ഇനി വീട് തേക്കാൻ സിമന്റും മണലും വേണ്ട വളരെ പെട്ടന്ന് ചെയ്തു തീര്‍ക്കാം

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ കെട്ടിട നിർമ്മാണ വസ്തുക്കളുടെ അമിത വിലക്കയറ്റം സ്വന്തമായി ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് പലപ്പോഴും വിലങ്ങുതടി ആകാറുണ്ട്. വീട് പണിയിൽ പ്രധാനപ്പെട്ട ഒന്നാണ് തേപ്പ് അഥവാ പ്ലാസ്റ്ററിങ്ങ്. സാധാരണ സിമന്റും മണലും ഉപയോഗിച്ചാണ് പ്ലാസ്റ്ററി നടത്താറുള്ളത്. എന്നാൽ ഇന്ന് പലരും ഉപയോഗിക്കുന്ന ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്.സിമന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. എന്നാൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ല.ഈ ഉൽപ്പന്നം കൊണ്ട് നമുക്ക് വീടുവെക്കുന്നത് വളരെ ലാഭകരമാക്കാൻ സാധിക്കും. വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുന്നതുവഴി സിമന്റ് പ്ലാസ്റ്ററിംഗ് വൈറ്റ് സിമന്റ് പുട്ടി ഇടുന്നത് ഒന്നും ചെയ്യാതെ തന്നെ ലാഭകരമായി നമുക്ക് വീട് തേക്കാവുന്നതാണ്.നിർമ്മാണ ചിലവ് കുറയ്ക്കാൻ സാധിക്കുകയും വേഗത്തിൽ പണി നടക്കുകയും ചെയ്യും.ഇഷ്ടിക ചെങ്കല്ല് ഹോളോബ്രിക്‌സ് സിമെന്റ് ബ്ലോക്‌സ് തുടങ്ങി എല്ലാ പ്രതലത്തിലും ഇത് നേരിട്ടുപയോഗിക്കാവുന്നതാണ്.ഈ വൈറ്റൽ ജിപ്സം പ്ലാസ്റ്റർ എങ്ങനെയാണ് ഉപയോഗിക്കുന്നത് നമുക്ക് നോക്കാം.വൈറ്റൽ ജിപ്സം ഉപയോഗിക്കുന്നതിനു വെള്ളം മാത്രമേ ആവശ്യമുള്ളൂ. വളരെ എളുപ്പത്തിൽ യോജിപ്പിക്കാം.വെള്ളത്തിൽ ഈ മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കിയാണ് ഇത് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഇതിന്റെ ഒരു കോട്ട അടിക്കും.

കൈ കൊണ്ടാണ് ഇത് ഭിത്തിയിൽ തേക്കുന്നത്. ഇത് പെട്ടെന്ന് കട്ട പിടിക്കുന്നത് കൊണ്ട് തന്നെ ആവശ്യാനുസരണം കലക്കി എടുക്കുകയാണ് ചെയ്യുന്നത്.മൂന്ന് കോട്ടാണ് ഇത് അടിക്കുന്നത്.സിമന്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ എളുപ്പത്തിൽ ജിപ്സം പ്ലാസ്റ്ററിങ് സെറ്റാവും. ഇത് അടിച്ചതിനുശേഷം ഭിത്തി നല്ല മിനുസം ഉള്ളതായി കാണപ്പെടും.ഇത് അടിച്ചു കഴിഞ്ഞാൽ വീടിനുള്ളിൽ ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.ജിപ്സം പ്ലാസ്റ്ററിന്‍റെ മെതെർമൽ റെസിറ്റിവിറ്റി സിമന്റിനെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ടാണ് ചൂട് അകത്തേക്ക് അധികം കടക്കാത്തത്. വീടിന് അകത്ത് തേക്കുന്നതിന് വേണ്ടിയാണ് ഈ മെറ്റീരിയൽ കൂടുതലും ഉപയോഗിക്കുന്നത്. പുറത്ത് ഇത് അധികം ഉപയോഗിക്കാറില്ല. സിമന്റ് ഉപയോഗിച്ച് തേച്ചു കഴിഞ്ഞാൽ വെള്ളം ഒഴിക്കുന്നത് പോലെജിപ്സം അപ്ലൈ ചെയ്തു കഴിഞ്ഞാൽ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ഇത് കംപ്ലീറ്റ് ആയി വലിഞ്ഞു സെറ്റ് ആകാൻ വേണ്ടി ഒരു പത്ത് ദിവസം വേണ്ടി വരും. അതു കഴിഞ്ഞാൽ പെയിന്റ് അടിക്കാം.സാധാരണയായി സിമന്റ് പ്ലാസ്റ്ററിംഗ് കഴിഞ്ഞു പെയിന്റ് അടിക്കണമെങ്കിൽ പുട്ടി അടിക്കേണ്ടത് അനിവാര്യമാണ്.എന്നാൽ ജിപ്സം അടിക്കുമ്പോൾ തന്നെ പുട്ടി ഫിനിഷിംഗ് കഴിയുന്നുവെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

മാത്രവുമല്ല ഒരു കോട്ട് പെയിന്റിങ്ങിൽ തന്നെ ഫിനിഷിംഗ് കിട്ടുവാനും ഇത് സഹായിക്കുന്നുണ്ട്.ഇതിന്‍റെ മറ്റൊരു മേന്മ സിമന്റും മണലും ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഏരിയ പ്ലാസ്റ്ററിംഗ് ചെയ്യാനും സാധിക്കും എന്നതാണ്.ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ നമുക്ക് ആണി അടിക്കാനും ഡ്രിൽ ചെയ്യാനും ഒക്കെ സാധിക്കും.തീർത്തും പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദ്ദവുമായ ജിപ്സം കൊണ്ടുള്ള പ്ലാസ്റ്ററിങ് വൈകാതെ തന്നെ കേരളത്തിൽ ഒരു തരംഗം ആവും. ചിലവ് കുറവും സമയലാഭവും ആണ് ഇതിന്‍റെ ഏറ്റവും വലിയ മേന്മ. നേരിട്ട് വെള്ളം കിട്ടുന്ന സ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആകെയുള്ള ഒരു ദോഷം. അതുകൊണ്ടാണ് ഇത് ഇന്റീരിയറിൽ മാത്രം ഉപയോഗിക്കുന്നത്. എക്സ്റ്റീരിയറിൽ ഉപയോഗിക്കുമ്പോൾ മഴ നേരിട്ട് കൊള്ളാൻ ഇടയാകും. സിമന്റിന്‍റെ അതേ കാലാവധി തന്നെയാണ് ജിപ്സം പ്ലാസ്റ്ററിങ്ങിനും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *