പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ഉപ്പൂറ്റി വിണ്ടുകീറൽ, ചുണ്ടിലെ കറുപ്പു നിറം, സ്ട്രച്ച് മാർക്കുകൾ, കറുത്ത പാടുകൾ എന്നിവ. ചിലരുടെ ഉപ്പൂറ്റി വിണ്ടു കീറൽ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥ വരാറുണ്ട്. പലരും ഇതിന് വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും ഉപയോഗിച്ച് താല്ക്കാലിക ആശ്വാസം കണ്ടെത്തും. എന്നാൽ കുറച്ചൊന്ന് ശ്രദ്ധിച്ചാൽ വിണ്ടു കീറൽ പൂർണ്ണമായും മാറ്റാൻ വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താം. അത് പോലെ, ഒരു വില്ലനാണ് ചർമത്തിലെ സ്ട്രച്ച് മാർക്കുകൾ. ഇവ മൂന്ന് കാരണങ്ങളാലാണ് ഉണ്ടാകുന്നത്. പ്രായപൂർത്തിയാക്കുന്നത് മൂലമുള്ള ശാരീരിക മാറ്റങ്ങൾ, പെട്ടെന്ന് വണ്ണം കുറയുന്നത്, ഗർഭകാലത്ത് ചർമത്തിക്കുണ്ടാകുന്ന വലിച്ചിൽ. ഇത്തരം പ്രതിസന്ധികള്‍ക്ക് എല്ലാം വീട്ടിൽ തന്നെ പരിഹാരം കാണാനാകും.
നിരവധി ആളുകൾ നേരിടുന്ന പ്രശ്നങ്ങളായി ഉപ്പൂറ്റി വിണ്ടുകീറൽ , ചുണ്ടിലെ കറുപ്പു നിറം, സ്ട്രച്ച് മാർക്കുകൾ, ശരീരത്തിലെ കറുത്ത പാടുകൾ പരിഹരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന മൂന്ന് ടിപ്പുകളാണ് പറയുന്നത്. ഇത് ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലവും കാണാം. ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ, തുല്യ അളവിൽ നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വിണ്ടു കീറിയ ഭാഗത്ത് ഈ മിശ്രിതം നന്നായി തേച്ച് കൊടുക്കുക. ഒരു ദിവസം 3 തവണ ഇങ്ങനെ ചെയ്യാം. കറുത്ത ചുണ്ടിലും, പാടുകളിലും, സ്ട്രച്ച് മാർക്ക്സുകളിലും ഈ മിശ്രിതം തേച്ച് കൊടുക്കാവുന്നതാണ്. കുറച്ചധികം തയ്യാറാക്കി ബോട്ടിലിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
ഒരു ബൗളിൽ മുട്ടയുടെ വെള്ള മാത്രമെടുത്ത് ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഗ്ലിസറിൻ ചേർത്ത് കൊടുക്കുക. ഒരു മുട്ടയുടെ വെള്ളയ്ക്ക് 2 ടേബിൾ സ്പൂൺ ഗ്ലിസറിൻ എന്ന കണക്കിലാണ് എടുക്കേണ്ടത്. ഇത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ഈ മിശ്രിതം വിണ്ടു കീറലിനും സ്ട്രച്ച് മാർക്ക് പോകുന്നതിനും ഉപയോഗിക്കാം. എന്നാൽ ഈ മിശ്രിതം മുഖത്തും ചുണ്ടിലും ഒരു കാരണവശാലും അപ്ലൈ ചെയ്യരുത്. മൂന്നാമത്തെ ടിപ്പ് പ്രധാനമായും ഉപ്പൂറ്റി വിണ്ടു കീറലിനാണ്. ഒരു ബൗളിൽ 1/2 ടേബിൾ സ്പൂൺ വാസ്ലിൻ എടുത്ത് ഇതിലേക്ക് 1/2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, 2 ടേബിൾ സ്പൂൺ നാരങ്ങനീര് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് ഡബിൾ ബോയിൽ ചെയ്തെടുത്ത് രാത്രി കാലിൽ പുരട്ടി ഒരു സോക്സിട്ട് കിടക്കുക. രാവിലെ കഴുകി കളയാം. ചിലരിൽ ഉപ്പൂറ്റി വിണ്ടു കീറുന്നതോടൊപ്പം വേദനയും അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരഭാരം താങ്ങുന്നത് കാൽപാദമാണ്. അതിനാൽ വിണ്ടു കീറിയ ഭാഗത്ത് വേദനയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. ഇത് മാറാൻ ഒരു ബൗളിൽ 1 ടേബിൾ സ്പൂൺ നെയ്യ്, അതേ അളവിൽ ആവണക്കെണ്ണ, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ചെറുതായി ചൂടാക്കിയ ശേഷം വിണ്ടു കീറിയ ഭാഗത്ത് തേച്ച് കൊടുക്കുന്നത് വേദന മാറാൻ സഹായിക്കും.