പോളിമറുകളായ പോളിയെത്തിലീൻ, പോളി വിയിൽ ക്ലോറൈഡ്, പോളിപോട്രിലൈൻ, പോളിബ്റ്റിലൈൻ എന്നിവയിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പിവിസി പൈപ്പുകൾ. അവ വ്യവസായ ആവശ്യത്തിന് വലിയ തോതിൽ ഉപയോഗിച്ച് വരുന്നു. ഭാരം കുറവായതിനാൽ ഇൻസ്റ്റോളിങ്ങും മറ്റ് പ്രവർത്തനങ്ങളും സുഗമമാക്കുന്നു. ഈ പിവിസി പൈപ്പുകൾ വീട്ടിലേക്ക് കമ്പോസ്റ്റും മറ്റും തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ന് സധാരണമാണ്. എന്നാൽ ഇതുപയോഗിച്ച് കട്ടിലുണ്ടാക്കാനാകും. നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ ഉറപ്പുള്ള കട്ടിൽ നിർമ്മിക്കാം.
കട്ടിൽ ഉണ്ടാക്കുന്നതിനായി ഒന്നര ഇഞ്ച് അളവിലെ പിവിസി പൈപ്പുകളാണ് വേണ്ടത്. വലിയ നാല് പൈപ്പുകൾ 75 സെ മീ നീളത്തിൽ 4 എണ്ണം, 34.5 സെ മീ അളവിൽ 4 പീസ്, 33 സെ മീ 4 പീസ്, 30 സെ മീ 4 പീസ്, 15 സെ മി 10 പീസ്, 5 സെ.മീ 6 പീസ് എന്നിങ്ങനെയാണ് ആവശ്യമായുള്ളത്. 50 mm ൻ്റെ 16 പീസ് T കണക്ടർ, ഇതേ അളവിൽ 4 പീസ് എൽബോയും 8 പീസ് എൻ്റ് ക്യാപ്പ് എന്നിവ വേണം. ഇവയെല്ലാം ഒട്ടിക്കുന്നതിന് സോൾവെൻ്റ് എന്നിവയാണ് ആവശ്യമായത്.
ആദ്യം 15 സെ.മീ 10 പീസുകൾ കട്ട് ചെയ്ത് വച്ചതിൽ നിന്നും 8 പീസുകളും, 8 T ജോയിൻ്റുകളുമെടുത്ത് വശങ്ങളിലായി 4 എണ്ണവും നടുവിലായി 4 എണ്ണവുമായി 8 എണ്ണം ഒട്ടിച്ചെടുക്കാം. 34.5 സെ.മീ കട്ട് ചെയ്ത് വെച്ച 4 കഷ്ണങ്ങളെടുത്ത് മുൻപ് ചെയ്തതിൽ നടുവിൽ ഒട്ടിച്ചതിൽ നിന്നും രണ്ട് പീസെടുത്ത് അതിൻ്റെ രണ്ട് വശങ്ങളിലും ഒട്ടിച്ച് കൊടുക്കാം. അതിന് ശേഷം വശങ്ങളിൽ ഒട്ടിച്ച 4 പീസുകളെടുത്ത് 33 സെ.മീ നീളത്തിലെടുത്ത പീസുകൾ അതിൻ്റെ നടുവിലായി ഒട്ടിക്കാം. മുൻപ് നടുവിലായി 34.5 സെ.മീ ഒട്ടിച്ച് കൊടുത്ത ഭാഗമെടുത്ത് സമാന്തരമായി വെച്ച ശേഷം മറ്റ് വശങ്ങളിൽ T കണക്റ്റർ വെച്ച് കൊടുക്കുക. 30 സെ.മീ നാല് പീസുകൾ T ജോയിൻ്റിൻ്റെ വശങ്ങളിലായി വെച്ച് കൊടുക്കാം. നാല് കോണിലും T ജോയിൻ്റ് വെച്ച് തന്നെ ബന്ധിപ്പിച്ച് കൊടുക്കുക. ഇപ്പോൾ ഒരു സ്ക്വയർ ആകൃതിയിലായിട്ടുണ്ട്.
അതിന് ശേഷം ഒട്ടിച്ച് വെച്ചിരുന്ന 33 സെ.മീ നീളത്തിലെ നാല് പൈപ്പുകളെടുത്ത് 4 വശങ്ങളിലും വെച്ച് കൊടുക്കുക. പൈപ്പുകൾ ഒട്ടിക്കുമ്പോൾ നേരേ ഒട്ടിക്കുവാൻ ശ്രദ്ധിക്കുക. ശേഷം തല ഭാഗം ഒട്ടിക്കുന്നതിന് 2 T ജോയിൻ്റ്, 15 സെ. മീ നീളമുള്ള പൈപ്പുകളുമെടുത്ത് വശങ്ങളിലായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനിടയിലേക്ക് 75 സെ.മീ നീളമുള്ള ഒരു പൈപ്പ് ചേർക്കുക. രണ്ട് എൽബോയിലേക്ക് 5 സെ.മീ നീളമുള്ള പൈപ്പ് ബന്ധിപ്പിച്ച ശേഷം ഇതിനിടയ്ക്ക് 75 സെ.മീ പൈപ്പ് വെക്കാം. ഈ ഭാഗം T ജോയിൻ്റിന് മുകളിലായി വെച്ച് ഒട്ടിക്കാം. ഇതു പോലെ തന്നെ കാൽ ഭാഗവും ചെയ്തെടുക്കുക. എന്നാൽ കാലിൻ്റെ ഭാഗത്ത് ഉയരം ആവശ്യമില്ലാത്തതിനാൽ 15 സെ.മീ ചെയ്ത ഭാഗം ചെയ്യേണ്ടതില്ല. എൽബോയും 75 സെ.മീ മാത്രം വെച്ചാൽ മതി. കട്ടിലിൻ്റെ അടിഭാഗം റെഡി. ഇനി ഇതിൻ്റെ അളവനുസരിച്ച് പ്ലൈവുഡ് വാങ്ങി സ്ക്രൂ ചെയ്തിടാം. ശേഷം കട്ടിലിൻ്റെ 8 കാലുകളിലും എൻ്റ് കാപ്പിട്ട് കൊടുക്കാം. കുറച്ച് കൂടി ഉറപ്പ് വേണമെന്നുള്ളവർക്ക് ഇതിലേക്ക് സിമൻ്റോ ഗ്രൗട്ടോ ഇട്ട ശേഷം എൻ്റ് ക്യാപ്പിടാവുന്നതാണ്. കൂടുതൽ ഭംഗിയാക്കാൻ പിവിസി പൈപ്പിന് പെയിൻ്റ് ചെയ്യാവുന്നതാണ്. ബെഡ് വാങ്ങി റൂമിൽ ഭംഗിയായി സെറ്റ് ചെയ്യാം.