മനോഹരമായ ബാഗ് കേക്ക് ഉണ്ടാക്കാം വളരെ എളുപ്പത്തില്‍ ആര്‍ക്കും വീട്ടില്‍ തന്നെ

കേക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇന്ന് വിവിധ ഫ്ലെവറിലുള്ള കേക്കുകൾ നമുക്ക് ലഭ്യമാണ്. പണ്ടുകാലങ്ങളിൽ കടകളിൽ നിന്നും മാത്രമേ കേക്ക് വാങ്ങാൻ കിട്ടുമായിരുന്നുള്ളൂ.എന്നാൽ ഇന്ന് ഹോം മെയ്ഡ് കേക്കുകളാണ് കൂടുതലും.ഫ്ലെവർ മാത്രമല്ല വ്യത്യസ്ത ആകൃതിയിലുള്ള കേക്കുകളും കിട്ടും.ഓണസദ്യ സ്മൈലി ബാർബി ഡോൾ തുടങ്ങി ഓരോരുത്തരുടേയും ഇഷ്ടാനുസരണം ആണ് കേക്കുകൾ ഉണ്ടാക്കുന്നത്. ഒരു ബാഗ് കേക്ക് നമുക്ക് ഉണ്ടാക്കാം.ഒറ്റനോട്ടത്തിൽ ശരിക്കും ബാഗ് ആണെന്നെ തോന്നുന്നു.എന്നാൽ ഇത് ഒറിജിനൽ ബാഗല്ല ബാഗ്‌ കേക്കാണ്.എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് നോക്കാം.ചേരുവകൾ മൈദ രണ്ട് കപ്പ് ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ സോഡാപ്പൊടി കാൽ ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ വാനില പൗഡർ അര ടീസ്പൂൺ മുട്ട ഒമ്പതെണ്ണം പഞ്ചസാര മുക്കാൽ കപ്പ് പാൽ കാൽ കപ്പ് ബട്ടർ ഒന്നേകാൽ കപ്പ് പഞ്ചസാര പൊടി രണ്ട് കപ്പ് വിപ്പിംഗ് ക്രീം നാല് ടേബിൾ സ്പൂൺ ഫോണ്ടന്റ് തയ്യാറാക്കുന്ന വിധം പാത്രത്തിലേക്ക് മൈദ ഇടുക. ഇതിലേക്ക് ബേക്കിങ് പൗഡർ സോഡാപ്പൊടി ഉപ്പ് വാനില പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ച് അത് നന്നായി ബീറ്റ് ചെയ്യുക. മുട്ട നന്നായി പതഞ്ഞുവരുമ്പോൾ അതിലേക്ക് പഞ്ചസാര ഇടുക. വീണ്ടും നന്നായി ബീറ്റ് ചെയ്യുക.ഇനി ബീറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുട്ടയിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദയുടെ മിക്സ് ചേർത്ത് ഇളക്കിക്കൊടുക്കുക. ഇതിലേക്ക് മേൽറ്റ് ചെയ്ത അരക്കപ്പ് ബട്ടർ അല്ലെങ്കിൽ ഓയിൽ ചേർത്ത് നന്നായി ഇളക്കുക.

കുറച്ചു പാലും ചേർത്ത് നന്നായി ഇളക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ കേക്കിന്റെ ബാറ്റർ റെഡി ആയി. ഇനി ഈ ബാറ്റർ പാത്രത്തിലൊഴിച്ച് ബേക്ക് ചെയ്യുക.40 മിനിറ്റ് ബേക്ക് ചെയ്യണം.ഇനി ഇതിന്‍റെ ക്രീം റെഡി ആക്കണം. ഒരു പാത്രത്തിലേക്ക് ബട്ടർ ഇട്ട് അത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് വാനില പൗഡറും പഞ്ചസാരപ്പൊടിയും വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഇനി ബേക്ക് ചെയ്യാൻ വെച്ചിരിക്കുന്ന കേക്ക് എടുക്കുക. അത്‌ നന്നായി തണുത്തതിനുശേഷം ഒരേ അളവിൽ നാല് കക്ഷണമായി മുറിച്ചെടുക്കുക. ഓരോ കഷ്ണത്തിന്‍റെയും പുറത്ത് വിപ്പിംഗ് ക്രീം തേച്ചു കൊടുക്കുക. ഓരോന്നും മുകളിലായി വെച്ച് കൊടുത്തു ക്രീം തേച്ചു കൊടുക്കുക.ബാഗിന്റെ ഷേയ്പ്പ് ഉണ്ടാക്കുന്നതിന് കേക്കിന്റെ സെന്റർ നിന്നും അരയിഞ്ച് മറി രണ്ടുവശവും കട്ട് ചെയ്യുക.ശേഷം സൈഡ് ഒക്കെ നന്നായിട്ട് ഒന്ന് ലെവൽ ചെയ്യുക. കേക്കിന്റെ മുകൾഭാഗത്ത് യൂ ഷേയ്പ്പിൽ ചെറുതായൊന്ന് കട്ട് ചെയ്തു കൊടുക്കുക.ശേഷം കേക്കിന്‍റെ താഴ് ഭാഗത്തെ നാല് സൈഡും ഉള്ളിലോട്ടായി ചെറുതായി കട്ട് ചെയ്യുക. ഇനി ഇതിന്റെ മുകളിലേക്ക് ക്രീം നന്നായി തേച്ചുകൊടുക്കുക.പിന്നീട് ഫ്രീസറിൽ 15 മിനിറ്റ് വെച്ച് നന്നായി സെറ്റ് ചെയ്തെടുക്കുക.ബാഗിന്‍റെ രൂപത്തിലേക്ക് മാറ്റുന്നതിന് വേണ്ടി ബ്ലാക്ക് കളർ ഫോണ്ടന്റാണ് ഉപയോഗിക്കുന്നത്.ഷുഗർ പേസ്റ്റിനെ ആണ് ഫോണ്ടന്റ് എന്ന് പറയുന്നത്. നീളത്തിൽ കട്ട് ചെയ്ത് എടുക്കുക.സ്കെചിന്‍റെ അടപ്പുകൊണ്ട് ഒരു ഡിസൈൻ കൊടുക്കുക.സെന്ററിലും ഒരു ഡിസൈൻ കൊടുക്കുക.ഇനി ഇത് കേക്കിന്റെ മുകൾ ഭാഗത്ത് വെച്ചു കൊടുക്കുക.ഇനി അടുത്തത് വേണ്ടത് വൈറ്റ് ഫോണ്ടന്റ് ആണ്. അതു നന്നായെന്ന് പരത്തിയെടുക്കുക.

