സീരിയൽ നടൻ ശബരീനാഥ് മരിച്ചത് ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. അങ്ങനെ ഒരു കലാകാരൻ കൂടി മലയാളികൾക്ക് നഷ്ട്ടപെട്ടു. പെട്ടന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. മലയാള സീരിയലുകളിൽ സജീവമായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പെട്ടന്ന് തന്നെ മരണകരണമായേക്കാവുന്ന ഹൃദയാഘാതത്തെ കുറിച്ച് എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ടത് അത്യവശ്യമാണ്.
മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നാണ് ഹൃദയാഘാതംഅറിയപ്പെടുന്നത്. മുപ്പതിയും 70 നും ഇടയിൽ 10 ലൊരാൾ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്ഹൃദയാഘാതം സംഭവിക്കുന്ന 80 ശതമാനം പേരിലും അത് പ്രതിരോധിക്കാൻ കഴിയും.ഹൃദയാഘാതമുണ്ടാകുന്ന കാരണങ്ങൾ മനസ്സിലാക്കിയാൽ തീർച്ചയായും ഇത് പ്രതിരോധിക്കാവുന്നതേയുള്ളു.പക്ഷെ നമ്മുടെ നാട്ടിൽ ഹൃദയാഘാതത്തെക്കുറിച്ചോ,അസുഖം വരുന്ന സാഹചര്യങ്ങളെക്കുറിച്ചോ മിക്കവർക്കും ധാരണ കുറവാണു എന്നതാണ് പ്രശ്നം.
ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് രക്തം കട്ട പിടിച്ച് രക്തപ്രവാഹം നിലക്കുകയും തുടര്‍ന്ന് ഹൃദയ പേശികൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയക്കുഴലുകൾ അടഞ്ഞ് ഹൃദയത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ച് ഹൃദയപേശികൾ നിര്‍ജീവമാകുന്ന അവസ്ഥ.ഹൃദയാഘാതം സംശയിക്കുന്ന രോഗിയെ ആംബുലൻസിലാണ് കൊണ്ടുപോകുന്നത്.
ഹൃദയാഘാതം വരുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത് ലൈഫ് സ്റ്റൈലാണ്.ഫാസ്റ്റ് ഫുഡിന്റെ നിരന്തര ഉപയോഗവുമെല്ലാം ഹൃദയാഘാതമുണ്ടാക്കുന്നു .പാരമ്പര്യമായി ഇത്തരം അവസ്ഥയെങ്കില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആറു മാസം കൂടുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍, ബിപി, ഷുഗര്‍ എന്നിവ ഉറപ്പു വരുത്തണം. പ്രത്യേകിച്ചും 30കള്‍ കഴിയുമ്പോള്‍. ഉയരത്തിനൊത്ത ശരീരഭാരം, അരവണ്ണം കൂടാതെ നോക്കുക. ദിവസവും 40 മിനിറ്റെങ്കിലും വ്യായാമം വേണം. ആരോഗ്യകരമായ ഭക്ഷണം, ഉറക്കം എന്നിവ ശീലമാക്കുക. യോഗ, മെഡിറ്റേഷന്‍ പോലുള്ള ശീലമാക്കുക. താങ്ങാവുന്നത്ര ജോലി ഭാരം മാത്രം ചെയ്യുക.ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ മാത്രം പിന്തുടരുക.