നമ്മളിൽ പലരുടെ വീടുകളിലും ഉൾഭാഗത്തെ ചുവരുകളിലായി വട്ടത്തിലുള്ള നിറ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലത് ഭിത്തിയുടെ ചുവരിൽ നിന്ന് ഇറങ്ങി ഫ്ലോർ വരെ എത്തി നിൽക്കാറുണ്ട്. നമ്മുടെ വീട്ടിലെ അറ്റാച്ച്ഡ് ബാത്റൂമോ കോമൺ ബാത് റൂമിലോ നിന്നാകും ഈ ഈർപ്പം വരുന്നത്. വീടിനുള്ളിലെ ബാത്റൂം സാധാരണ ചെറിയതാകും. ഷവറിൽ നിന്നുള്ള വെള്ളം പലപ്പോഴും ബാത്റൂം ചുവരിൽ വീഴുകയും അപ്പുറത്തെ ചുവരിലേക്ക് ഈ നനവ് വരുകയും ചെയ്യും. പലരുടെ വീട്ടിലും ഈ പ്രശ്നം കാണപ്പെടാറുണ്ട്. പലപ്പോഴും വീട് കോൺക്രീറ്റ് ചെയ്തപ്പോഴുണ്ടായ അപാകതകളാകാം ഇതിന് കാരണം. ഗുണനിലവാരമില്ലാത്ത സിമന്റും മണലും, കനം കുറഞ്ഞ വോൾ ടൈലുകളും ഉപയോഗിച്ചതിനാലാകാം ഈ ചോർച്ചാ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചോർച്ച ഉണ്ടായ ശേഷം പ്രതിവിധി അന്വേഷിക്കുന്നതിലും നല്ലത് ഈ അവസ്ഥ ഉണ്ടാകാതെ നോക്കുന്നതാണ്. എന്നാൽ ചോർച്ച പരിഹരിക്കാതെ ഏറെ നാൾ നനവ് ചുവരിൽ നിന്നാൽ പെയിൻ്റ് പോകുകയും പൂഴി പൊടിയാനുമിടയാകും.
ബാത്റൂമിൽ കനം കുറഞ്ഞ വാൾ ടൈൽസ് ഉപയോഗിച്ചാലും ടൈലുകളുടെ ഗ്യാപ് നന്നായി ഫിൽ ചെയ്യാതിരുന്നാലും ഈ പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. പുട്ടി മാറ്റി വീണ്ടും ഗ്യാപ്പ് ഒക്കെ അടയ്ക്കുന്നത് പ്രയാസമുള്ള കാര്യമാണ്. അതിനാൽ ഇത് പരിഹരിക്കാൻ ഏറ്റവും എളുപ്പവഴി പാട് വന്ന ഭാഗത്ത് ടൈലുകൾ ഒട്ടിക്കുന്നതാണ്. ചുവരിൽ സകാറ്റിംഗ് ഉണ്ടെങ്കിൽ അത് പൊളിച്ച ശേഷം 1 ഇഞ്ച് അകലത്തിൽ മെഷീൻ കൊണ്ട് വരയിടുക. ഉളിയും മറ്റും ഉപയോഗിക്കാതെ സിമൻറ് ഇടുക. നന്നായി തേച്ച് പൊങ്ങി നിക്കുന്ന പെയിൻറും പുട്ടിയും കളയുക. ബ്രഷ് ഉപയോഗിച്ച് വെള്ളം നല്ലത് പോലെ കളഞ്ഞ് പ്ലേറ്റ് കൊണ്ട് ഗ്രൗട്ട് വലിക്കുക. ഗ്രൗട്ട് വലിക്കുമ്പോൾ ഇത്തരം പ്രശ്നം പിന്നീട് ഉണ്ടാകില്ല. ഗ്രിപ്പിട്ട് ഗ്രൗട്ട് വലിക്കാതെ ടൈൽസ് ഒട്ടിക്കുന്നത് ഗുണകരമല്ല. പഴയ ചുവരിൽ പശയിട്ടാലും എയർ നില്ക്കുന്നതിനാൽ ശാശ്വതമല്ല. കുറഞ്ഞ ചിലവിൽ ഈ പ്രശ്നം പരിഹരിക്കാൻ സ്പേസറിട്ട് വൈറ്റ് സിമൻ്റും സിമൻറും ചേർത്ത് ടൈൽസ് ഒട്ടിക്കുന്നതാണ് ഉത്തമം.
പുതിയ വർക്ക് ചെയ്യുമ്പോൾ ഗ്രൗട്ട് വലിച്ച് അപോക്സി ചെയ്യാവുന്നതാണ്. രണ്ടാം നിലയിൽ ബാത്റൂമിന് 2/2- 2/4 മാർബോണേറ്റ് ഒട്ടിക്കുന്നതാണ് ഏറ്റവും നല്ലത്. ബാത്റൂമിൽ ടൈലുകളിടുമ്പോൾ ലീക്ക് പുറത്താകായിരിക്കാൻ നല്ല ഹെവിയായി ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.