പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കാതെ പോകല്ലേ അറിയാമെന്നു പറഞ്ഞാലും ഇത് സംഭവിക്കും

പ്രഷർകുക്കർ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. ഇല്ലാ എന്ന് തന്നെ പറയാം.വീട്ടമ്മമാരുടെ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷർകുക്കർ. കഴിയന്നതും പാചകം പ്രഷർ കുക്കറിൽ ആക്കുന്നതോടെ ധാരാളം ഇന്ധനം ലാഭിക്കാൻ സാധിക്കും.മണിക്കൂറുകൾ തീ കത്തിച്ച് കഷ്ടപ്പെടുന്നത് മിനിറ്റുകൾ കൊണ്ട് വെന്ത് കിട്ടും. ചൂടിനൊപ്പം മർദ്ദവും കൂടിച്ചേർന്നാണ് പ്രഷർകുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈ കുക്കർ അപകടകാരികളും ആകാറുമുണ്ട്.നിത്യജീവിതത്തിൽ ഒഴിവാക്കാൻ കൂടാതെ ഒന്നാണ് ഈ പ്രഷർകുക്കർ എങ്കിലും ഇത് പലർക്കും വേണ്ടരീതിയിൽ പരിപാലിക്കാൻ അറിയില്ല. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കുക്കർ പെട്ടെന്ന് ചീത്തയാകും.അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവർ ആദ്യം അറിഞ്ഞിരിക്കേണ്ടത് അത് എങ്ങനെ ഉപയോഗിക്കണം എന്നതാണ്. ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്‌ എന്തൊക്കെയാണെന്ന് നോക്കാം.റെഗുലേറ്റർ വിസിൽ അല്ലെങ്കിൽ റെഗുലേറ്റർ വെയിറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ കയറി അതിലെ ദ്വാരം അടയാനുള്ള സാധ്യതയുണ്ട്.

ഇത് അപകടങ്ങൾ ഉണ്ടാകാനും ഇടയാക്കും.എന്തെങ്കിലും ചെറിയ വസ്തുക്കൾ ഉപയോഗിച്ച് അത്‌ ഉപയോഗത്തിന് ശേഷം ക്ലീൻ ചെയ്യുക.പ്രഷർകുക്കറിന്‍റെ മൂടി അടിക്കുന്നതിനു മുൻപ് അതിൽ നല്ലതായിപ്രസ് ചെയ്തതിനുശേഷം മാത്രം ലോക് ഇടുക.സമയങ്ങളിൽ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ കുക്കറിന്‍റെ സൈഡിൽ കൂടിയൊക്കെ ആവി പോകുന്നത് കാണാം. ഇങ്ങനെ സംഭവിക്കുമ്പോൾ കുക്കർ തുറന്ന് വാഷർ എടുത്ത് ഒരു പത്ത് മിനിറ്റോളം നല്ല തണുത്ത വെള്ളത്തിൽ മുക്കി വച്ചതിനു ശേഷം വീണ്ടും ഉപയോഗിക്കുക. അതുപോലെ എല്ലാ ദിവസവും ഒരു അര മണിക്കൂറെങ്കിലും വാഷർ ഫ്രീസറിൽ വെക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുമ്പോൾ വാഷർ ടൈറ്റാകും.ഇൻഡക്ഷൻ ബേസ്ഡ് കുക്കർ ആണെങ്കിൽ ഒരിക്കലും ഡ്രൈ ആയിട്ട് ഹീറ്റ് ചെയ്യരുത്.കുക്കറിന്റെ സേഫ്റ്റി വാല്‍വ് കൃത്യ സമയത്തു തന്നെ മാറാന്‍ ശ്രദ്ധിക്കണം. അതാത് കമ്പനിയുടെ തന്നെ നോക്കി വാങ്ങിക്കുകയും വേണം. ഒരു കുക്കറിന്‍റെ വാല്‍വ് മറ്റൊരു കുക്കറിന് പാകമായെന്നു വരില്ല. മാത്രമല്ലാ ഇവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്.പെട്ടന്ന് കുക്കർ തുറക്കേണ്ടി വന്നാൽ പച്ചവെള്ളത്തിൽ ഇറക്കിവയ്ക്കുകയോ,മൂടിയിൽ പച്ച വെള്ളമൊഴിക്കുകയൊ ചെയ്യണം.കുക്കർ നിറച്ച് ആഹാരം പാചകം ചെയ്യുമ്പോൾ അത് അടിയിൽ പിടിക്കാനും സേഫ്റ്റി വാൽവ് പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കുക്കറിൽ പകുതിമാത്രം ഭക്ഷണം പാചകം ചെയ്യണമെന്ന് പറയുന്നത്.ആഹാരം പാകം ചെയ്യുമ്പോൾ തിളച്ചു പൊങ്ങി അത് കുക്കറിനെ മൂഡിൽ ഒക്കെ വീഴാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ കുക്കറിനെ മോഡിയുടെ അകഭാഗത്ത് ഓയിൽ തേച്ചു കൊടുക്കണം കുക്കറിൽ ആഹാരം പാകം ചെയ്യുമ്പോൾ എപ്പോഴും മിഡിയം ഫ്ലെയിമിൽ വെച്ച് പാകം ചെയ്യാൻ ശ്രദ്ധിക്കുക.കുക്കറിൽ ആഹാരപദാർത്ഥങ്ങൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അത് കളയാൻ അല്പം വിനാഗിരി ഒഴിക്കുക. അല്ലെങ്കിൽ ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ചാൽ മതി. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ ഡിഷ്‌ വാഷ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. അപ്പോൾ പറ്റിപ്പിടിച്ചിരിക്കുന്നതെല്ലാം ഇളകി പോകുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *