നാട്ടിലെത്തിയ പല പ്രവാസികളും നാട്ടിൽ ബിസിനസുകൾ ചെയ്യാൻ ആരംഭിക്കുകയാണ്. നാട്ടിൽ ഇക്കാലത്ത് തുടങ്ങാൻ പറ്റിയവയിൽ 5000 രൂപ വരെ ദിവസ വരുമാനം ലഭിക്കാവുന്ന ബിസിനസ്സുണ്ട്. അധികമാരും ചെയ്യാത്ത ലാഭമുണ്ടാക്കാവുന്ന ബിസിനസ്. നമ്മൾ 10 വർഷങ്ങൾക്ക് മുൻപ് കൈ കൊണ്ട് ചെയ്തിരുന്ന ജോലികളിൽ കൂടുതലും ഇപ്പോൾ മെഷീനുകളാണ് ചെയ്യുന്നത്. മെഷീൻ ഉപയോഗിച്ച് ചെയ്യുമ്പോൾ സമയ ലാഭവും കൂടുതൽ പണവും ലഭിക്കും. തൊഴിലാളികളുടെ ദൗർലഭ്യവും മെഷീനുകളെ ആശ്രയിക്കുന്നതിൻ്റെ ഒരു കാരണമാണ്.
തേങ്ങ പൊതിക്കാൻ പ്രത്യേകമായി കോക്കനട്ട് ഡീ ഹസ്ക്കിംഗ് മെഷീൻ ഉണ്ട്. ഒരു മണിക്കൂറിൽ 500 തേങ്ങ വരെ ഈ മെഷീനുപയോഗിച്ച് പൊതിക്കാം. ഒരു തേങ്ങ പൊതിക്കാൻ സാധാരണ 1 മുതൽ 4 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ ഈ മെഷീനുണ്ടെങ്കിൽ 20 പൈസ പോലും ആകുന്നില്ല. ലാഭമുണ്ടാക്കാവുന്ന ഈ ബിസിനസ് തുടങ്ങാൻ കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ വാങ്ങിയാൽ മതി. മെഷീൻ വാങ്ങിയ ശേഷം അടുത്തുള്ള തെങ്ങ് കൃഷിക്കാരെയും എസ്റ്റേറ്റുകളിലും പോയി അവരുടെ ഓർഡറെടുക്കുക. സാധാരണ തേങ്ങ പൊതിക്കാൻ 3-4 രൂപ വരുന്നത് ഈ മെഷീൻ ഉപയോഗിച്ച് 20 പൈസ മാത്രം വരുന്നു. ഒരു തേങ്ങയ്ക്ക് 1 രൂപ വെച്ച് ഓർഡറെടുത്താലും ലാഭമുണ്ടാക്കാം. സാധാരണ ഉള്ളതിനേലും കുറവ് കൂലിയായതിനാൽ ഓർഡർ ലഭിക്കുകയും ചെയ്യും. ഏകദേശം 10 എസ്റ്റേറ്റുകളിൽ നിന്നും ഓർഡറെടുത്ത് തുടങ്ങിയാൽ എല്ലാ മാസവും ഓർഡർ കിട്ടുകയും ലാഭവും ഉണ്ടാക്കാം. 1 രൂപ വെച്ച് മണിക്കൂറിൽ 500 തേങ്ങ കണക്കാക്കിയാൽ 500 രൂപ കിട്ടും. അത്തരത്തിൽ ഒരു ദിവസം 5000 രൂപ വരെ ലാഭമുണ്ടാക്കാം.
ഈ മെഷീൻ എടുക്കുമ്പോൾ നല്ല ബ്രാൻ്റ് നോക്കിയെടുക്കേണ്ടതുണ്ട്. ഓട്ടോ പ്രിൻ്റ് എന്ന ബ്രാൻ്റിൻ്റെ സിഡിഎം 500 എം സീരീസ് എന്ന മെഷീൻ ഇക്കൂട്ടത്തിൽ മികച്ചതാണ്. കോയമ്പത്തൂർ നിന്നുമുള്ള ഈ മെഷീന് ഏകദേശം 3 ലക്ഷം രൂപയാണ് വില വരുന്നത്. ഏത് വലുപ്പമുള്ള തേങ്ങയും വളരെ എളുപ്പത്തിൽ ഈ മെഷീനിലേക്ക് വെച്ച് കൊടുത്താൽ പൊതിച്ച് കിട്ടും. ഈ മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് മണിക്കൂറിൽ 2.21 Kwh വൈദ്യുതിയും, 3 ഫേസ് പവർ സപ്ലൈയുമാണ് ആവശ്യമായത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സേഫ്റ്റി ബാർസ്, ഫൈബർ ഗ്ലാസ്സ് ബോർഡ് എന്നിവയുമുണ്ട്. ഈ മെഷീന് എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും മെയിൻ്റനൻസ് ചിലവ് വളരെ കുറഞ്ഞതുമാണ്. ഈ ഒരു മെഷിനുണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് കുറഞ്ഞത് 5000 രൂപ ലാഭമുണ്ടാക്കാം.