മധുരം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.ആഹാരം കഴിച്ചതിന് ശേഷം അൽപം മധുരം കഴിക്കുന്നത് മിക്കവരുടെയും ഒരു പതിവാണ്. മധുരം ഇഷ്ടമുള്ളവർക്ക് മധുരപലഹാരങ്ങളോടും പ്രിയം ആയിരിക്കും.മധുര പലഹാരം എന്ന് കേള്‍ക്കുമ്പോഴേ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് ലഡുവാണ്. പല നിറത്തിലും പല രുചിയിലും പല ചേരുവകളും കൊണ്ടുണ്ടാക്കുന്ന ലഡു നമ്മൾ കടകളിൽ നിന്നും മറ്റും കഴിച്ചിട്ടുണ്ടാവും.എന്നാൽ ലഡ്ഡു വീട്ടിൽ ഉണ്ടാക്കുന്നവർ വളരെ കുറവാണ്. വളരെ പെട്ടെന്നും ചേരുവകൾ വളരെ കുറവും ആയി ഉണ്ടാക്കാൻ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റിൽ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. കൊതി തോന്നുമ്പോള്‍ കടയില്‍ ചെന്ന് വാങ്ങി കഴിക്കാന്‍ അല്ലാതെ ഇനി മുതൽ ലഡു വീട്ടിൽ തന്നെ തയ്യാറാക്കാം.എന്നാൽ തേങ്ങ കൊണ്ട് ലഡു ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കോക്കനട്ട് ലഡു.കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ കോക്കനട്ട് ലഡ്ഡു തയ്യാറാക്കാം.എങ്ങനെയാണ് കിടിലൻ കോക്കനട്ട് ലഡു വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.ചേരുവകൾ തേങ്ങ ഒരു കപ്പ് നെയ്യ് ഒരു ടീസ്പൂൺ പാല് ഒരു കപ്പ് മിൽക്ക് പൗഡർ രണ്ട് ടീസ്പൂൺ പഞ്ചസാര മൂന്ന് വലിയ ടേബിൾ സ്പൂൺ കോക്കനട്ട് ലഡുവിലെ മെയിൻ ചേരുവകയാണ് ഡെസിഗേറ്റഡ് കോക്കനട്ട്.
പ്രത്യേകിച്ച് മധുര വിഭവങ്ങളിലെ പ്രധാന ചേരുവകയും.കുക്കീസ് കേക്ക് പേസ്ട്രി പുഡ്ഡിങ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണിത്.സാലഡിലും സ്മൂത്തികളിലും ഇവ ഉപയോഗിക്കാറുണ്ട്. ധാരാളം ഫാറ്റ് അടങ്ങിയതും താരതമ്യേന കൊളസ്ട്രോളും സോഡിയവും വളരെ കുറവുമാണ് ഡെസിക്കേറ്റഡ് കോക്കനട്ടിൽ. വളരെ എളുപ്പത്തിൽ നമുക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.കോക്കനട്ട് ലഡൂ തയ്യാറാക്കുന്ന വിധം പാൻ അടുപ്പത്ത് വെച്ച് ഇതിലേക്ക് തേങ്ങ പീര ഇട്ടു കൊടുക്കുക. തേങ്ങാപ്പീര ജലാംശം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. നന്നായി ചൂടായതിന് ശേഷം തീ ഓഫ് ചെയ്യുക. ഇത് നന്നായി തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അപ്പോൾ ഡെസിഗേറ്റഡ് കോക്കനട്ട് റെഡിയായി.ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന ഡെസിഗേറ്റഡ് കോക്കനട്ട് ഇട്ടു കൊടുക്കുക.
ഇത് നല്ല രീതിയിൽ ഒന്നു മിക്സ് ചെയ്യുക. ഇതിലേക്ക് പാലൊഴിച്ച് ഇളക്കിക്കൊടുക്കുക. ഈ മിശ്രിതം നന്നായിട്ടുണ്ട് ഒന്ന് കട്ടി ആയതിനുശേഷം മിൽക്ക് പൗഡർ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇത് നന്നായിട്ടുണ്ട് മിക്സ് ചെയ്യുക.ശേഷം ഫ്ലെയിം ഓഫ് ചെയ്യുക. നന്നായി തണുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.ഈ ലഡു ഡെസിഗേറ്റഡ് കോക്കനട്ടിൽ നന്നായി ഉരുട്ടി എടുക്കുക.അപ്പോൾ വെറും 3 ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന കോക്കനട്ട് ലഡു തയ്യാറായി കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ കോക്കനട്ട് ലഡ്ഡു എല്ലാവരും തയ്യാറാക്കി നോക്കൂ. ഒന്നു കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.