സ്വർണാഭരണങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എല്ലാവരും സ്വർണം ഉപയോഗിക്കുന്നവരാണ്. സ്ത്രീകൾക്കാണ് സ്വർണാഭരണങ്ങളോട് പ്രിയമേറെ.സ്ത്രീയുടെ നിറുക മുതല്‍ കാല്‍പാദം വരെയും അണിയാന്‍ പാകത്തിന് പല തരത്തിലെ ആഭരണങ്ങളുണ്ട്. ഇവ പല തരം ഡിസൈനുകളില്‍ പല തരം ലോഹങ്ങളില്‍ ലഭിയ്ക്കുകയും ചെയ്യും. ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യമേറ്റുന്നുവെന്ന കാര്യത്തില്‍ സംശയവും വേണ്ട. ആഭരണങ്ങൾ ധരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായാണ് കാണുന്നത് പ്രത്യേകിച്ചും സ്വർണാഭരണങ്ങൾ.എന്നാൽ ഇന്ന് സ്വർണത്തിന് ദിനംപ്രതി വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സാധാരണക്കാരന് ഒരു പവൻ സ്വർണം വാങ്ങുക എന്ന് പറയുന്നത് കുറച്ച് പാടുള്ള കാര്യമാണ്. ഇന്ന് പലരും ഗോൾഡ് കവറിങ് ആഭരണങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ഗോൾഡ് കവറിങ് ആഭരണങ്ങൾ കുറച്ചുനാൾ ഉപയോഗിച്ചതിനു ശേഷം പെട്ടെന്നുതന്നെ കളർ പോവുകയും ക്ലാവ് പിടിക്കുകയും ചെയ്യും.
ഗോൾഡ് കവറിങ് ഷോപ്പുകൾ ഗ്യാരണ്ടി ആറുമാസത്തേക്ക് ഗ്യാരണ്ടി നടക്കുന്നതുകൊണ്ട് കളർ പോകുമ്പോൾ നമുക്ക് വീണ്ടും കൊണ്ടേ ആഭരണങ്ങൾ മുക്കിക്കാവുന്നതാണ്. എന്നാൽ വീണ്ടും കടകളിൽ പോകുക എന്നുള്ളത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ മാലയുടെ കളർ ഒക്കെ പോവുകയാണെങ്കിൽ ചിലരത് കളയുകയാണ് പതിവ്.എന്നാൽ ഇനിമുതൽ ആഭരണങ്ങൾ കളയേണ്ടതില്ല നമുക്ക് കളർ പോയ ഗ്യാരണ്ടി ഗോൾഡ് കവറിംഗ് ആഭരണങ്ങൾ വീട്ടിൽ തന്നെ റെഡിയാക്കി എടുക്കാൻ വന്നതേയുള്ളൂ.എങ്ങനെയാണെന്ന് നോക്കാം.ഇതിനു നമുക്ക് ആവശ്യമായത് ഒരേയൊരു ഉൽപ്പന്നം മാത്രമാണ്. ചെറുനാരങ്ങയാണ് ഇതിന് നമുക്ക് ആവശ്യം. ചെറുനാരങ്ങ മുറിച്ച് അതിനു നീര് പിഴിഞ്ഞ് ഒരു പാത്രത്തിൽ ഒഴിക്കുക.ഇതിലേക്ക് മോശമായ ഗോൾഡ് കവറിങ് മാല ഇടുക. മാലയിലെ അഴുക്ക് ഇളകുന്നത് വരെ നാരങ്ങാ നീരിൽ മാല നന്നായൊന്നു ഇളക്കി കൊടുക്കുക. നാരങ്ങാ നിന്നിലേക്ക് അല്പം വെള്ളമൊഴിച്ച് മാല കൂടിയിട്ട് നന്നായെന്ന് തിളപ്പിച്ചെടുക്കുക.
ഇനി വെള്ളം തണുത്തതിനുശേഷം മാല അതിൽ നിന്ന് എടുത്ത് ക്ലീൻ ചെയ്യാണം.അതിനാ വശ്യം ഒരു ടൂത്ത് പേസ്റ്റും ബ്രഷുമാണ്. ബ്രഷിൽ പേസ്റ്റ് തേച്ചതിനുശേഷം മാലയിൽ ഇത് നന്നായെന്ന് ഉരച്ചു കൊടുക്കുക. ഇങ്ങനെ ഉരച്ചു കൊടുക്കുമ്പോൾ മാലയിലെ ഉള്ളിലെ അഴുക്കുകൾ ഒക്കെ ഇളകി പോരും.മാല കഴുകി കഴിയുമ്പോൾ നല്ല നിറം കാണാൻ സാധിക്കും. ഇനി ഇതിലും നിറം വേണമെങ്കിൽ മഞ്ഞപ്പൊടി ഉപയോഗിച്ച് ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പാത്രത്തിൽ അൽപം മഞ്ഞപ്പൊടി എടുത്തു അതിലേക്ക് മാലയിട്ട് നന്നായിട്ട് മിക്സ് ചെയ്യണം. ശേഷം മാല ഒന്ന് കഴുകി കഴിയുമ്പോൾ നല്ല നിറം വച്ചത് കാണാം. ഷോപ്പിൽ കൊടുത്ത് ക്ലീൻ ചെയ്യുന്നത് പോലെ തന്നെ നന്നായി ക്ലീൻ ആയി കിട്ടും.