സാധാരണ നമ്മൾ മൊബൈലിൽ വിളിച്ചോ ഓൺലൈൻ വഴിയോ ഒക്കെയാണ് ഗ്യാസ് ബുക്ക് ചെയ്യാറുള്ളത്. നമുക്ക് കുറച്ചു സമയം ചെലവാകും.എന്നാൽ നമുക്ക് ഈസിയായി ഇനിമുതൽ വാട്സാപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.ഭാരത് ഗ്യാസ് മാത്രമാണ് ഇപ്പോൾ ഈയൊരു സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.ഉടൻ തന്നെ മറ്റു ഗ്യാസ് കമ്പനികളും ഈ സംവിധാനം കൊണ്ടു വരുന്നതായിരിക്കും.ഭാരത് ഗ്യാസ് വാങ്ങുന്നവർക്ക് ഇനിമുതൽ വാട്സ് ആപ്പ് വഴി ബുക്ക് ചെയ്യാം. അത് എങ്ങനെയാണെന്ന് നോക്കാം.ഭാരതത്തിന്റെ വെരിഫൈഡ് വാട്സ്ആപ്പ് നമ്പർ ആണിത്.ഈ നമ്പർ സേവ് ചെയ്തതിനു ശേഷം വാട്സാപ്പിലേക്ക് എന്തെങ്കിലും ഒരു മെസ്സേജ് അയക്കുക.അപ്പോൾ തന്നെ നമുക്ക് ഒരു റിപ്ലൈ ലഭിക്കുന്നതാണ്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഈ ഒരു മെസ്സേജ് വാട്സാപ്പിൽ അയക്കാൻ സാധിക്കു.ഗ്യാസ് ബുക്ക് ചെയ്യാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും.ബുക്ക് ചെയ്യാൻ വേണ്ടി ഒന്ന് എന്നോ ബുക്ക് എന്നോ ടൈപ്പ് ചെയ്യുക എന്ന് പറഞ്ഞാണ് ആ റിപ്ലൈ മെസ്സേജ് വരുക.അപ്പോൾ നമ്മൾ ഒന്ന് എന്നോ ബുക്ക് എന്നോ ടൈപ്പ് ചെയ്ത് അയക്കുക.
ഇങ്ങനെ ബുക്ക് ചെയ്തു കഴിഞ്ഞാൽ പണമടയ്ക്കാനുള്ള ഒരു ലിങ്ക് അപ്പോൾ തന്നെ ഒരു മെസ്സേജ് ആയി അവർ അയക്കും.അതുവഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഓൺലൈൻ വഴിയോ നമുക്ക് പണമടയ്ക്കാൻ സാധിക്കുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മൾ ഗ്യാസ് ബുക്ക് ചെയ്യുന്ന പ്രോസസ്സ് കംപ്ലീറ്റ് ആയി കഴിഞ്ഞു.അപ്പോൾ ഇനി മുതൽ ഫോൺ വിളിച്ചോ ഓൺലൈൻ വഴിയൊ ഒരുപാട് സമയം ചിലവഴിച്ചു ഗ്യാസ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്ത വെരിഫൈഡ് ഫോൺ നമ്പർ മാത്രമേ ഇതിന് ആവശ്യമുള്ളൂ. വളരെ ഈസി ആയി തന്നെ നമുക്ക് ഗ്യാസ് ബുക്ക് ചെയ്യാവുന്നതാണ്.എന്നാൽ ഇപ്പോൾ എൽപിജി വിതരണ രീതിയിൽ ചില മറ്റങ്ങൾ കൊടുവന്നിരിക്കുകയാണ്.വീട്ടിൽ എത്തുന്ന എൽപിജി വിതരണക്കാര്‍ക്ക് മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകിയാൽ മാത്രമേ ഇനി പാചക വാതക സിലിണ്ടര്‍ ലഭിയ്ക്കൂ.വീടുകളിൽ വിതരണം ചെയ്യുന്ന എൽപിജി സിലിണ്ടറുകൾക്കാണ് പുതിയ ഒടിപി സംവിധാനം ബാധകമാവുക.വാണിജ്യ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ല.ഫോണിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയത്ത് ഒടിപി ലഭിക്കും.
ഇത് സൂക്ഷിച്ചുവയ്ക്കണം. പിന്നീട് സിലിണ്ടർ വീട്ടിലെത്തുമ്പോൾ ഗ്യാസ് കമ്പനി ഏജന്റിനെ ഈ ഒടിപി കാണിച്ചുകൊടുക്കണം.എന്നാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ.ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനു കൂടെയാണ് പുതിയ നീക്കം.വിതരണക്കാരിൽ നിന്ന് ഗാര്‍ഹിക ആവശ്യത്തിനായി എടുക്കുന്ന സിലിണ്ടറുകളുടെ ഉടമകളെ കണ്ടെത്താനും അനധികൃത ഉപയോഗം തടയാനും ഒരു പരിധി വരെ പുതിയ സംവിധാനം സഹായകരമായേക്കും. യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് സിലിണ്ടര്‍ ലഭിയ്ക്കുന്നത് എന്ന് കോഡിലൂടെ ഉറപ്പാക്കാൻ കഴിയും.ഡിഎസി അതവാ ഡെലിവറി ഓതൻറിക്കേഷൻ കോഡ് എന്ന സംവിധാനമാണ് പുതിയതായി നടപ്പാക്കുന്നത്. നവംബർ ഒന്നുമുതൽ ആണ് ഇത് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.രാജ്യത്ത് നൂറ് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുക.അതിനുശേഷം മറ്റ് നഗരങ്ങളിലും നടപ്പിലാക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ആദ്യം നടപ്പിലാക്കും.