രാത്രികളിൽ കൊതുക് ശല്യമുണ്ടെങ്കിൽ ഉറങ്ങുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ചെവിയിൽ കൊതുകുകളുടെ മൂളലുകളും, കൊതുക് കടിക്കുന്നതും വളരെ അസ്വസ്ഥത ഉണ്ടാക്കും. മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്കും കാരണമായേക്കാം. കൊതുകുകളെ അകറ്റാനുള്ള കാരണങ്ങളുടെ പട്ടിക ഇങ്ങനെ അനന്തമായി നീളാം. കൊതുക് കടിയിൽ നിന്ന് മുക്തി നേടാൻ ധാരാളം സ്പ്രേകളും, തൈലങ്ങൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ നിറച്ചതിനാൽ അവ മറ്റ് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. കൊതുകുകളെ അകറ്റി നിർത്താൻ ചില ലളിതമായ തന്ത്രങ്ങളുണ്ട്.
വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന മിശ്രിതം കൊതുകുകളെ അകറ്റാൻ വളരെ ഫലപ്രദമാണ്. ഈ മിശ്രിതം മനുഷ്യ ശരീരത്തെ ഒരു രീതിയിലും ബാധിക്കുകയുമില്ല. ഇത് ശ്വസിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. കൊതുകുകളെ അകറ്റാൻ ഇതിലും ഫലപ്രദമായ പ്രകൃതിദത്ത രീതി വേറെയില്ല. ഒരു ബൗളിലേക്ക് 4 ടേബിൾസ്പൂൺ വേപ്പ് എണ്ണ ഒഴിച്ച്, അതിലേക് 3 ബോൾ കർപ്പൂരം പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയുക. ശേഷം ഒരു കറുവയിലയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം നന്നായി പുരട്ടുക. അതിന് ശേഷം കറുവയില കത്തിച്ച് ഊതി കൊടുക്കാം. കുന്തിരി കത്തിക്കുന്ന പാത്രത്തിലോ, ചിരട്ടയിലോ ഈ ഇല വെച്ച് വീടിനും ചുറ്റും നടക്കുകയോ, കൊതുക് ശല്യം കൂടുതലായി കാണുന്നിടത്ത് വെക്കുകയോ ചെയ്യാം. കൊതുകുകളെ കൂട്ടത്തോടെ അകറ്റാൻ ഈ ഉപായം വളരെ ഫലപ്രദമാണ്.