നിങ്ങൾ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ടോ എങ്കിൽ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം

ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീനുകൾ ഇല്ലാത്ത വീടുകൾ കുറവാണ്. എന്നാൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന ഉപകരണം എന്നതിനപ്പുറമായി വാഷിംഗ് മെഷീൻ എങ്ങനെ പരിപാലിക്കണം എന്തൊക്കെ ചെയ്യണം എന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടാകുന്ന ആളുകൾ കുറവായിരിക്കും. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ ഉപയോഗിക്കുന്ന ആളുകൾ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് മെഷീനിലെ വെള്ളം ലീക്ക് ആകുന്നത്. ഇത്തരം ഒരു പ്രശ്നമുണ്ടാകുമ്പോൾ പലരും ടെക്നീഷ്യൻമാരുടെ സഹായം തേടുകയാണ് പതിവ്. ടെക്നീഷ്യന്മാർ വരാൻ എടുക്കുന്ന കാലതാമസവും ഒപ്പം ഉണ്ടാകുന്ന പണചിലവും ഇതിന്‍റെ മറ്റൊരു പ്രശ്നം ആണ്. എന്നാൽ വാഷിംഗ് മെഷീന് ഉണ്ടാകുന്ന ഇത്തരം ഒരു പ്രശ്നം ടെക്നീഷ്യൻമാരുടെ സഹായമില്ലാതെതന്നെ പരിഹരിക്കുന്നതിനുള്ള മാർഗം ഇവിടെ പറയാം. ഇവിടെ പറയുന്ന പ്രകാരം വാഷിംഗ് മെഷീൻ ശരിയാക്കിയാൽ പണച്ചെലവില്ലാതെ തന്നെ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നത്തിന് പരിഹാരം കാണാനാകും. വാഷിംഗ് മെഷീനിൽ നിറച്ച വെള്ളം നിൽക്കാതെ ഒഴുകിപ്പോകുന്ന അവസ്ഥ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന ഭൂരിപക്ഷം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. ഒട്ടും പണച്ചെലവില്ലാതെ വളരെ എളുപ്പത്തിൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ഇനി നോക്കാം. അതിനായി ആദ്യം വാഷിങ്മെഷീന്‍റെ പുറകുവശത്തായുള്ള സ്ക്രൂകൾ അഴിച്ച് ബോക്സ്‌ തുറക്കാം.

ശേഷം വാഷിംഗ് മെഷീന്‍റെ വെള്ളം കണ്ട്രോൾ ചെയ്യുന്ന നോബ് മായി ബന്ധപ്പെടുത്തി വച്ചിരിക്കുന്ന ഒരു ചെറിയ പൈപ്പ് അതിന്റെ പുറകിൽ ആയി കാണാൻ സാധിക്കും. ഈ പൈപ്പിൽ അടിഞ്ഞു കൂടുന്ന അഴുക്കും ചെറിയ വസ്തുക്കളുമാണ് വെള്ളം ബ്ലോക്ക് ആകുന്നത് തടയുന്നത്. ഈ അഴുക്കുകൾ നീക്കം ചെയ്യാനായി ഈ പൈപ്പിന് മുകളിലായി നോബ് കൺട്രോൾ ചെയ്യുമ്പോൾ തിരിയുന്ന ഒരു ചെറിയ കമ്പി ഉണ്ടാകും ആ കമ്പിയിൽ പിടിച്ച് ആ പൈപ്പിന്‍റെ വായ്ഭാഗം പതിയെ തുറക്കാവുന്നതാണ്. അങ്ങനെ പതിയെ തുറക്കുമ്പോൾ ആ പൈപ്പിന് അകത്തായി അഴുക്കുകൾ അടിഞ്ഞുകൂടിയിരിക്കുന്നതായി കാണാം. ഈ അഴുക്കുകൾ നല്ലപോലെ കഴുകി വൃത്തിയാക്കിയാൽ മാത്രം മതി. ശേഷം വൃത്തിയാക്കിയ ഈ പൈപ്പിലെ വാഷറുകൾ വാഷിംഗ് മെഷീൻ വെള്ളം ഒഴുകി പോകുന്ന ഭാഗത്ത് മുന്നേ പിടിപ്പിച്ചത് പോലെ ശരിയായി ഉറപ്പിച്ചു വെക്കാം.ഇത്രയും ചെയ്താൽ വാഷിംഗ് മെഷീനിൽ വെള്ളം ലീക്ക് ആകുന്ന പ്രശ്നം നമുക്ക് ഞൊടിയിടയിൽ പരിഹരിക്കാം.

അഴുക്കുകൾ ഇരുന്ന് തിങ്ങി നിറഞ്ഞ് വാഷറിന് വെള്ളം പിടിച്ചു വയ്ക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ ആണ് ഇതേപോലെ ലീക്കുകൾ ഉണ്ടാകുന്നത്. വാഷർ ഇടക്കിടെ കൃത്യമായി കഴുകി സൂക്ഷിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. ചില സമയങ്ങളിൽ വാഷറുകൾ പിടിപ്പിച്ചിരിക്കുന്ന സ്പ്രിംഗ് ലൂസ് ആകുമ്പോഴും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കടയിൽ പോയി അതെ അളവിൽ ഉള്ള മറ്റൊരു സ്പ്രിറിങ് വാങ്ങി പിടിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാം.ഇനി വാഷിംഗ് മെഷീൻ ലെ വെള്ളം ഒഴുകി പോകാതിരിക്കുന്ന അവസ്ഥ ഉണ്ടായാലും ഇതേ രീതിയിൽ വൃത്തിയാക്കിയാൽ മാത്രം മതി. വീട്ടിൽ വാഷിങ്ങ് മെഷീൻ ഉപയോഗിക്കുന്ന ആരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ആണിവ ഇത്തരം അറിവുകൾ കൃത്യസമയത്ത് പ്രയോഗിക്കുകയാണ് എങ്കിൽ കേടായ വാഷിംഗ് മിഷനുകൾ നന്നാക്കാൻ നമ്മുടെ പണമോ സമയം ഇനി പാഴാക്കേണ്ടി വേണ്ടിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *