എല്ലാവരും വീട് ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലർക്കും ഏറ്റവും മടി തോന്നുന്നതും ഇഷ്ടപ്പെടാത്തതുമായ വീട്ട് ജോലിയാണ് വാഷ് ബേസിൻ വൃത്തിയാക്കുന്നത്. വൃത്തിയില്ലാത്ത വാഷ് ബേസിൻ രോഗങ്ങളെ ക്ഷണിച്ച് വരുത്തും. വൃത്തിയായി കഴുകിയില്ലെങ്കിൽ
നിരന്തരം ഭക്ഷണത്തിൻ്റെ അംശങ്ങൾ വീണ് ദുർഗന്ധവുമുണ്ടാകും. പിന്നീട് വാഷ് ബേസിൻ ബ്ലോക്ക് ആകാനും കാരണമാകും. യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ വാഷ് ബേസിൻ കറ പിടിക്കുകയും ചെയ്യും. ഇത് മാറ്റാൻ പ്രയാസവുമാണ്. എന്നാൽ എത്ര വലിയ അഴുക്കും കറയും പിടിച്ച വാഷ് ബേസിൻ വളരെ എളുപ്പത്തിൽ വൃത്തിയാക്കാനാകും.
വൃത്തിയാക്കുന്നതിനായി കുറച്ച് വെള്ളത്തിൽ 3 സ്പൂൺ ക്ലോറോക്സ് ഒഴിക്കുക. കറകൾ പോകാനും, വാഷ് ബേസിൻ്റെ ബ്ലോക്ക് പോകാനും ഇത് സഹായിക്കും. ഈ മിശ്രിതം ടാപ്പിന് മുകളിലും വാഷ് ബേസിന് ചുറ്റും ഒഴിച്ച് കൊടുത്ത ശേഷം 5 മിനിറ്റ് വെക്കുക. അതിന് ശേഷം ഒരു സ്പൂൺ ലൈസോൾ അല്ലെങ്കിൽ ഏതെങ്കിലും ലിക്യുഡ് വാഷ് കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്ത് പതപ്പിച്ച ശേഷം വാഷ് ബേസിനിൽ ഒഴിക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കൊടുത്ത് വെള്ളം ഒഴിച്ച് കഴുകിയെടുക്കാം. വാഷ് ബേസിൻ വെട്ടിത്തിളങ്ങും.