മമ്മൂക്ക പിറന്നാളിന് ക്ഷണിക്കാത്തതിൽ കരഞ്ഞ പീലിയുടെ പിറന്നാളിന് സമ്മാനങ്ങൾ കൊടുത്തയച്ച് താരം

മലയാളത്തിൻ്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിന് ക്ഷണിക്കാത്തതിൽ പരിഭവം പറഞ്ഞ പീലിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പീലിയുടെ പിറന്നാളിന് സമ്മാനങ്ങൾ കൊടുത്തയച്ചിരിക്കുകയാണ് താര രാജാവ്.

പീലിയുടെ പിറന്നാളിന് സമ്മാനത്തോടൊപ്പം മമ്മൂക്ക വിളിച്ച് സംസാരിക്കുകയും ചെയ്തു. ഇപ്പോൾ ഇതിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പീലിയുടെ ജന്മദിനത്തിന് മനോഹരമായ ഒരു കേക്കാണ് മമ്മൂക്ക സമ്മാനിച്ചത്. മാത്രമല്ല, നേരിട്ട് വീഡിയോ കോളിലൂടെ ആശംസകളും നേർന്നു. പീലിയോട് “സന്തോഷം ആയോ?” എന്ന് ചോദിക്കുകയും ചെയ്തു. ഇത്രയുമായപ്പോൾ പീലി ഹാപ്പി.

സോഷ്യൽ മീഡിയയിൽ വൈറലായ പീലിയുടെ വീഡിയോ മമ്മൂട്ടി കാണുകയും അദ്ദേഹത്തിൻ്റെ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഒട്ടേറെ പേർ കണ്ട ഈ വീഡിയോയിലൂടെ പീലിയും താരമായി. “മമ്മൂക്കനോട് മിണ്ടൂല്ല.. മമ്മൂക്ക എന്നെ ഹാപ്പി ബർത്ത് ഡേയ്ക്ക് വിളിച്ചില്ല” എന്ന് ആവർത്തിച്ച് കൊണ്ട് പീലി വീഡിയോയിൽ കരയുകയായിരുന്നു. “പിണങ്ങല്ലേ.. എന്താ മോളുടെ പേര് ?” എന്ന അടിക്കുറിപ്പോടെയാണ് താരം ഫേസ് ബുക്കിൽ വീഡിയോ പങ്കുവെച്ചത്. പെരുന്തൽമണ്ണ സ്വദേശികളായ ഹമീദ് അലിയുടെയും സജിലയുടെയും മകളായ ദുവയാണ് പീലി.

കോവിഡ് മാറിയാലുടൻ വീട്ടിലെത്തി മമ്മൂക്കയെ കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് പിആർഒ റോബേർട്ട് അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇങ്ങനൊരു സർപ്രൈസ്. മമ്മൂക്കയെ വീഡിയോ കോളിലൂടെ കണ്ടതിൻ്റെ സന്തോഷത്തിലാണ് പീലിയും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *