കൊതുക് ശല്യം ഒരിക്കലും നിസാര പ്രശ്നമല്ല.അപകടകരമായ ഒരുപാട് രോഗങ്ങളുടെ കാരണക്കാരനാണ് കൊതുക്.ചിക്കൻ ഗുനിയ മലേറിയ ഡെങ്കിപനി തുടങ്ങിയ നിരവധി രോഗങ്ങളാണ് കൊതുക് മൂലം ഉണ്ടാവുന്നത്.കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല.മാത്രമല്ല വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ്.ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും ഇത് കാരണമാകും.എന്നാല്‍ കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമൊക്കെ ചില നാടന്‍ മാര്‍ഗങ്ങളുമുണ്ട്.നമ്മുടെ വീട്ടിലുള്ളതും പച്ചമരുന്ന് കടയിൽ നിന്നും വാങ്ങുന്ന ഔഷധ സസ്യങ്ങളും ഉപയോഗിച്ച് കൊതുകിനെ പൂർണമായും തുരത്താൻ സാധിക്കുന്ന ഒരു പൊടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും.അത് എങ്ങനെയാണെന്ന് നോക്കാം.ഇന്ന് മിക്കവരുടെയും വീട്ടിൽ ആര്യവേപ്പും തുളസിയിലയും ഉണ്ടാവും. ഇത് പറിച്ചു രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ നന്നായി ഉണങ്ങിക്കിട്ടും.ഉണങ്ങി കഴിഞ്ഞിട്ടുള്ള ആര്യവേപ്പിലയും തുളസി ഇലയുമാണ് ഈ കൂട്ട് ഉണ്ടാക്കാൻ നമുക്ക് ആവശ്യം.
നന്നായി ഉണങ്ങിയതിനുശേഷം ഈ രണ്ടു ഇലയും കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇനി ഒരു മൺചട്ടി എടുക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ആര്യവേപ്പിലയും തുളസിയിലയും ഇടുക.ഇതിലേക്ക് അൽപം കുന്തിരിക്കം ഇട്ടു കൊടുക്കുക.ഇനി ഇതിലേക്ക് കുറിച്ച് തീ കനൽ ഇടുക. തീ കനൽ കിട്ടിയില്ലെങ്കിൽ കർപ്പൂരം ഉപയോഗിച്ചാലും മതി.ഈ തീ കനൽ ഇട്ടതിനു ശേഷം ഇത് കെടുത്തി കളയുക. അപ്പോൾ ഇത് നന്നായി പുകഞ്ഞു വരും.ഇങ്ങനെ സന്ധ്യാസമയത്ത് ചെയ്താൽ നമ്മുടെ വീട്ടിൽ ഒരു കൊതുക് പോലും വരില്ല.ഇതിൽ ഒരു വിധത്തിലുള്ള കെമിക്കലും ഇല്ലാത്തതുകൊണ്ട് ഈ പുക ശ്വസിക്കുന്നതിനാൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല.പിന്നെ രാമച്ചം കുന്തിരിക്കം സാമ്പ്രാണി കർപ്പൂരം കാട്ടുതുളസി പനിക്കൂർക്കയുടെ ഇല പച്ച മഞ്ഞൾ തുടങ്ങി 18 പച്ചമരുന്നുകൾ ഉണക്കിപ്പൊടിച്ച തയ്യാറാക്കുന്ന ഒരു പൊടിയും കൊതുക് ശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്.കൊതുകിനെ ഓടിക്കാൻ മാത്രമല്ല ചെറുപ്രാണികൾ പല്ലി തുടങ്ങിയവയുടെ ശല്യവും ഇത് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാവും.ഇത് പുകയ്ക്കാൻ ആയി തീ കനലിന്‍റെ ഇനി ആവശ്യമില്ല. ഒന്നു കാത്തിച്ചതിന് ശേഷം കെടുത്തി കളഞ്ഞാൽ മാത്രം മതി.ഇത് ഒരു കുടുംബശ്രീ ഉൽപന്നമാണ്. ഇതു വാങ്ങിക്കുമ്പോൾ ഇത് പുകയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ചെറിയ മൺപാത്രം നമുക്ക് കിട്ടും. ഒരുപിടി പൊടി എടുത്ത് മൺപാത്രത്തിൽ ഇടുക.
അതിനുശേഷം തീപ്പെട്ടി ഉപയോഗിച്ച് ഇത് കത്തിക്കുക. അതിനുശേഷം ഇത് കെടുത്തുക.അപ്പോൾ നല്ല രീതിയിൽ ഇത് പുകഞ്ഞു കിട്ടും. ഇത് പുകച്ചു കഴിഞ്ഞാൽ ഒട്ടുംതന്നെ കൊതുക് വരില്ല ഇതിൽ പനിക്കൂർക്ക ഇല കൂടി ചേർത്തതുകൊണ്ട് പല്ലിയുടെ ശല്യവും ഒരു പരിധി വരെ കുറയും.കൊതുക് നശീകരണത്തിന് ആദ്യം ചെയ്യേണ്ടത് വീട്ടിൽ നിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളിൽ കളയാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകൾ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാൻ കാരണമാകും. അതുകൊണ്ട് വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലും പരിസരപ്രദേശങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കമഴ്ത്തി കളയുക. ചിരട്ട പ്ലാസ്റ്റിക് കവർ,ടയർ എന്നിവ കൃത്യമായ രീതിയിൽ നിർമാർജനം ചെയ്യുക.കൃത്യമായി ശ്രദ്ധിച്ചാൽ കൂത്താടികൾ കൊതുകുകൾ ആയി മാറാനുള്ള സാഹചര്യം നമുക്ക് ഒഴിവാക്കാം. അതുവഴി പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം.