തിളക്കമേറിയ വാഷ്‌ ബേസിനുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം

നമ്മുടെ വീടുകളിൽ ബാത്ത്റൂമിലെയും അടുക്കളയിലെയും സിങ്കും വാഷ്ബേസിനും വൃത്തിയായും ഭംഗിയോടെയും സൂക്ഷിക്കേണ്ടതുണ്ട്. വീട്ടിലെ ഊണ് മുറിയിലും, കുളിമുറികളിലുമായി സജ്ജീകരിക്കുന്ന വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോഴും ഏവരും ഏറെ ശ്രദ്ധിക്കാറുണ്ട്. വീട്ടിലെ ആക്സസറികളിൽ ഏറെ പ്രധാനപ്പെട്ട ഒന്നായും ഇവ കണകാക്കുന്നു. വാഷ് ബേസിൻ മനോഹരമായത് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവ വൃത്തിയോടെയും പുതുമയോടെയും നിലനിർത്തുക എന്നത്.
ദൈനംദിന ജീവിതത്തിൽ എന്നും ഉപയോഗിക്കുന്നതിനാൽ തന്നെ അവ നമ്മുടെ വീടിൻ്റെ ശുചിത്വ നിലവാരത്തെ അടയാളപ്പെടുത്തും. അവ നന്നായി പരിപാലിക്കേണ്ടതും അത്യാവശ്യമാണ്. വാഷ് ബേസിൻ വൃത്തിയാക്കുന്നതിനുള്ള ലളിതമായ ഉപായങ്ങൾ ഓരോ വീട്ടിലും ചെയ്യാറുണ്ട്.

നിരന്തരമുള്ള ഉപയോഗം കാരണം വാഷ് ബേസിനുകൾ പെട്ടെന്ന് അഴുക്കാകുകയും വെള്ള നിറത്തിലുള്ള വാഷ് ബേസിനുകളുടെ ശോഭ മങ്ങുകയും ചെയും. നമ്മളിൽ പലരും ഇവയുടെ ശോഭ വർദ്ധിപ്പിക്കാൻ പല കെമിക്കലുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് യാതൊരു കെമിക്കലും ഉപയോഗിക്കാതെ, വൃത്തിയും ശോഭയുമുള്ള വാഷ് ബേസിനുകൾ സ്വന്തമാക്കാം. കെമിക്കൽ വസ്തുകൾ ഉപയോഗിക്കുമ്പോൾ കൈകളിൽ അലർജിയും മറ്റ് പ്രശ്നങ്ങളും നേരിടുന്നവർക്ക് ഈ ഉപായം ഗുണകരമാണ്. ഒരു ബൗളിലേക് 2 ടീസ്പൂൺ ഉപ്പ് എടുത്ത്, അതിലേക്ക് 1ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ഒരു നാരങ്ങയുടെ പകുതി നീരും പിഴിഞ്ഞ് ചേർക്കുക. ഫംഗസ് പോലുള്ള ബാക്ടീരിയകളെ അകറ്റാൻ ഈ മിശ്രിതത്തിൽ ഉപ്പിന്റെ പങ്ക് വലുതാണ്.
നാരങ്ങ ഇല്ലെങ്കിൽ പകരമായി വിനാഗിരി ഉപയോഗിക്കാം.നാരങ്ങ നീര് ചേർക്കുമ്പോൾ കുമിളകൾ പോലെ മിശ്രിതം പൊങ്ങുന്നത് കാണാം . ശേഷം തയ്യാറാക്കിയ മിശ്രിതത്തിൽ 1 ടീസ്പൂൺ അളവിൽ വാശിങ് ലിക്വിഡ് ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും . വൃത്തിയാക്കേണ്ട വാഷ് ബേസിനിലേക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി തേച്ചു കഴുകുമ്പോൾ, വൃത്തിയുള്ളതും തിളക്കമുള്ളതുമായ വാഷ് ബേസിൻ കാണാം. വാഷ് ബസിനുകളിൽ ഉണ്ടാവുന്ന സ്റ്റീൽ പൈപ്പുകളിലും ഈ മിശ്രിതം ഫലപ്രദമാണ്. വെറും മൂന്ന് വീട്ട് സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്ന ഈ ട്രിക്ക്‌ ആർക്കും എളുപ്പത്തിൽ കുറഞ്ഞ നേരം കൊണ്ട് പരീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *