സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഏതെങ്കിലും പ്രോപ്പർട്ടി വാങ്ങാനുദേശിച്ച് വില കേൾക്കുമ്പോൾ ഞെട്ടുന്നത് പതിവ്. വീട് വെക്കുന്നതിന് തുക മാറ്റിവെക്കൽ പലപ്പോഴും നടക്കാറില്ല. ഒരായുസ് മുഴുവൻ പണിയെടുത്താലാണ് സാധാരണക്കാരന് ഒരു വീട് വെക്കാനാകുന്നത്. അങ്ങനെ നോക്കുമ്പോൾ ഭവന വായ്പ ഒരു ആശ്വാസമാണ്. ഭവന വായ്പ എടുക്കുന്നത് ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്.
ഒട്ടുമിക്ക ആളുകൾക്കും ഹൗസിംഗ് ലോൺ താല്പര്യമുണ്ടെങ്കിലും എടുത്ത് കഴിഞ്ഞാൽ അത് എങ്ങനെയെങ്കിലും ക്ലോസ് ചെയ്യണം എന്ന് ടെൻഷൻ ഉണ്ടാകാറുണ്ട്. ചിലർ പലിശ നിരക്ക് കാര്യമാക്കാതെ വീട് സ്വന്തമാക്കാൻ ഹൗസിംഗ് ലോൺ തിരഞ്ഞെടുക്കും. ഇത് വളരെ ഗുണകരമായ ഒന്നാണ്. സ്വന്തമായി വീട് കിട്ടുന്നതോടൊപ്പം ടാക്സ് ബനഫിറ്റും കിട്ടും. എന്നിരുന്നാലും 20 അല്ലെങ്കിൽ 25 വർഷത്തേക്ക് ലോൺ എടുത്താൽ വാങ്ങിയ തുകയുടെ രണ്ട് മടങ്ങ് പലിശ കൊടുക്കേണ്ടി വരും.
ഹോം ലോൺ എടുത്താലും ഇ എം ഐ, എസ് ഐ പി യുടെ സഹായത്താൽ ഒരു വീട് സൗജന്യമായി സ്വന്തമാക്കാനാകും. ഉദാഹരണത്തിന് 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് സങ്കല്പിക്കുക. ഏകദേശം 9.25% എന്ന കണക്കിലാകും പലിശ വരുന്നത്. നിങ്ങൾ 23000 രൂപ 20 വർഷം കാലാവധിയിൽ ഇ എം ഐ കൊടുക്കുന്ന രീതിയിലാകും ഇത്. നാഷണലൈസ്ഡ് ബാങ്കിലാണെങ്കിൽ 7.25% പലിശ നിരക്കിലും ലഭിക്കും. അങ്ങനെയെങ്കിൽ ഇ എം എ 25 വർഷത്തേക്ക് കണക്കാക്കിയാൽ 18000 രൂപ വരും. ഈ രീതിയിലേക്ക് മാറ്റിയാൽ 4000 രൂപ വരെ സേവിംഗ്സ് വരും. ഈ സേവിംഗ്സ് എസ് ഐ പി ആയി തുടങ്ങാനാകും. നല്ല ഇക്വിറ്റി മൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് 25 വർഷത്തേക്ക് ഈ സേവിംഗ്സ് നിക്ഷേപിക്കുക. 12% എന്ന എക്സ്പെക്റ്റഡ് റിട്ടേൺ കൂട്ടിയാൽ 12 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്ത് 25 വർഷത്തിനുള്ളിൽ അത് 75 ലക്ഷമായി വളരും. ഇത്തരത്തിൽ ഇ എം ഐയിൽ ഇളവ് കൊണ്ട് വന്ന് ആ തുക എസ് ഐ പിയാക്കി വലിയൊരു തുക ഉണ്ടാക്കിയെടുക്കാം. 18000 രൂപ 25 വർഷത്തേക്ക് ഇ എം ഐ അടയ്ക്കുമ്പോൾ എകദേശം 54 ലക്ഷം രൂപ വീടിന് വേണ്ടി അടയ്ക്കേണ്ടി വരും. എസ് ഐ പിയിൽ അടച്ച തുക ഇതോടൊപ്പം കൂട്ടുമ്പോൾ 66 ലക്ഷമാകും. എസ് ഐ പി വഴി കിട്ടിയ 75 ലക്ഷത്തിൽ വീടിൻ്റെ 66 ലക്ഷം കഴിഞ്ഞ് ബാക്കി 9 ലക്ഷം രൂപ പ്രോഫിറ്റ് ലഭിക്കും. സ്വന്തമായി വീടും ലഭിക്കും. 25 വർഷം കൂടുതലാണ് എന്ന് കരുതുന്നവർക്ക് ഇതേ രീതി 15 വർഷമായി കുറച്ചാൽ പ്രയാസമില്ലാതെ തന്നെ വീടും എകദേശം 5 ലക്ഷം രൂപയും ലഭിക്കും. ഹൗസിംഗ് ലോൺ എടുക്കുന്നവർ ഇതു പോലെ ബുദ്ധിപരമായി എസ് ഐ പിയും, ഇ എം ഐയും ഉപയോഗപ്പെടുത്തിയാൽ സൗജന്യമായി ഒരു വീട് സ്വന്തമാക്കാം.