കുളി കഴിഞ്ഞ് തോർത്താൻ നമ്മൾ എല്ലാവരും തന്നെ ടവ്വൽ ഉപയോഗിക്കാറുണ്ട്. എന്നാൽ എത്ര പേർ ഈ ടവ്വൽ കഴുകി വൃത്തിയാക്കും? ഒരാൾ കുളിക്കുന്നത് അയാളുടെ വ്യക്തി ശുചിത്വം പാലിക്കാനെങ്കിലും കുളിച്ച് വൃത്തിയായ ശേഷം അഴുക്ക് പിടിച്ച ടവ്വൽ ഉപയോഗിക്കുന്നത് വീണ്ടും ശരീരം വൃത്തിയില്ലാത്തതാക്കും. എപ്പോഴും വെള്ളം നനയുന്നതും ഉണങ്ങുന്നതുമായ ഈ ടവ്വലുകൾ വൃത്തിയാക്കേണ്ടതില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ ഏറെയും.
നമ്മൾ ദിവസേന ഉപയോഗിക്കുന്ന ഈ ടവ്വലിൽ ധാരാളം രോഗാണുക്കൾ ഉണ്ടാകുമെന്നതിൽ സംശയമില്ല. ഉമിനീർ വഴി പകരുന്ന രോഗങ്ങൾക്കും ഫംഗസ് രോഗങ്ങൾക്കും വൃത്തിയല്ലാത്ത ടവ്വൽ വഴി ഒരുക്കും. രോഗാണുക്കൾക്ക് വ്യാപിക്കാൻ ആവശ്യമായ ഈർപ്പവും, ഓക്സിജനും, പി എച്ചും ഈ ടവ്വലിലുണ്ട്. അതിനാൽ തന്നെ ഇവയ്ക്ക് പെട്ടെന്ന് പെരുകാൻ സാധിക്കും. ടവ്വലിൽ നിലനില്ക്കുന്ന ഈർപ്പവും, ശരീരത്തിലെ നശിച്ച കോശങ്ങളും ഈ രോഗാണുക്കൾ ആഹാരമാക്കും. നിരവധി ത്വക്ക് രോഗങ്ങൾക്കും സാധ്യതകളേറെ. ഒരാൾ ഉപയോഗിച്ച ടവ്വൽ മറ്റുള്ളവർ ഉപയോഗിക്കുന്നത് രോഗങ്ങൾ പകരാനിടയും. അതിനാൽ ഈ ടവ്വലുകൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കേണ്ടത് വളരെ ആവശ്യമാണ്.
അതിനായി ഒരു ബക്കറ്റിൽ ടവ്വലുകൾ മുങ്ങി കിടക്കാൻ പാകത്തിന് വെട്ടിതിളച്ച ചൂടുവെള്ളമെടുക്കുക. ഇതിലേക്ക് 1/4 കപ്പ് വൈറ്റ് വിനാഗിരി, 1 സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കൊടുക്കാം. ബലമുള്ള വടിയോ കൈലോ ഉപയോഗിച്ച് ടവ്വലുകൾ വെള്ളത്തിലേക്ക് നന്നായി അമർത്തി കൊടുക്കുമ്പോൾ അഴുക്ക് ഇളകി വരുന്നത് കാണാം. ഇത് 15 മിനിറ്റ് വെച്ച ശേഷം പിഴിഞ്ഞ് സാധാരണ കഴുകുന്നത് പോലെ കഴുകിയെടുക്കാം. ടവ്വൽ പിഴിഞ്ഞ് നേരിട്ട് ഉണക്കിയെടുക്കാവുന്നതാണ്. നല്ല വെയിലത്തിട്ട് ഉണക്കിയെടുക്കുന്നത് ബാക്ടീരിയകൾ പൂർണ്ണമായും നശിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ടവ്വലുകൾ കഴുകുന്നത് അണുക്കൾ നശിയാനും ദുർഗന്ധ മകറ്റാനും വൃത്തിയാകാനും സഹായിക്കും.