നമ്മൾ എല്ലാവരും തന്നെ വീട് വൃത്തിയായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് വ്യക്തി ശുചിത്വവും പോലെ തന്നെ പരിസര ശുചിത്വവും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കുമെങ്കിലും പരിസര ശുചിത്വം പരിപാലിക്കുന്നത് പലർക്കും മടിയുള്ള കാര്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീട്ടിലെ തറ വൃത്തിയാക്കുന്നത്. നമ്മളിൽ പലരും തറ തുടക്കാൻ മോപ്പും തുണിയും ഉപയോഗിക്കുന്നവരാണ്. വീട് നന്നായി വൃത്തിയാക്കാൻ മോപ്പ് കൊണ്ട് സാധിച്ചെന്ന് വരില്ല. അഴുക്കും പൊടിയും പറ്റിപ്പിടിച്ച തറകളിൽ ശക്തിയായി തുടക്കുന്നത് മോപ്പ് നശിയുന്നതും ന്നാണ്. എന്നാൽ ഈ മോപ്പും, തുണിയും, സ്റ്റിക്കുമൊന്നുമില്ലാതെ തന്നെ നമ്മുടെ ടൈലുകൾ വൃത്തിയാക്കാനാകും. ധാരാളം സമയമെടുത്ത് വൃത്തിയക്കേണ്ടിയും വരില്ല. മോപ്പ് ഉപയോഗിച്ച് നടക്കുന്നതിൻ്റെ പകുതി സമയം മതി. ഈ സൂത്രം വീട്ടിൽ തന്നെ യാതൊരു ചിലവുമില്ലാതെ ചെയ്തെടുക്കാം.
നമ്മുടെ വീട്ടിലെ പഴയതും കളർ മങ്ങിയതുമായ ബനിയനുകൾ മാത്രം മതി. ഉപയോഗശൂന്യമായ വീട്ടിലെ ഈ ബനിയനുകൾ കൊണ്ട് അടിപൊളി റീയൂസ് ഐഡിയയാണ്. നിങ്ങളുടെ പഴയ രണ്ട് ബനിയനെടുത്ത് കൈക്കുഴിയുടെ താഴെയായ് മുറിച്ച് താഴത്തെ ഭാഗമെടുക്കുക. ബനിയൻ്റെ ഈ നാല് കഷ്ണങ്ങൾ നീളത്തിൽ സ്ട്രാപ്പ് പോലെ മുറിച്ചെടുക്കുക. ശേഷം ഈ വള്ളികൾ നന്നായി വലിച്ചെടുക്കുമ്പോൾ ഇവ ചുരുണ്ട് വരും. എല്ലാ വള്ളികളും വലിച്ചെടുത്ത ശേഷം മറ്റൊരു ബനിയനെടുത്ത് കൈക്കുഴിയുടെ താഴെ വെച്ച് മുറിച്ച് താഴത്തെ ഭാഗം എടുക്കുക. ഇതിൻ്റെ 2 വശങ്ങളും മുറിച്ച് കൊടുക്കുക. ശേഷം ബനിയൻ്റെ ഒരു പീസെടുത്ത് എല്ലാ വശങ്ങളും ഒരു ഇഞ്ച് വിട്ട് മാർക്ക് ചെയ്ത് കൊടുക്കുക. അതിന് ശേഷം ഈ തുണിയുടെ സെൻ്ററിൽ ഒരു വര പോലെ മാർക്ക് ചെയ്യുക. ഈ തുണിയിലേക്ക് ഓരോ വള്ളികളും മാർക്ക് ചെയ്ത വശങ്ങളിൽ നിന്ന് സെൻ്റർ വരെ വെച്ച് കൊടുത്ത് നടുവിൽ മാത്രം സ്റ്റിച്ച് ചെയ്ത് കൊടുക്കുക. വലതു വശവും ഇത് പോലെ ചെയ്യുക. വലതു വശത്ത് ചെയ്യുമ്പോൾ ഓരോ വള്ളിയും അതിന് നേരെ ഇടതു വശത്ത് കാണുന്ന വള്ളിയിലേക്ക് കോർത്ത ശേഷം തയ്ച്ച് പിടിപ്പിക്കുക. ഇത് പോലെ ബനിയൻ്റെ രണ്ടാമത്തെ പീസിലും വള്ളികൾ പിടിപ്പിക്കുക. അതിന് ശേഷം ബനിയൻ്റെ താഴത്തെ മടക്കി അടിച്ച ഭാഗങ്ങൾ രണ്ടും ചേർത്ത് വള്ളികൾ പിടിപ്പിച്ച വശം അകത്ത് പോകുന്ന വിധത്തിൽ വെക്കുക. മടക്കി അടിച്ച വശം ഒഴികെ ബാക്കി മൂന്ന് വശങ്ങൾ അടിച്ചെടുക്കുക. വള്ളികൾ കൂട്ടി തയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. നല്ല വശം മറിച്ചിട്ട് എടുക്കാം. ഇതിലേക്ക് കാല് കയറ്റി സുഖമായി തുടച്ചെടുക്കാം. തറ തുടക്കാൻ മോപ്പ് വാങ്ങി കാശ് കളയേണ്ട. വീട്ടിലുള്ള പഴയ തുണി കൊണ്ട് ഇത് തയ്ച്ചെടുത്ത് നിമിഷ നേരം കൊണ്ട് തറ വൃത്തിയാക്കാം.