എൽ ഇ ഡി ബൾബ് ബിസിനസ് തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക

ഇന്ന് ലൈറ്റുകളുടെ വിപണിയിൽ ഏറ്റവും മുന്നിലുള്ളത് എൽ ഇ ഡി ലൈറ്റുകളാണ്. വളരെ കുറവ് ഊർജ ഉപയോഗമായതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. അതിനാൽ തന്നെ വിപണിയിലും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഒരു വാട്ടിൽ തുടങ്ങി 150 വാട്ട് വരെയുള്ളവ ഇന്ന് വിപണിയിലുണ്ട്. പല പേരിലും രൂപത്തിലുമായി ഇവയിൽ നിന്നും ലാഭമുണ്ടാക്കുന്നു. ഈ അവസരത്തിൽ സാധാരണക്കാരായ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് എൽ ഇ ഡി ബൾബ് നിർമാണ ബിസിനസ് തുടങ്ങാം എന്നത് .

എൽ ഇ ഡി ബൾബ് നിർമ്മാണം തുടങ്ങുമ്പോൾ ആദ്യം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ അറിഞ്ഞിരുന്നാൽ മാത്രമേ ആർക്കും തുടങ്ങാനാകൂ. പ്രധാനമായും അറിയേണ്ടത് ഏത് തരം എൽ ഇ ഡി ബൾബാണ് നിർമ്മിക്കുന്നത് ? അത് നിലവിൽ ആരൊക്കെ നിർമ്മിക്കുന്നു? എത്ര രൂപ വരുമാനം ലഭിക്കും? എത്ര രൂപ വിലയ്ക്ക് വില്പന നടത്താം? നിർമ്മിച്ച് ആർക്ക് കൊടുക്കുന്നു? ലാഭം എത്ര? എത്ര തൊഴിലാളികൾ ഇതിന് ആവശ്യമാണ് ? മുതൽ മുടക്ക് എത്ര രൂപ വേണ്ടി വരും? ബൾബിൻ്റെ പാർട്ട്സ് എവിടെ കിട്ടും? ഇന്ത്യയിൽ നിർമ്മിക്കുന്ന പാർട്ട്സ് ആണോ? എത് ക്വോളിറ്റിയിലാണ് വരുന്നത് ? ഇവയ്ക്ക് ഗ്യാരൻ്റിയുണ്ടോ? ഇന്ത്യൻ സ്റ്റാൻ്റർഡ് അംഗീകൃതമാണോ? ഹോംമേഡ് എൽ ഇ ഡി ഉപയോഗിക്കുന്നത് മറ്റ് വീട്ടുപകരണങ്ങൾക്ക് കേട് പാടുണ്ടാക്കുമോ? ഇലക്ട്രിക് ലൈനുകൾക്ക് പ്രശ്നമാകുമോ? എന്നിങ്ങനെ അറിയേണ്ട കാര്യങ്ങളുടെ ഒരു നീണ്ട പട്ടികയുണ്ട്. ഇവയെല്ലാം അറിഞ്ഞാൽ മാത്രമേ ഒരു ബിസിനസ് തുടങ്ങാനാകൂ.

ഡൽഹി മാർക്കറ്റിൽ വെറും 15 രൂപയ്ക്ക് എൽ ഇ ഡി കിറ്റ് ലഭിക്കും. അത് സോൾഡർ ചെയ്താൽ എൽ ഇ ഡി ബൾബ് നിർമ്മിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇവയുടെ ക്വോളിറ്റിയാണ്. ഇത്തരത്തിലുള്ളവ ക്വോളിറ്റി കുറഞ്ഞതാകും. ഇന്ന് വിപണിയിൽ എൽ ഇ ഡി ബൾബുകളുടെ വിലയിൽ വൈരുധ്യം കാണാം. 5 വാട്ടിൻ്റെ ബൾബിന് വിലയധികവും 10 വാട്ടിൻ്റെതിന് വില കുറവും. പലരും കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാട്ടിൻ്റെ ബൾബ് വാങ്ങും. എന്നാൽ കുറഞ്ഞ വിലയിൽ കൂടിയ വാട്ടിൻ്റെ ബൾബ് മൂന്നിരട്ടി വൈദ്യുതി വലിക്കുന്നുണ്ടാകാം എന്ന് ആരും മനസ്സിലാക്കുന്നില്ല. അധികം രൂപയ്ക്ക് വില്ക്കുന്ന ബൾബുകൾ എടുക്കുന്ന വൈദ്യുതി കുറവുമായിരിക്കും. എത്ര വൈദ്യുതി ഒരു ബൾബ് എടുക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ ചിന്തിക്കുന്നില്ല. ഏതൊരു ഉപഭോക്താവും ഇത് മനസ്സിലാക്കി വെച്ച് ബൾബ് വാങ്ങുമ്പോൾ വാട്ട്സ് മീറ്റർ വെച്ച് വാട്ട് നോക്കി മനസ്സിലാക്കി വാങ്ങാൻ ശ്രദ്ധിക്കുക. ലോക്കൽ ബൾബുകളിൽ നിന്ന് ഒരുപാട് നോയിസ് ഉണ്ടാകും. അതായത് ആർ എഫ് സിഗ്നലുകൾ വീട്ടിലെ ലൈനിലേക്ക് തിരിച്ച് കയറുകയും വീട്ടുപകരണങ്ങൾ നശിയാനുമിടയാകും.

