ധനം ഇരട്ടിയ്ക്കാന്‍ പേഴ്‌സിൽ വയ്ക്കേണ്ട ചില കാര്യങ്ങള്‍

പണത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.  പണം സമ്പാദിക്കാനായി പല വഴികളും നോക്കുന്നവര്‍. അധ്വാനത്തിലൂടെയും ഭാഗ്യ വഴികളിലൂടെയുമെല്ലാം പണമുണ്ടാക്കാനുളള വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പണം സൂക്ഷിയ്ക്കുന്നതിൽ മുഖ്യ പങ്ക് പേഴ്സിനുണ്ട്. അതിനാൽ തന്നെ വാസ്തുപ്രകാരവും ജ്യോതിഷ പ്രകാരവുമെല്ലാം പേഴ്‌സില്‍ വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പണം ധാരാളമായി വരാനും നിലനിൽക്കാനും ഗുണം ചെയ്യും.

ധനം ഇരട്ടിയ്ക്കാന്‍ പേഴ്‌സ് സംബന്ധമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മഞ്ചാടിക്കുരു, ചെറിയ വെള്ളി പൊട്ട്, കവടി, ക്ഷേത്രത്തിൽ പൂജിച്ച ചുവന്ന പട്ടിൽ പൊതിഞ്ഞ നാണയം, ഒരു ഗണപതി യന്ത്രം, കുരുമുളക്, കുന്നിക്കുരു എന്നിവ പേഴ്സിൽ വെക്കാം. പേഴ്സിൽ വെക്കുന്നത് ബുദ്ധിമുട്ടെങ്കിൽ ബാഗിൽ പാത്രത്തിലിട്ട് വെക്കാം. ഇത് ഒരു മാസക്കാലം വെച്ച് അടുത്ത മാസം അതേ ദിവസമാകുമ്പോൾ വീണ്ടും പുതിയത് വാങ്ങി വെക്കുക. ധനം നില നില്ക്കാൻ പേഴ്സിൽ ഇത് ചെയ്യാം. മുഷിഞ്ഞ നോട്ടുകൾ പേഴ്സിൽ വെക്കാതെയിരിക്കാൻ ശ്രമിക്കുക. കഴിവതും നല്ല നോട്ടുകൾ വെക്കാം. രാവിലെ ഒരു നാണയവും നോട്ടുകളുമെടുത്ത് കണ്ണിൽ തൊട്ട് പണം ഇരട്ടിക്കണമെന്ന പ്രാർത്ഥനയോടെ അത് കയ്യിൽ പിടിച്ച് 108 ഓം നമോ: നാരായണായ നമ: എന്ന മന്ത്രം ജപിച്ച് പേഴ്സിൽ വെക്കാം.

പേഴ്‌സില്‍ ചില പ്രത്യേക ചിത്രങ്ങള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്. മഹാലക്ഷ്മി ദേവിയുടെ ചെറിയ ചിത്രം പേഴ്സിൽ വെക്കുക. ക്ഷേത്രത്തിൽ നിന്നും പൂജിച്ച പട്ടുകൾ വാങ്ങി ഏത് ഭഗവാൻ്റെ ക്ഷേത്രത്തിൽ നിന്നാണോ ആ ഭഗവാൻ്റെ ആയുധം വെള്ളിക്കടയിൽ നിന്നും ചെറുത് വാങ്ങി പട്ടിൽ വെച്ച് പൂജിച്ച ശേഷം പേഴ്സിൽ വെക്കാം. പേഴ്സ് ഇടയ്ക്ക് ശുദ്ധമായ പനിനീര് കൊണ്ട് തുടച്ച് കൊടുക്കുക. പേഴ്സ് വാങ്ങുമ്പോൾ ഒരു പോലെ രണ്ടെണ്ണം വാങ്ങി ഒരെണ്ണം സഹോദരനോ സഹോദരിക്കോ സുഹൃത്തിനോ ദാനം ചെയ്യുക. എന്നാൽ നമ്മൾ എടുക്കാനുദ്ദേശിച്ച പേഴ്സ് അവർക്കും അവർ എടുക്കാൻ ഉദ്ദേശിച്ചത് നമ്മൾക്കും എടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യം കൂടുതലായി വരും. ഇത്തരത്തിൽ മുന്നോട്ട് പോയാൽ പേഴ്സിൽ പണം നിറയാനും നില് നിർത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *