നമ്മുടെ നാട്ടിൽ അഡോപ്ഷൻ ഒരു സാധാരണ കാര്യമല്ല.കുട്ടികളില്ലാത്തവർ പോലും ദത്തെടുക്കാൻ മടി കാണിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.കാരണം മറ്റൊന്നുമല്ല സമൂഹം ദെത്തെടുക്കലിന്റ എങ്ങനെ കാണുമെന്ന പേടി ഇവരിലുണ്ട്.ഒരു കുട്ടിയുടെ ജീവിതത്തിൽ താങ്ങും തണലുമാകുക എന്ന പുണ്യത്തെയല്ല മറിച്ച് കുട്ടികളില്ലാത്തതിനാൽ ദെത്തെടുത്താൽ സമൂഹം എന്ത് കരുതും,ഒറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള ഭയം മിക്കവരെയും ദെത്തെടുക്കാൻ പ്രേരിപ്പിക്കില്ല.
ജീവിതകാലം മുഴുവൻ കുട്ടികളില്ലാതെ കഴിഞ്ഞാലും മറ്റൊരാളുടെ കുട്ടിയെ നോക്കാൻ താല്പര്യമില്ല എന്ന് കരുതുന്നവരും ധാരാളമുണ്ടിവിടെ. ഇങ്ങനെ ഉള്ള ഒരു സ്ഥലത്ത് രജിത് ലീല രവീന്ദ്രന്റെ പോസ്റ്റ് വളരെ വ്യത്യസ്തമാണ്. ഒറ്റ ദിവസം കൊണ്ട് മലയാളികൾ ഈ പോസ്റ്റ് ഏറ്റെടുത്തത്തിന്റെ കാരണം ദെത്തെടുക്കലിന്റെ മാഹാത്മ്യം രജിത് നന്നായി പറയുന്നതുകൊണ്ടാണ്.”ഇതൊന്നും എഴുതണമെന്ന് വിചാരിക്കതല്ല പക്ഷെ പണ്ടെപ്പോഴോ വായിച്ച കുട്ടികളില്ലാത്ത ദുഖത്താൽ ദമ്പതികൾ ജീവനൊടുക്കി എന്ന വാർത്ത മനസ്സിൽ നിന്നും മായാതെ നില്കുന്നത് കൊണ്ടും,സമൂഹവും, ബന്ധുക്കളും എന്ത് പറയുമെന്ന് ഭയക്കുന്നത് കൊണ്ട് മാത്രം കുട്ടികളെ അഡോപ്റ് ചെയ്യാത്ത കുറേ പേരെ നേരിട്ട് അറിയാവുന്നത് കൊണ്ടുമാണ് ഈ എഴുത്ത്.നിങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കിൽ സന്തോഷത്തിന്റെ താക്കോൽ അന്വേഷിച്ചു അധികം നടക്കേണ്ടി വരില്ല എന്ന് തന്നെയാണ് തോന്നുന്നത്” രജിത് പറയുന്നു.
രജിത്തിന് ഒരു മകളുണ്ട്.അവൾക്ക് കൂട്ടിനായാണ് ഒരു പെൺകുട്ടിയെ ദെത്തെടുത്തത്.പക്ഷെ ഇന്നവൾ സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കി. ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം ദെത്തെടുത്തതാണെന്നാണ് രജിത് പറയുന്നത്
രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://m.facebook.com/story.php?story_fbid=10156390402707325&id=608397324#