മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും പോലീസ് വേഷങ്ങൾ ചെയ്ത് മലയാളി മനസ്സുകളിലും കയറി കൂടിയ നടനാണ് സുരേഷ് ഗോപി. ഗംഭീരമായ മാസ്സ് ഡയലോഗുകളിലൂടെ സിനിമകളിൽ നിറ സാന്നിദ്ധ്യമായിരുന്നു താരം. പോലീസ് ഓഫീസർ റോളുകൾ തൻ്റെ അഭിനയ മികവിൽ ഭദ്രമാക്കിയിരുന്ന താരം പല സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്യുന്ന എല്ലാ റോളുകളും തൻ്റേതായ രീതിയിൽ വ്യത്യസ്ഥമാക്കാൻ അദേഹം ശ്രദ്ധിച്ചു. ഐഎഎസ് ഓഫീസറായും, ഗുണ്ടയും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലായി ഇദ്ദേഹം തിളങ്ങി നിന്നു. കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. ഏകലവ്യന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സുരേഷ് ഗോപി ചുവട് വെച്ചത്. ലേലം, കമ്മീഷ്ണർ, പത്രം, കളിയാട്ടം, തെങ്കാശിപ്പട്ടണം, തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കഥാപാത്രം ചെയ്യാൻ മറ്റൊരാളെ സങ്കല്പ്പിക്കാനാവാത്ത വിധം അസാധ്യമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. സുരേഷ് ഗോപി എന്ന നടൻ്റെ അഭിനയ പ്രകടനം മലയാള സിനിമയിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല.
മോഹൻലാലിനും മമ്മൂട്ടിയോടുമൊപ്പം ഒരു കാലത്ത് സുരേഷ് ഗോപി വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴും താരരാജാക്കന്മാരായി തുടരുമ്പോഴും സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. 2015-ലെ ‘മൈ ഗോഡ്’ ആയിരുന്നു താരത്തിൻ്റെ ഇടവേളക്ക് മുൻപ് അവസാനമായി ഇറങ്ങിയ ചിത്രം. സമീപകാലത്ത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ച് വരവ് നടത്തി. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. താരത്തിൻ്റെ കുടുംബം ഭാര്യ രാധിക, മക്കൾ ഗോകുൽ , ഭാഗ്യ , ഭാവനി, മാധവ് എന്നിവർ അടങ്ങുന്നതാണ്. താരത്തിൻ്റെ ഒരു മകൾ ലക്ഷ്മിയെ ഒന്നര വയസുള്ളപ്പോൾ ഒരു കാറപകടത്തിൽ നഷ്ടമായിരുന്നു. സുരേഷ് ഗോപിയോടൊപ്പം എല്ലാ ചടങ്ങുകൾക്കും ഭാര്യ രാധിക എത്താറുണ്ട്. സിനിമകളിലൂടെ ഗോകുൽ സുരേഷ് മലയാളികൾക്ക് സുപരിചിതമാണ്. പൊതു പരുപാടികളിൽ മറ്റ് മക്കളെ കാണാത്തതിനാൽ തന്നെ അവരെ കുറിച്ച് പ്രേക്ഷകർക്ക് വലിയ ധാരണയില്ല. എന്നാൽ ഇപ്പോൾ ചില ചടങ്ങുകളിൽ ഇവർ ഒന്നിച്ച് പങ്കെടുക്കാറുണ്ട്.
മകൻ ഗോകുലിന് സിനിമയിലാണ് താല്പര്യമെങ്കിൽ മൂന്നാമത്തെ മകൾക്ക് അമ്മയെ പോലെ സംഗീതത്തിലാണ് താല്പര്യം. പാട്ടുകാരിയായ മകൾ ഭാഗ്യ ആൽബങ്ങളിലൂടെ സുപരിചിതയാണ്. ഇളയ മകൻ മാധവ് താരത്തിൻ്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ചിരുന്നു. ഏതെങ്കിലും ചടങ്ങുകളിൽ മാത്രമാണ് മകൾ ഭാവനയെ പ്രേക്ഷകർ കാണുന്നത്. ഇവരുടെ ചിത്രങ്ങളും വല്ലപ്പോഴുമാണ് പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ വേദിക ഫാഷൻസിൻ്റെ വസ്ത്ര മോഡലുകളായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ പെൺമക്കൾ. ഭാഗ്യയുടെയും ഭാവനയുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വേദിക ഫാഷൻസിൻ്റെ തുമ്പയും തുളസിയും എന്ന ഓണം കളക്ഷനുകളുടെ മോഡലുകളായാണ് ഇവർ എത്തിയത്. വ്യത്യസ്ഥ തരം ഡിസൈനുകളിലുള്ള സ്കർട്ടും ടോപ്പും കുർത്തിയും സാരിയിലുമൊക്കെയായി ഇവർ തിളങ്ങി നില്ക്കുന്നു. വസ്ത്രങ്ങൾക്കനുസരിച്ച് തന്നെ മേക്കപ്പും ആക്സസറീസും അണിഞ്ഞപ്പോൾ ഇവർ ഏറെ സുന്ദരികളാണ്. ആദ്യമായാണ് താരപുത്രികൾ മോഡലുകളായി കാണുന്നത്. വേദിക ഫാഷൻസിലൂടെ ഇവർ മോഡലിംഗ് രംഗത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്. വൈകാതെ ഇവർ സിനിമയിലേക്കത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.