നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഡാർക്ക് ഫാൻ്റസി ബിിസ്ക്കറ്റ് വാങ്ങാറുണ്ട്. ബിസ്ക്കറ്റ് കഴിച്ച ശേഷം ഇവ പാക്ക് ചെയ്ത് വരുന്ന ബോക്സ് നമ്മൾ കളയുകയാണ് പതിവ്. എന്നാൽ ഈ ബോക്സ് ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ ഒരു സൂത്രം നിർമ്മിക്കാം. നമ്മുടെ വീടുകളിൽ ചെറിയ നെയിൽ പെയിൻ്റുകൾ, ചെറിയ ഡെക്കോർ സാധനങ്ങൾ എന്നിവ മുറിയിൽ വയ്ക്കാറുണ്ട്. ഇവ പലപ്പോഴും നമ്മൾ ഏതെങ്കിലും മേശയുടെ മുകളിലായി വെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവയെല്ലാം ഒന്നിച്ച് അടുക്കി വെക്കാൻ ഓർഗനൈസറുകളുണ്ട്. വിപണിയിൽ ഇത്തരം ഓർഗനൈസറുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. പലരും ആവശ്യമായതിനാൽ ഇവ വാങ്ങാറുമുണ്ട്. എന്നാൽ ഡാർക്ക് ഫാൻ്റസിയുടെ ബോക്സുകൾ വളരെ എളുപ്പത്തിൽ ഓർഗനൈസറായി റീയൂസ് ചെയ്യാവുന്നതാണ്.
ഡാർക്ക് ഫാൻ്റസിയുടെ ബോക്സുകൾ അത്യാവശ്യം നല്ല ക്വാളിറ്റിയുള്ളതാണ്. അതിനാൽ തന്നെ നല്ല ഉറപ്പോടെയിരിക്കും. കവറിൻ്റെ 4 വശങ്ങളിൽ ഒരു വശത്തിൻ്റെ നടുവിലൂടെ മുറിക്കുക. ശേഷം അരികുകൾ മടക്കി സെല്ലോടേപ്പ് ഒട്ടിച്ച് കൊടുക്കുക. ഇത് പോലെ 3 കവറുകൾ ചെയ്യുക. വലിയ ഓർഗൈസസർ ആവശ്യമുള്ളവർക്ക് കൂടുതൽ ബോക്സ് എടുക്കാം. ശേഷം ഈ മുന്നു ബോക്സുകളും ഭംഗിയുള്ള തുണിയോ പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ് കൊടുക്കുക. ശേഷം കട്ടിയുള്ള കാർഡ് ബോർഡെടുത്ത് ബോക്സിൻ്റെ അളവിൽ മുറിച്ചെടുക്കുക. ഇത്തരത്തിൽ 4 കാർഡ് ബോർഡ് പീസുകളാണ് ഇതിന് ആവശ്യമായുളളത്. ശേഷം ഒരു പീസിന് മുകളിലായി മറ്റൊരു പീസ് വെച്ച് ഒട്ടിക്കുക. അങ്ങനെ കട്ടിയുള്ള 2 പീസുകളാക്കുക. മുൻപ് ഉപയോഗിച്ച തുണിയോ പേപ്പറോ ഉപയോഗിച്ച് ഇത് പൊതിഞ്ഞ് ഭംഗിയാക്കാം. ശേഷം ബോക്സിൻ്റെ ചെറിയ രണ്ട് വശങ്ങളും ഈ പീസിലേക്ക് ഒട്ടിക്കുക. എല്ലാ ബോക്സുകളും ഇങ്ങനെ ഒട്ടിച്ച് ചേർക്കാം. ഓർഗനൈസർ റെഡി. ഇത് പൊങ്ങി നില്ക്കാർ താഴെ ബോട്ടിലിൻ്റെ അടപ്പുകൾ നാലെണ്ണം ഒട്ടിച്ച് കൊടുക്കാം. ചെറിയ സാധനങ്ങൾ അടുക്കി വെക്കാൻ ഭംഗിയുള്ള ഓർഗനൈസർ റെഡി. ഇനി ഡാർക്ക് ഫാൻ്റസിയുടെ ബോക്സുകൾ കളയാതെ ഇത് പോലെ റീയൂസ് ചെയ്യാം.