സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടിയിലെ താരൻ. അസഹ്യമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ, തലയോട്ടിയിലെ തൊലി വരളുന്നത്, തലമുടിയിൽ വെളുത്ത പൊടി എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ. തലയാട്ടിയിലെ തൊലി വരളുന്നത് മൂലം കോശങ്ങൾ ഇളകുന്നതാണ് താരനായി കാണപ്പെടുന്നത്. ചർമ്മത്തിലെ സെബേഷ്യസ് എന്ന ഗ്രന്ഥികളുടെ അധികമായി സെബം ഉദ്പാദിപ്പിക്കുന്നതാണ് താരൻ്റെ പ്രധാന കാരണം. ചില വൈറ്റമിനുകളുടെ കുറവ് കൊണ്ടും താരനുണ്ടാകാം. ഇവയ്ക്ക് കാരണമാകുന്ന മലാസെസിയ എന്ന ഫംഗസിനെ പ്രതിരോധിക്കാനാണ് പല ആന്റി-ഡാൻഡ്രഫ് ഷാംപൂകളിലും ആന്റി-ഫംഗലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പലപ്പോഴും ഇവ ഉപയോഗിച്ചാലും ഫലം കണ്ടെന്ന് വരില്ല.
താരൻ പൂർണമായും അകറ്റാൻ പ്രകൃതിദത്തമായ രീതികൾ സഹായകരമാണ്. കുറച്ചു സമയം ചെലവിട്ടാൽ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാം. നമ്മുടെ വീട്ടിലുള്ള താരങ്ങ മാത്രം മതി. അതിനായി ഒരു നാരങ്ങ നടുവേ മുറിച്ച് ഒരു പകുതി പിഴിഞ്ഞ് ബൗളിൽ എടുക്കുക. നാരങ്ങയിലെ സിട്രിക് ആസിഡ് താരനെ നശിപ്പിക്കാൻ സഹായിക്കും. ബൗളിലേക്ക് ഏതെങ്കിലും ആൻ്റി ഡാൻഡ്രഫ് ഷാംപൂ ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം.10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്ത് കെടുക്കുക. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞ് തല വെള്ളമൊഴിച്ച് കഴുകാം. തല കഴുകി തോർത്തി വന ശേഷം ബൗളിൽ 3 ടേബിൾ സ്പൂൺ വെള്ളമെടുത്ത് അതിലേക്ക് നാരങ്ങയുടെ ബാക്കി പകുതി പിഴിഞ്ഞ് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ച് കൊടുക്കാം. ശേഷം ഒരു ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് ഇത് തുടച്ചെടുക്കാം. ആഴ്ച്ചയിൽ 2-3 തവണ ചെയ്ത് കൊടുക്കുന്നത് താരൻ പൂർണമായും മാറാൻ സഹായിക്കും.