നമുക്ക് ഡിസൈൻ വാങ്ങാൻ കിട്ടും.ആവശ്യമുള്ള ഡിസൈൻ വാങ്ങി ആ ഡിസൈൻ വൈറ്റ് ഫോണ്ടന്റിന്‍റെ മുകളിലേക്ക് വെച്ചു നന്നായി പ്രസ്സ് ചെയ്തു കൊടുക്കുക.ശേഷം കേക്കിന്‍റെ അളവ് നോക്കി അത് കട്ട് ചെയ്ത് എടുക്കുക.കട്ട് ചെയ്തു വെച്ചിരിക്കുന്ന വൈറ്റ് ഫോണ്ടന്റ് കേക്കിന്‍റെ ഇരു സൈഡിലും വെച്ച് കൊടുക്കുക.അത്‌ ഒന്ന് ഷേയ്പ്പ് ചെയ്ത് കൊടുക്കുക.ഇനി ബ്ലാക്ക് ഫോണ്ടന്റ് നീളത്തിൽ മുറിച്ചെടുക്കുക. ഇനി മുറിച്ചു വെച്ചിരിക്കുന്ന വൈറ്റ് ഫോണ്ടന്റിന്‍റെ മുകളിലേക് ബ്ലാക്ക് ഫോണ്ടന്റ് ഒട്ടിച്ചു കൊടുക്കുക.കുറച്ചു വെള്ളം സ്പ്രേ ചെയ്തിട്ട് വേണം ഒട്ടിക്കാൻ.ഇനി ഇത് ബാഗിന്‍റെ ഏറ്റവും താഴെയായി ഒട്ടിച്ചു കൊടുക്കുക.ബ്ലാക്ക് ഫോണ്ടന്റ് എടുത്ത് കൈകൊണ്ട് ചുരുട്ടി ചുരുട്ടി തീരെ ചെറിയ രൂപത്തിൽ ആക്കി എടുക്കുക. ഇത് ബാഗിന്‍റെ ഡിസൈനിൽ വെച്ചു കൊടുക്കുക.വീണ്ടും ബ്ലാക്ക് ഫോണ്ടന്റ് ഷേപ്പർ ഉപയോഗിച്ചു കട്ട്‌ ചെയ്യുക.എന്നിട്ട് ഒരു ബട്ടർ ഫളൈ രൂപത്തിൽ ആക്കി ഇതും കേക്കിൽ ഒട്ടിച്ചു കൊടുക്കുക.വൈറ്റ് ഫോണ്ടന്റിൽ മഞ്ഞ കളർ ചേർത്ത് റെഡി ആക്കി എടുക്കുക.ഇതും ഒരു റൗണ്ട് ഷേയ്പ്പിൽ ആക്കി ചങ്ങല പോലെ ആക്കി എടുക്കുക.വീണ്ടും ബ്ലാക്ക് ഫോണ്ടന്റ് പരത്തി കട്ട് ചെയ്ത് എടുക്കുക.ഇത് ഷേയ്പ്പിൽ ആക്കി എടുക്കുക.ഇതുകൊണ്ട് ബാഗിന്‍റെ വള്ളി റെഡിയാക്കി ഒട്ടിക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ രുചികരമായ ബാഗ് കേക്ക് റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *