ഈ ദിവസങ്ങളിൽ എല്ലാവരും വിഭവ പരീക്ഷണങ്ങൾ ചെയ്തു സമയം ചിലവാക്കുന്നു . ലോക്ക് ഡൗൺ സമയത്ത് മിക്ക കടകളും അടച്ചതിനാൽ, പലരും അവരുടെ പ്രിയ ഭക്ഷണങ്ങൾ സ്വയം ഉണ്ടാക്കി പാചകത്തിൽ താല്പര്യം പങ്കു വെക്കുന്നു . ബേക്കിംഗിനുള്ള എല്ലാ ചേരുവകളും സാധാരണയായി നമ്മുടെ അടുക്കളയിൽ ഉണ്ടെങ്കിലും, അമിത ഉപയോഗമില്ലാത്തതിനാൽ യീസ്റ്റ് വാങ്ങുകയും സംഭരിക്കുകയും പരിമിതമാണ്. ബ്രഡ് ബേക്കിംഗിന്റെ പ്രധാന ഘടകമാണ് യീസ്റ്റ്. ഇവ ബ്രഡ് പൊന്തിക്കുകയും ഫ്ലഫി ആക്കുകയും ചെയ്യും. യീസ്റ്റ് ഉപയോഗിച്ച് ധാരാളം ലഘുഭക്ഷണങ്ങളും പിസ്സകളും ബണ്ണുകളും ബ്രെഡുകളും ഉണ്ടാക്കാം.
വിപണിയിൽ പരിമിതമായി കിട്ടുന്ന യീസ്റ്റ് , കുറഞ്ഞ നേരം കൊണ്ട് വീട്ടിലിരുന്നു സജ്ജമാക്കാവുന്നതാണ്. വീട്ടിലുള്ള സാധാരണ ചേരുവകളാണ് ഇവയുടെ ഗുണമേന്മക്കുള്ള പ്രധാന കാരണം. അതിനായി ചെറു ചൂടുള്ള 1/2 ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് 1ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇവ അലിയുംവരെ ഇളക്കുക . ശേഷം 1ടേബിൾസ്പൂൺ അളവിൽ തേൻ ചേർത്ത് നന്നായി ഇളക്കി ഈ മിശ്രിതം മാറ്റി വെക്കുക. ഒരു ബൗളിലേയ്ക്ക് 2 ടേബിൾസ്പൂൺ മൈദയും , അതെ അളവിൽ 2 ടേബിൾസ്പൂൺ തൈര് ചേർത്ത് മിക്സ് ചെയുക . തൈര് പുളി ഉള്ളതോ ഇല്ലാത്തതോ ആകാം. പിന്നീട് നേരത്തെ തയ്യാറാക്കി വെച്ച മിശ്രിതം ഇവയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ദോശ മാവ് പരുവമായിട്ടാണ് ഇവ എടുക്കേണ്ടത് . കൂട്ടിക്കലർത്തി വെച്ച മിശ്രിതം ഒരു രാത്രി മുഴുവൻ പുളിക്കാൻ അനുവദിക്കുകയും, രാവിലെ യീസ്റ്റിന്റെ പൊടി പരുവമായി കിട്ടാൻ ഇവ ഒരു പരന്ന പാത്രത്തിൽ ഒഴിച്ചു പരത്തി വെയിലത്ത് വെച്ച് ഉണക്കുക . ശേഷം ആവശ്യാനുസരണം ഇവ മിക്സ്യിൽ ഇട്ടു പൊടിച്ചു എടുക്കുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതെ പരുവത്തിൽ ലഭിക്കുകയും ചെയ്യും. വീട്ടിലിരുന്നു സജ്ജമാക്കാവുന്ന ഈ ഫലപ്രദമായ കൂട്ട്, ആർക്കും ഇനി നിമിഷ നേരം കൊണ്ട് തയ്യാറാക്കാം.