എല്ലാ മാസവും 2850 രൂപ വീതം നിങ്ങൾക്ക് ലഭിക്കുന്ന ഒരു ഉഗ്രൻ സ്കീം. നമ്മളിൽ 90% ആളുകൾക്കും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി എന്താണെന്നും എങ്ങനെ ലഭിക്കുന്നതെന്നും അറിയില്ല. വീട്ടിലേക്ക് ഒരു വരുമാന മാർഗ്ഗമായി കണക്കാക്കാവുന്ന ഒന്നാണ് പി ഒ എം ഐ എസ് എന്ന പോസ്റ്റ് ഓഫീസ് മൻത്ലി ഇൻകം സ്കീം. നമ്മളിൽ പലർക്കും വലിയ ധാരണയില്ലാത്ത ഈ ഗ്രാൻ്റ് ഏറെ ഗുണകരമായ ഒന്നാണ്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു അക്കൗണ്ട് ആണ്. എല്ലാ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് മുഖേനയും ഓപ്പൺ ചെയ്യാവുന്ന ഈ അക്കൗണ്ട് തുടങ്ങാൻ 1500 രൂപയാണ് ആവശ്യമായത്. ഏതൊരു ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോഴും നാം ഒരു നിശ്ചിത തുക അടയ്ക്കാറുണ്ട്. അത്തരത്തിൽ ഇവിടെയും അക്കൗണ്ട് തുടങ്ങാൻ 1500 രൂപ ഡിപ്പോസിറ്റ് ചെയ്യേണ്ടതുണ്ട്. 10 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും ഈ അക്കൗണ്ട് നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ ഓപ്പൺ ചെയ്യാം. അത് പോലെ, മറ്റ് ബാങ്കുകളിലെ പോലെ ഒരാൾക്ക് മാത്രമോ 1-2 പേരുമായി കൂടി ചേർന്നോ അക്കൗണ്ടിൽ ചേരാം. അക്കൗണ്ട് തുടങ്ങുന്നതിന് കുറച്ച് ഡോകുമെൻ്റ്സ് നൽകേണ്ടതുണ്ട്. നിങ്ങളുടെ ഒരു വാലിഡ് ഐഡി കാർഡ്, റേഷൻ കാർഡ്, രണ്ട് ഫോട്ടോ, ഒപ്പം നിങ്ങൾ ആരെയാണോ നോമിനീ അല്ലെങ്കിൽ ഗുണഭോക്താവ് ആയി വെക്കുന്നത് അയാളുടെ ഒപ്പും ആവശ്യമായത്.
അക്കൗണ്ടിൽ ഓരോ മാസവും ഒരു നിശ്ചിത തുക അടയ്ക്കുകയും ഒരു തുക പലിശയായി നേടുകയും ചെയ്യാം. ഇത് ഒരു സുരക്ഷിതവും സുതാര്യവുമായ പദ്ധതിയാണ്. അഞ്ച് വർഷമാണ് ഇതിൻ്റെ പീരിയഡ്. നിക്ഷേപകന് ഒരു നോമിനിയെ നാമനിർദ്ദേശം ചെയ്യാനും കഴിയും. നിങ്ങൾക്ക് പ്രതിമാസ വരുമാനം പോസ്റ്റ് ഓഫീസിൽ നിന്നും നേരിട്ട് ശേഖരിക്കാം. സിംഗിളായി തുടങ്ങിയ അക്കൗണ്ട് എങ്കിൽ 4.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിൻ്റ് അക്കൗണ്ട് എങ്കിൽ 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും മുടങ്ങാതെ പലിശ ലഭിക്കും. നിലവിലെ പലിശ നിരക്ക് പ്രതിമാസം 7.6% ആണ്. എന്നാൽ പലിശ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. പോസ്റ്റ് ഓഫീസ് ചെക്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ അക്കൗണ്ട് നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാനാകുമെന്നതും എന്ന ഗുണകരം.
പ്രായമായവർക്കും ജോലിക്ക് പോകാനാകാത്തവർക്കും ഈ സ്കീം വളരെ ഉപയോഗപ്രദമാണ്. മറ്റുള്ളവർക്ക് പണം നിക്ഷേപിക്കാനും പലിശ വാങ്ങാനും ചെയ്യാവുന്ന സ്കീമാണ്. നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് മാറ്റാനുമാകും. ഇതിനായി പ്രത്യേകം പണം കൊടുക്കേണ്ടതില്ല എന്നതും പ്രധാനം. ഇന്ത്യയിൽ താമസിക്കാത്ത എൻ ആർ ഐകൾക്ക് ഈ പദ്ധതിയിൽ ചേരാനാകില്ല. ഈ പദ്ധതിയിൽ ചേരാൻ നിങ്ങളുടെ അക്കൗണ്ടിൽ ഒരു തുക നിക്ഷേപിക്കുക. ശേഷം നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ് ഓഫീസ് മൻത്ലി സ്കീം ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് നല്കുക. ഒപ്പം മേൽ പറഞ്ഞ ഡോകുമെൻ്റുകളും നൽകുക. സ്കീമിൽ ജോയിൻ ചെയ്ത ശേഷം എല്ലാ മാസവും പലിശ കൈപറ്റാവുന്നതാണ്. അധികം വൈകാതെ ഈ ഗ്രാൻ്റ് ഉപയോഗപ്പെടുത്താം. ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടം പ്രതിമാസ വരുമാനമാകും.