ജയറാമിൻ്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. ഈ ചിത്രത്തിലെ ആവണി പൊന്നൂഞ്ഞാൽ പാട്ട് പാടാത്ത മലയാളികളില്ലെന്ന് തന്നെ പറയാം. രാജസേനന്‍ സംവിധാനം ചെയ്ത ഈ കുടുംബ ചിത്രം 1998ലാണ് പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് ശ്രുതി. നായികാ പ്രാധാന്യമുള്ള ചിത്രമായതിനാൽ തന്നെ മലയാളത്തില്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രുതി അറിയപ്പെട്ടത് ഈ കഥാപാത്രത്തിലൂടെ തന്നെയാണ്. ഡോക്ടർ അമ്പിളിയായി ചിത്രത്തിലെത്തിയപ്പോൾ ഈ നടി മലയാളിയല്ലെന്ന് ആരും പറയില്ല. എന്നാൽ കന്നടക്കാരിയായ പ്രിയദർശിനിയാണ് ശ്രുതിയായി മാറിയത്.
ശ്രുതി അഭിനയ ജീവിതം തുടങ്ങിയത് 1989-ൽ സ്വന്തമെന്ന് കരുതി എന്ന മലയാളം സിനിമയിലൂടെയാണ്. എന്നാൽ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കന്നടയിൽ നിരവധി അവസരങ്ങൾ ലഭിച്ച ശ്രുതി അവിടുത്തെ താരമായി മാറി. ഇതിനിടെ ഒരാൾ മാത്രം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി വീണ്ടും മലയാള സിനിമയിലേക്ക് വന്നത്. പിന്നീട് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിൽ ജയറാമിൻ്റെയും നായികയായി. ഇതോടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളിത്വം കൊണ്ട് ശ്രുതി മലയാളിയാണെന്നാണ് ഇന്നും പലർ കരുതുന്നത്. സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് എന്ന സിനിമയിൽ കൊച്ചിൻ ഹനീഫയുടെ നായികയായി എത്തിയ ശ്രുതി പിന്നീട് ഇളവൻകോട് ദേശം, സ്വന്തം മാളവിക, ബെൻ ജോൺസൺ, മാണിക്യം, ശ്യാമം, സൈറ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മികച്ച റോളുകൾ പിന്നീട് കിട്ടിയില്ലെങ്കിലും, കന്നടയിലും തമിഴിലും തിളങ്ങി. കന്നടയില്‍ നൂറോളം സിനിമകളിലും കുറച്ച് ടിവി സീരിയലുകളിലും താരം അഭിനയിക്കുകയും മികച്ച നടിയ്ക്കുള്ള മൂന്ന് കര്‍ണാടക സംസ്ഥാന പുരസ്‌കാരവും നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കുകയും ചെയ്തു.
1998 ൽ വിവാഹിതയായ ശേഷവും നടി അഭിനയം തുടർന്നു. സംവിധായകനും നടനുമായ എസ്. മഹീന്ദറാണ് ശ്രുതിയെ വിവാഹം ചെയ്തത്. മഹീന്ദർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് മഹീന്ദറുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായി ശ്രുതി മാറി. ഇതിനിടയിൽ ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിയുകയും ചെയ്തു. വിവാഹ ജീവിതം മനോഹരമായി കടന്നു പോകുകയും ഇവർക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. ഇതിനിടയിൽ ദമ്പതികൾ ബി ജെ പിയിൽ ചേർന്നു. പല പദവികളും അങ്ങനെ ശ്രുതിയെ തേടിയെത്തി. അതോടെ സിനിമ വിട്ട് താരം രാഷ്ട്രീയത്തിൽ സജീവമായി. ഇതിനിടയിൽ വനിതാ ശിഷു വികസന ബോർഡിൻ്റെ അദ്ധ്യക്ഷയായിരിക്കുമ്പോൾ ശ്രുതിയും മഹീന്ദറും പിരിഞ്ഞു. മഹീന്ദർ വരുത്തി വെച്ച സാമ്പത്തിക ബാധ്യതകളും തനിക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമൊക്കെയാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് ശ്രുതി പറഞ്ഞു. എന്നാൽ വനിതാ ശിഷു വികസന ബോർഡ് അദ്ധ്യക്ഷ വിവാഹമോചനം നേടുന്നത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചു. എങ്കിലും ശ്രുതി പിന്മാറിയില്ല. കഴിഞ്ഞ എട്ട് വർഷമായി വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് നടി തുറന്ന് പറഞ്ഞത്. ഒടുവിൽ 2009ൽ അവർ വേർപിരിഞ്ഞു. അധികം വൈകാതെ 2013 ൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ചക്രവർത്തി ചന്ദ്രചൂടനെ ശ്രുതി വിവാഹം ചെയ്തു. ഇതോടെ മഹീന്ദർ രംഗത്തെത്തുകയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം ശ്രുതിയും ചക്രവർത്തിയുമായി അടുപ്പമുണ്ടായിരുന്നു എന്നും മഹീന്ദർ പറഞ്ഞു. എന്നാൽ മഹീന്ദറുടെ ആരോപണങ്ങൾ ശ്രുതിയുടെ ജീവിതത്തിൽ പ്രശ്നമായില്ലെങ്കിലും ചക്രവർത്തിയുമായുള്ള ബന്ധം അധികനാൾ നീണ്ട് നിന്നില്ല. ചക്രവർത്തിയുടെ ഭാര്യ മഞ്ജുള രംഗത്തെത്തി. ചക്രവർത്തി വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നുമുള്ള വിവരം മറച്ച് വെച്ചാണ് ശ്രുതിയെ വിവാഹം ചെയ്തത്. എന്നാൽ ശ്രുതി സത്യം അറിഞ്ഞത് വൈകിയാണ്. മഞ്ജുള കോടതിയിലെത്തിയപ്പോൾ വിവാഹബന്ധം വേർപ്പെടുത്താത്തനാൽ കോടതി ശ്രുതിയും ചക്രവർത്തിയുമായുള്ള വിവാഹം അസാധുവാക്കി. വീട്ടിലെ ജോലിക്കാരിയിലൂടെ തൻ്റെ രഹസ്യങ്ങൾ ചോർത്തിയെന്നും ആദ്യ ബന്ധത്തിലെ കുട്ടിയെ ശല്യം ചെയ്തെന്നും ശ്രുതി ചക്രവർത്തിക്കെതിരെ ആരോപിച്ചിരുന്നു. രണ്ടാമത്തെ ബന്ധവും പരാജയപ്പെട്ടതോടെ ഇപ്പോൾ മകൾക്കൊപ്പം രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച് കഴിയുകയാണ് ശ്രുതി. ഇതിനിടയിൽ 2016ൽ കന്നട ബിഗ് ബോസ് വിജയിയുമായി. സിനിമയിലും മിനി സ്ക്രീനിലും ഇടയ്ക്ക് തല കാണിക്കുമെങ്കിലും ശാഷ്ട്രീയത്തിൽ ശോഭിക്കുകയാണ് ശ്രുതി.