ഇന്ന് മാർക്കറ്റിൽ വളരെ കുറഞ്ഞ വിലയ്ക്ക് ചൈനയുടെ ബൾബ് ലഭ്യമാണ്. ക്വോളിറ്റി കുറഞ്ഞ പാർട്ട്സ് അടങ്ങിയതാണിത്. വെറും 12 രൂപയുണ്ടെങ്കിൽ വളരെ ക്വോളിറ്റി കുറഞ്ഞ പാർട്ട്സോടെ ആർക്കും ബൾബ് നിർമ്മിക്കാം. ഇന്ത്യയിൽ ഇത് പോലെ പലരും നിർമ്മിക്കുന്നുണ്ട്. ക്വോളിറ്റി കുറഞ്ഞ ബൾബ് ഉപയോഗിച്ചാൽ വാട്ട് കുറയുമ്പോൾ ഇത് മിന്നാൻ തുടങ്ങും. ഉപയോഗിക്കുന്ന വീട്ടിലെയും അയൽ വീട്ടിലെയും വരെ ഉപകരണങ്ങൾ ഇത് നശിപ്പിക്കും. അതിനാൽ ഒരു കാരണവശാലും ഇത്തരം ക്വോളിറ്റി കുറഞ്ഞ ബൾബുകൾ നിർമ്മിച്ച് വില്ക്കരുത്.

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അലുമിനിയം ചിപ്പ് ഓൺ ബോർഡ് എന്ന പ്ലേറ്റ് 15 രൂപയ്ക്ക് കിട്ടും. 8 – 10 വാട്ട് വരെ ലോഡ് ചെയ്യാവുന്നതാണിത്. 12 രൂപയുടെ അപേക്ഷിച്ച് ക്വാളിറ്റിയുള്ളതാണ് ഇത്. ഇത് കൂടുതൽ ചൂടാകുന്നതിനാൽ നല്ല കേസ് ഉപയോഗിക്കേണ്ടി വരും. ഹീറ്റ് സിംഗ്, സിലിക്കൻ പേസ്റ്റ് എന്നിവയും വേണം. ഈ പാർട്ട്സുകൾ ബന്ധിപ്പിച്ച് കേസ് പഞ്ച് ചെയ്തെടുക്കേണ്ടി വരും. എന്നാൽ പലരും സ്ക്രൂ ചെയ്തും സൂപ്പർ ഗ്ലൂ ഒട്ടിച്ചും ചെയ്യാറുണ്ട്. ഇതിൻ്റെ കേസ് മാത്രം 15 രൂപയിൽ അധികമാകും. 30 രൂപയിൽ ഇത്തരം ബൾബ് നിർമ്മിച്ചെടുക്കാം. ക്വോളിറ്റി കൂടിയതല്ലെങ്കിലും അത്യാവശ്യം ഉപയോഗിക്കാവുന്നതാണിത്. ഡൽഹി റെഡ് ഫോർട്ട് ലജിപത്രയ മാർക്കറ്റിൽ ഇവയുടെ പാർട്ട്സ് ലഭിക്കും.

ക്വോളിറ്റി കൂടുന്നതനുസരിച്ച് വിലയും കൂടുന്നത് സ്വാഭാവികമാണ്. ക്വോളിറ്റിയുള്ള ഒന്നാണ് സ്വിച്ച് മോഡ് പവർ സപ്ലൈ എന്ന ബോർഡ് (എസ് എം പി എസ്) അടങ്ങിയത്. ഇതിന് അത്യാവശ്യം ക്വാളിറ്റിയുണ്ടെങ്കിലും നോയിസ് ഉണ്ടാക്കും. 15-20 രൂപ ബോർഡിന് മാത്രം വില വരും. ബാക്കി കേസും ബേസും ചേർത്ത് ആകെ 30-40 രൂപ നിർമ്മാണ ചിലവ് വരും. ക്വോളിറ്റി കുറഞ്ഞ ലോക്കൽ ബൾബുകളിൽ പ്ലാസ്റ്റിക്ക് കേസുകളാണ് ഉപയോഗിക്കുന്നത്. ഇവ ചൂട് പുറത്ത് പോകാതെ അപകടമുണ്ടാക്കാം. ചൂട് പുറത്ത് പോകുന്ന അലുമിനിയം കേസുകളാണ് ക്വാളിറ്റിയുള്ള ബൾബുകളിൽ കാണുന്നത്. പ്ലാസ്റ്റിക്ക് കേസുകളുണ്ട ഇ-മാലിന്യം പരിസ്ഥിതിക്ക് ദോഷമാണ്. അലുമിനിയം കേസുൾ റിപ്പയർ ചെയ്യാനാകും. അതിനാൽ ബിസിനസ് തുടങ്ങുന്നവർ ക്വോളിറ്റിയുള്ള ബൾബുകൾ വില്പന നടത്തുക. ഇന്ത്യ-ചൈന പ്രശ്നത്തിൽ റോ മെറ്റീരിയൽസ്‌ കിട്ടുമോ എന്ന ആശങ്ക പലർക്കുമുണ്ട്. റോ മെറ്റീരിയൽസ് നേരിട്ട് അല്ലെങ്കിലും ഇന്ത്യയിലെത്തും. 2-3 വർഷത്തിനുള്ളിൽ ഇവയുടെ പാർട്ട്സ് ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ബിസിനസ് വിജയിക്കാൻ പതിനായിരകണക്കിന് ബൾബുകൾ നിർമ്മിച്ച് വില്പന നടത്തേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *