വീട്ടിലെ തലയിണകളും സോഫ കുഷ്യനുകളും ഇത് പോലെ ചെയ്ത് നോക്കൂ

വീട് വൃത്തിയാക്കുമ്പോൾ നമ്മളിൽ പലരെയും പ്രശ്നത്തിലാക്കുന്നവയാണ് തലയിണകളും സോഫ കുഷ്യനുകളും വൃത്തിയാക്കുക എന്നത്. ഇവ വെള്ളത്തിൽ കഴുകിയെടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സോഫയുടെ കുഷ്യനുകൾ പൊടി പിടിച്ച് പലപ്പോഴും മുഷിഞ്ഞ മണം അനുഭവപ്പെടാറുണ്ട്. ആരെങ്കിലും വീട്ടിലേക്ക് വരുമ്പോൾ ആദ്യം ലിവിംഗ് റൂമിലെ സോഫയിലാകും ഇരിക്കുക. ലിവിംഗ് റൂമിന് അഴകും പുതുമയും നല്കുന്നതിൽ സോഫയുടെയും കുഷ്യനുകളുടെയും പങ്ക് വലുതാണ്. അവയിൽ നിന്നും ദുർഗന്ധം വരുന്നത് വലിയൊരു പ്രശ്നമാണ്. അത് പോലെയാണ് നമ്മുടെ ബെഡ് റൂമിലെ തലയിണകളും. നല്ല സുഖമായ ഉറക്കത്തിന് വൃത്തിയും സുഗന്ധവുമുള്ള തലയിണകൾ ആവശ്യമാണ്.

വീട്ടിലെ തലയിണകളും സോഫ കുഷ്യനുകളും വൃത്തിയോടെയും സുഗന്ധത്തോടെയും ഇരിക്കാൻ വീട്ടിൽ തന്നെ ഒരു സ്പ്രേ തയ്യാറാക്കാം. ഇടയ്ക്ക് ഈ മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കാം. അതിനായി ഒരു സ്പ്രേ ബോട്ടിലിൽ റബ്ബിംഗ് ആൽക്കഹോൾ, വിനാഗിരി, വോഡ്ക എന്നിവയിൽ ഏതെങ്കിലും 2 ടേബിൾ സ്പൂൺ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് സുഗന്ധത്തിനായി ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ അല്ലെങ്കിൽ ഉപയോഗിച്ചാൽ കറ വരാത്ത തരം പെർഫ്യൂം 10 തുള്ളി ഒഴിച്ച് കൊടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. സ്പ്രേ ബോട്ടിലിലേക്ക് അരിച്ചെടുത്ത ഈ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. തലയിണകളിലും കുഷ്യനുകളിലും 2-3 തവണ ഇത് സ്പ്രേ ചെയ്ത ശേഷം കൈ കൊണ്ട് തൂത്ത് കൊടുക്കാം. തലയിണകളും കുഷ്യനുകളും സുഗന്ധപൂരിതമാകും.

Leave a Reply

Your email address will not be published. Required fields are marked *