കേക്ക് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ഭംഗിയിൽ ക്രീമുകൾ കൊണ്ട് അലങ്കരിച്ച് വിവിധതരം രൂപത്തിലും നിറത്തിലും കടകളിലെ ചില്ല് അലമാരകളിൽ വച്ചിരിക്കുന്ന കേക്കുകൾ കണ്ടു കൊതി തോന്നാത്തവർ കുറവാണ്. കാണാനുള്ള ഭംഗി പോലെ തന്നെ ഈ കേക്കുകളുടെ വിലയും അല്പം കൂടുതൽ ആയിരിക്കും. എന്നാൽ ഇതേ കേക്കുകൾ കുറച്ചു കഷ്ടപ്പെട്ടാൽ നമുക്ക് വീട്ടിൽ തന്നെ നല്ല അടിപൊളി ആയി ഉണ്ടാക്കിയെടുക്കാം.പക്ഷേ സമയം അൽപ്പം കൂടുതൽ എടുക്കും എന്നേയുള്ളൂ. സമയക്കുറവിന്റെ പ്രശ്നമുള്ളതുകൊണ്ട് തന്നെ പലരും കേക്ക് ഉണ്ടാക്കുക എന്ന ദൗത്യം അത്രപെട്ടെന്നൊന്നും ഏറ്റെടുക്കാറില്ല മാത്രവുമല്ല കേക്കിൽ ചേർക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും കുറച്ച് കട്ടി തന്നെയാണ്. എന്നാൽ ഈ പ്രശ്നങ്ങളൊന്നുമില്ലാതെ വളരെ എളുപ്പം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ രുചികരവും മനോഹരവുമായ കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം. ഞൊടിയിടയിൽ ഉണ്ടാക്കി എടുക്കാവുന്ന ഈ കേക്കുകൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. കുട്ടികൾക്ക് വൈകുന്നേരത്തെ സ്നാക്സ് ആയി ധൈര്യമായി ഇത് ഉണ്ടാക്കി കൊടുക്കാവുന്നതുമാണ്. വളരെ എളുപ്പം കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഇനി നോക്കാം.
ആദ്യം കാൽ കപ്പ് പാലിലേക്ക് ഒരു ടേബിൾസ്പൂൺ ഹോർലിക്സ് ചേർത്ത് കട്ടയില്ലാതെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് നന്നായി ഇളക്കണം. ഇനി കേക്ക് സെറ്റ് ചെയ്യാം ഇതിനായി മാവുണ്ടാക്കുകയോ ബേക്കിംങ്ങോ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല പകരം സാധാരണ ഒരു ബ്രഡ് എടുത്താൽ മതി ബ്രെഡ്നു പകരം വേണമെങ്കിൽ ബിസ്ക്കറ്റും ഉപയോഗിക്കാം. ബ്രെഡിന്റെ സൈഡിലെ ഭാഗങ്ങൾ മുറിച്ചു മാറ്റിയതിനു ശേഷം വേണം ഉപയോഗിക്കാൻ. ഇനി ബ്രെഡ്ന്റെ മുകളിലേക്ക് നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന ഹോർലിക്സിന്റെ സിറപ്പ് ചെറുതായി ഒഴിച്ചു കൊടുക്കാം റെഡ് മുഴുവൻ സ്പ്രെഡ് ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കണം. ബ്രെഡും പാലും കൂടി നന്നായി യോജിക്കുവാൻ അഞ്ചുമിനിറ്റ് മാറ്റിവയ്ക്കാം.ഈ സമയം ബ്രെഡ്ന് മുകളിൽ വയ്ക്കുവാനുള്ള വിപ്പിംഗ് ക്രീം തയ്യാറാക്കാം. ഒരു പാത്രത്തിൽ വിപ്പിങ് ക്രീം എടുത്ത് നന്നായി അടിച്ചെടുക്കുക ശേഷം അതിലേക്ക് ഒരു സ്പൂൺ ഹോർലിക്സ് കൂടി ചേർത്ത് വീണ്ടും നല്ലപോലെ ഉടച്ച് അടിച്ചു എടുക്കണം ശേഷം ഈ ക്രീം ബ്രെഡ്നു മുകളിലേക്ക് പതിയെ തേച്ചുകൊടുക്കാം.
ഒരു ലയർ വിപ്പിംഗ് ക്രീം നല്ലപോലെ തേച്ചു കൊടുത്തതിനു ശേഷം പൈപ്പിങ്ങ് ബാഗിൽ വിപ്പിംഗ് ക്രീം നിറച്ച് കേക്ക് അലങ്കരിക്കാം. വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് ഫില്ല് ചെയ്തതിനുശേഷം അതിനു മുകളിലേക്ക് ബട്ടർ സ്കോച്ച് സിറപ്പും കൂടി ഒഴിച്ചു കൊടുക്കാം. സാധാരണ വെള്ളവും പഞ്ചസാരയും നന്നായി അലിയിപ്പിച്ചതിനുശേഷം വെണ്ണയും ചേർത്താണ് ബട്ടർ സ്കോച്ച് സിറപ്പ് ഉണ്ടാക്കുന്നത്.വിപ്പിംഗ് ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കുന്നതും, ബട്ടർ സ്കോച്ച് സിറപ്പ് ചേർക്കുന്നതും ഒക്കെ വേണമെങ്കിൽ മാത്രം ചെയ്താൽ മതി ഇതുകൂടി ചെയ്യുകയാണെങ്കിൽ കേക്ക് കുറച്ചുകൂടി ഭംഗിയും രുചികരവും ആയി കിട്ടുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ലൊരു രുചികരവും സ്പോഞ്ചിയും ആയ കേക്ക് നമുക്ക് ഞൊടിയിടയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. വിപ്പിംഗ് ക്രീം ഉപയോഗിച്ച് മനോഹരമായി ഫില്ല് ചെയ്യുന്നതിനാൽ കേക്ക് കാണാൻ കുറേക്കൂടി ഭംഗിയും ആയിരിക്കും.