളീഷ് റീമൂവറിൽ വെച്ച ശേഷം നന്നായി കഴുകിയെടുത്ത് പ്ലയർ ഉപയോഗിച്ച് നെയിൽ പോളീഷിന്‍റെ അടപ്പിൽ നിന്നും ബ്രഷ് മാത്രം അടർത്തിയെടുത്ത് ഒരു പെൻസിലിന് പുറകിലായി വെച്ചാൽ കുട്ടികൾക്ക് പെയിന്റ് ചെയ്യാൻ നല്ല ഒരു ബ്രഷ് റെഡി. നെയിൽ പോളീഷിന്‍റെ അടപ്പിൽ ഡബിൾ സൈഡ് ടേപ്പ് ഉപയോഗിച്ച് ഫ്രിഡ്ജിലോ വോളിലോ ഒട്ടിച്ച ശേഷം അതിൽ ചെറിയ പ്ലാസ്റ്റിക്ക് പൂക്കൾ ഇട്ട് മറ്റൊരു വാൾ ഡെക്കോറും തയ്യാറാക്കാം.