മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനമാണ് ദോശ. സാമ്പാറും ചമ്മന്തിയും ആണ് ദോശയുടെ കോമ്പിനേഷൻ. തെക്കേ ഇന്ത്യൻ വിഭവമായാണ് ദോശ അറിയപ്പെടുന്നത്. മസാല ദോശ തട്ടിൽകുട്ടി ദോശ മുരിങ്ങ ദോശ ഓംലെറ്റ് ദോശ ഇങ്ങനെ വെറൈറ്റി ദോശകളാണ് ഉള്ളത്. സാധാരണ ഉഴുന്നും പച്ചരിയും ചേർത്താണ് ദോശ ഉണ്ടാക്കുന്നത്. എന്നാൽ കടല ചേർത്തും സൂപ്പർ,ദോശ ഉണ്ടാക്കാം. രുചികരവും അതുപോലെതന്നെ ആരോഗ്യകരവുമാണ് ഈ ദോശ.കടല ആണ് ഇതിലെ പ്രധാന ചേരുവക.വളരെയേറെ പോഷകമൂല്യങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് കടല. കടല പുഴുങ്ങി അതിരാവിലെ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കാന് സഹായിക്കും. നമ്മൾ മലയാളികളുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ഒരു ഭക്ഷണ കൂടിയാണ് ഇത്.എന്നാൽ കടല കഴിക്കുന്നവരും അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരും വളരെ കുറവാണ്. ഇതിന്റെ ഗുണങ്ങള്‍ അറിയാത്തത് കൊണ്ടാണ് നമ്മൾ ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തതും.എന്നാൽ കടലയുടെ ഗുണങ്ങള്‍ മനസ്സിലാക്കിയാല്‍ ആരും സ്ഥിരമായി ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.ധാരാളം മാംസ്യം അടങ്ങിയിരിക്കുന്ന കടല ജീവകങ്ങളാലും ധുതുക്കളാലും സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.സസ്യഭുക്കുകൾക്ക് പ്രോട്ടീൻ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് ഈ കടല.
ഇതിലുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു. പച്ചക്കറികളിലും പഴവർഗങ്ങളിലും അത്രകണ്ടു കാണപ്പെടാത്ത മിനറലായ സെലേനിയത്തിന്റെ ഒരു കലവറ കൂടിയാണ് കടല. ഫോസ്ഫേറ്റ് അയൺ മഗ്നീഷ്യം മാംഗനീസ് സിങ്ക് എന്നിവയ്ക്കു പുറമേ കാൽസ്യം വൈറ്റമിൻ കെ എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതാകട്ടെ എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുകയും ചെയ്യുന്നു.കടല ചേർത്തുണ്ടാക്കിയ ദോശ കഴിക്കുന്നത് എത്രത്തോളം പോഷകാംശങ്ങൾ ആണ് ലഭിക്കുന്നത് മനസ്സിലായല്ലോ. ഇനിമുതൽ ദോശ ഉണ്ടാകുമ്പോൾ കടല കൂടി ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ ഉത്തമമായിരിക്കും. സാധാരണ ദോശയെക്കാൾ കുറച്ചുകൂടി രുചികരവും പോഷക സമ്പുഷ്ടവുമായ ദോശ നമുക്ക് ഉണ്ടാക്കിയെടുക്കാം.ചേരുവകൾ മണിക്കടല അരക്കപ്പ് പച്ചരി ഒരു കപ്പ് കറിവേപ്പില ചുവന്ന ഉള്ളി മൂന്നെണ്ണം തയ്യാറാക്കുന്ന വിധം പച്ചരിയും കടലയും ആറുമണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക.
കടലയും കറിവേപ്പിലയും ചുവന്ന ഉള്ളിയും നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഇത് ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം അരി അരച്ചെടുക്കുക.ആവശ്യത്തിനു ഉപ്പു ചേർത്ത് അരച്ച് വിച്ചിരിക്കുന്ന കടലയും പച്ചരിയും നന്നായി മിക്സ് ചെയ്യുക. സാധാരണ ഉഴുന്നു ദോശയുടെ അതേ പരുവത്തിൽ തന്നെ ആയിരിക്കണം ഈ ദോശയുടെ മിശ്രിതവും ഇരിക്കേണ്ടത്. ഇത് പൊളിക്കാൻ വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. അരച്ച ഉടനെ തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. ദോശക്കല്ല് നന്നായി ചൂടായതിനു ശേഷം ഒരു തവി മാവ് ഒഴിച്ച് പരത്തി കൊടുക്കുക.ആവശ്യമെങ്കിൽ ദോശയ്ക്കു മുകളിൽ നെയ്യോ ബട്ടറോ എന്തെങ്കിലും തേച്ചു കൊടുക്കാവുന്നതാണ്. ചൂട് ദോശ തേങ്ങ ചമ്മന്തിയുടെയോ തക്കാളി ചമ്മന്തിയുടെ കൂടെ കഴിച്ചാൽ അടിപൊളി രുചിയാണ്.