നമ്മൾ എല്ലാവരും തന്നെ വസ്ത്രങ്ങളോട് ഏറെ പ്രിയം ഉള്ളവരാണ്.ഓരോ ട്രെൻഡ് അനുസരിച്ച് നമ്മൾ വസ്ത്രങ്ങൾ വാങ്ങി കൊണ്ടേയിരിക്കും.പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോട് പ്രിയം എങ്കിലും ആൺകുട്ടികളും വാങ്ങുന്നതിൽ അത്ര മോശക്കാരൊന്നുമല്ല. ആൺകുട്ടികൾക്ക് കൂടുതലും ഷർട്ടുകളോടാണ് പ്രിയം.എന്നാൽ ഇന്ന് പെണ്കുട്ടികളും ഷർട്ട് ഉപയോഗിക്കുന്നവരാണ്.അതുകൊണ്ടുതന്നെ ഇന്ന് എല്ലാവരുടെയും വീടുകളിൽ നിരവധി ഷർട്ടുകൾ ഉണ്ടാവും. ഉപയോഗിക്കുന്നതും ഉപയോഗിച്ച് പഴകിയതുമായ നിരവധി ഷർട്ടുകൾ.എന്നാൽ നമ്മൾ എല്ലാവരും തന്നെ പഴയ ഷർട്ട് ഒക്കെ ഉണ്ടെങ്കിൽ തറ തുടക്കാൻ ഉപയോഗിക്കുകയൊ അല്ലെങ്കിൽ കത്തിച്ചു കളയുകയൊ മറ്റുമാണ് ചെയുന്നത്.എന്നാൽ ഇനി മുതൽ അങ്ങനെ കത്തിച്ചുകളയുകയൊന്നും വേണ്ട.ഷർട്ടിന്റെ സ്ലീവ് ഉപയോഗിച്ച് നമുക്ക് കുറച്ചു പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.അത് എന്തൊക്കെയാണെന്ന് നോക്കാം.പഴയ ഷർട്ടിന്റെ സ്ലിവ് ഭാഗം മാത്രം മുറിച്ചെടുക്കുക.ഈ സ്ലിവിന്റെ താഴ്ഭാഗത്തെ ബട്ടൺസ് വരുന്ന കട്ടി ഉള്ള ഭാഗം മുറിച്ചെടുക്കണം.സൈഡിൽ ഒക്കെ എക്സ്ട്രാ കിടക്കുന്ന ഭാഗം കട്ട് ചെയ്തു ഭംഗിയാക്കി എടുക്കുക.ഇത് കൊണ്ട് എന്താണ് പ്രയോജനം നോക്കാം.സാധാരണ നമ്മൾ അയൺ ബോക്സ് ഉപയോഗിച്ച് ശേഷം അതിന്റെ വയർ എല്ലാം ചുരുട്ടിക്കൂട്ടി ആണ് വെക്കുന്നത്.
ഇങ്ങനെ വെച്ച് കഴിയുമ്പോൾ നമുക്ക് പിന്നീട് ഉപയോഗിക്കാൻ നേരത്ത് ഭയങ്കര പ്രയാസമായിരിക്കും.നമുക്ക് അയൺ ബോക്സിന്റെ ഈ വയർ വെക്കുന്നതിനു വേണ്ടി ഈ സ്ലിവ് ഉപയോഗിക്കാം.അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് നോക്കാം.അയൺ ബോക്സ് വയർ മടക്കിയതിനു ശേഷം ഈ മുറിച്ചെടുത്ത് സ്ലിവ് കഷണം പിടിയുടെ അടിയിൽ കൂടി എടുത്ത് ഈ വയറിൽ ചുറ്റി ബട്ടൻ ഇട്ട് വെക്കുക. ഇതുപോലെതന്നെ മൊബൈൽ ഫോണിന്റെ ചാർജറും ഇതുപോലെ സ്ലിവ് ഉപയോഗിച്ചു കെട്ടി വെക്കാവുന്നതാണ്. ഇതുപോലെ എന്ത് വയറും ഹോൾഡ് ചെയ്ത് ലോക്ക് ചെയ്ത് വെക്കാവുന്നതാണ്.ഇനി അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം.മുറിച്ചെടുത്ത സ്ലീവിന്റെ കഷ്ണം എന്തായാലും രണ്ടുമൂന്നോ ലെയർ ആയിട്ട് ആയിരിക്കും ഉണ്ടാവുക.സ്ലിവ് വലിച്ചു പിടിച്ചതിനു ശേഷം ഒരു ലെയർ മാത്രം ഒന്ന് കട്ട് ചെയ്തു കൊടുക്കുക.അപ്പോൾ ചെറിയൊരു പോക്കറ്റ് പോലെ ആയി കിട്ടും.ഇതിനകത്തേക്ക് ഹെഡ്സെറ്റ് നമുക്ക് മടക്കിവെക്കാവുന്നതാണ്.
ശേഷം ആ ബട്ടൻ കൂടി ഇടുകയാണെങ്കിൽ ഹെഡ്സൈറ്റിന് ഒരു കുഴപ്പവുമില്ലാതെ ബാഗിൽ സുരക്ഷിതമായിരിക്കും.സാധാരണ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിൽ ബാഗിൽ ഒക്കെ ഇടുകയാണ് പതിവ്.എന്നാൽ ബാഗിൽ വെറുതെ ഇട്ടു കഴിഞ്ഞാൽ ഹെഡ്സെറ്റ് കുരുങ്ങി പോകാനുള്ള സാധ്യതയുണ്ട്.ഇങ്ങനെ ഒരു ഉറയിൽ ആണ് ഇടുന്നത് എങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല. ഇങ്ങനെ നമ്മുടെ ദൈനദിന ജീവിതത്തിൽ ഉപകാരപെടുന്ന കാര്യങ്ങൾ നമ്മൾ ഒരു ഉപകാരവും ഇല്ല എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ഈ ഒരു ഷർട്ടിന്റെ സ്ലീവ് കൊണ്ട് ചെയ്യാവുന്നതാണ്.ഇങ്ങനെ വീട്ടിൽ ഉപയോഗിച്ച് പഴകിയതും ഉപയോഗികണ്ട് ഇരിക്കുന്നതുമായ ഷർട്ട് കൊണ്ട് നമുക്ക് വേറെയും പല പ്രയോജനങ്ങളുമുണ്ട്. ഇതുകൊണ്ട് നമുക്ക് ഷോർട്സ് ഫ്രോക് എന്നിവ സ്റ്റിച് ചെയ്ത് എടുക്കാവുന്നതുമാണ്.