ഇടതൂർന്ന, തിളങ്ങുന്ന, മിനുസമുള്ള മുടി ഇഷ്ടമില്ലാത്തവരായി ആരുമില്ല. വേഗത്തിൽ മുടി വളരാനുള്ള പല വിദ്യങ്ങളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യമുള്ള ഒരാളുടെ ഓരോ മുടിയിഴകളും ശരാശരി 4-6 ഇഞ്ച് വരെ പ്രതിവർഷം വളരും എന്ന് പറയപ്പെടുന്നു. ചിലർക്ക് പാരമ്പര്യമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. അല്ലാത്തവര്‍ മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ പരസ്യങ്ങളിൽ കാണുന്ന പലതരം എണ്ണകളും മരുന്നുകളും വാങ്ങി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയിലൊക്കെ ഉപരിയായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ട്. മുടി വളർച്ചയ്ക്ക് മാത്രമല്ല, അകാല നര മാറ്റാനും ഈ കൂട്ട് ഉത്തമമാണ്. താരനും മറ്റ് പ്രശ്നങ്ങൾ ഉള്ളവർക്ക് അത് മാറ്റിയ ശേഷം ഇത് ഉപയോഗിച്ചാൽ കൂടുതൽ ഫലം കാണും.
ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് വെള്ളമെടുത്ത് അതിലേക്ക് അര ഗ്ലാസ്സ് ഫ്ലാക്സ് സീഡ് ഇട്ട് കൊടുക്കുക. ശേഷം ലോ ഫ്ലെയിമിൽ ഈ വെള്ളം തിളപ്പിച്ചെടുക്കുക. തിളക്കുന്നത് വരെ തുടരെ ഇളക്കി കൊടുക്കുക. തിളച്ച് കുറച്ച് നേരം തണുക്കാൻ വെച്ച ശേഷം ചെറു ചൂടോടെ തന്നെ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. അരിക്കുമ്പോൾ ഒരു ജെൽ പരുവത്തിലാകും ലഭിക്കുന്നത്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ജെൽ തണുത്ത ശേഷം വിറ്റാമിൻ ഇ ഗുളിക 5 എണ്ണം ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം 10-15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം. നീരിറക്കത്തിൻ്റെ പ്രശ്നം ഉള്ളവർ കാല് വെള്ളത്തിൽ മുക്കി വെച്ച ശേഷം എണ്ണയോ ജെല്ലോ പുരട്ടിയാൽ നീരിറക്കം ഉണ്ടാവുകയില്ല. ഈ മിശ്രിതം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. തേക്കുന്നതിന് കുറച്ച് മുൻപ് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് വെച്ച ശേഷം ഉപയോഗിക്കാം. ഇത് തേക്കുന്ന ദിവസം ഒരു കാരണവശാലും ഷാംപൂവോ കണ്ടീഷ്ണറോ ഉപയോഗിച്ച് മുടി കഴുകരുത്. പിറ്റേന്ന് ഇവ ഉപയോഗിച്ച് മുടി കഴുകാം. ഇത് ചെയ്താൽ മുടി പനങ്കുല പോലെ വളരും. അകാലനരയും മാറും.