കോൺക്രീറ്റ് പാളികള്‍ ഇതുപോലെ അടര്‍ന്നു വീഴുന്നുണ്ടോ എങ്കില്‍ ഇങ്ങനെ ചെയ്യൂ ഇനിയുണ്ടാകില്ല ഈ പ്രശ്നം

മണ്ണ് സിമന്റ് കരിങ്കല്ല് എന്നിവ ചേർന്നതാണ് കോൺക്രീറ്റ്.ഇതിൽ കമ്പി കൂടിച്ചേർന്ന് കഴിഞ്ഞാൽ ആർസിസി എന്നറിയപ്പെടുന്ന റീ ഇൻഫോഴ്സ്ഡ് സിമന്റ് അഥവാ വാർപ്പായി.വാര്‍ക്കുന്നതിന് കമ്പി കെട്ടിക്കഴിഞ്ഞാല്‍ കവറിംഗ് ബ്ലോക്ക് കമ്പിയുടെ അടിയില്‍ വെക്കണം.അടിയിലും മുകളിലും കമ്പിക്ക് കവറിങ് ആവശ്യമാണ്. ഇതിന് സഹായിക്കുന്ന കവറിങ് ബ്ലോക്കുകൾ ഇന്ന് ലഭ്യമാണ്.എന്നാല്‍ മിക്ക കോണ്‍ട്രാക്ടര്‍മാരും ഇതിനുപകരം മെറ്റല്‍ വെച്ച് അഡ്ജസ്റ്റ് ചെയ്യാറുണ്ട്. അപ്പോള്‍ കോണ്‍ക്രീറ്റ് സമയത്ത് മെറ്റല്‍ വഴുതിമാറി കമ്പിയും കോണ്‍ക്രീറ്റും കൃത്യം അകലം ലഭിക്കാത്ത അവസ്ഥയുണ്ടാകും.നാല് സൈഡും പ്രത്യേക അളവിൽ തയ്യാറാക്കി ഗ്രൂ കട്ടിങ്ങോടുകൂടി കാസ്റ്റ് ചെയ്തെടുത്ത കോൺക്രീറ്റ് ബ്ലോക്കിനെയാണ് കവർ ബ്ലോക്ക് എന്ന് പറയുന്നത്. കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യുമ്പോൾ ആ കമ്പി എക്സ്റ്റേണൽ സ്പെയ്സും ആയി അല്ലെങ്കിൽ പുറത്തെ എയറുമായി കോൺടാക്ട് വരാതിരിക്കാൻ കോൺക്രീറ്റിന് ഉള്ളിലാക്കി നിർത്താൻ വേണ്ടി കമ്പിയേ താങ്ങിനിർത്തുന്ന കോൺക്രീറ്റ് കട്ടകളാണ് കവർ ബ്ലോക്ക്. ഇത് പല വലുപ്പത്തിലും ഷേയ്പ്പുകളിലും ഒക്കെ ലഭിക്കും.ഭിമൊ സ്ലാബോ എന്തുതന്നെയായാലും അത് പുറം ഭിത്തിയുമായി പുറത്തെ ഫേസുമായി കോൺടാക്ട് വരാതെ കമ്പി കറക്റ്റ് ആയിട്ട് കോൺഗ്രസിനുള്ളിൽ പ്ലെയ്സ് ചെയ്യാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

മുമ്പ് ചെറിയ മെറ്റിലുകളോ മറ്റു ഉപയോഗിച്ചായിരുന്നു ഇത് താങ്ങി നിർത്തിയിരുന്നത്.അത് നമുക്ക് ഒരേ അളവിൽ കിട്ടില്ല അതുകൊണ്ട് ഒരേ അളവിൽ തന്നെ കിട്ടാൻ വേണ്ടിയാണ് ഈ കവർ ബ്ലോക്കുകൾ ഉപയോഗിക്കുന്നത്. ഇത് തെന്നി മാറാതിരിക്കാനാണ് ഈ കട്ടകളിൽ ഗ്രൂ കൊടുക്കുന്നത്. കവർ ബ്ലോക്കുകളിൽ അളവുകൾ കൊടുത്തിട്ടുണ്ടാകും. ഇരുപത് ഇരുപത്തഞ്ച് നാലപത് എന്നിങ്ങനെയാണ് അളവുകൾ. 20 എന്നു പറയുന്നത് 20 എംഎം ആണ്. 20 എംഎം ആണ് നമ്മൾ കോൺക്രീറ്റ് സ്ലാബുകളിൽ കൊടുക്കുന്നത്. ഭിം ആണെങ്കിൽ 25 എംഎം ഉം കോളം അതിൽ കൂടുതൽ ഹെവി ആയിട്ടുള്ള കോൺക്രീറ്റിംഗ് ആണെങ്കിൽ 40 മുതൽ 50 എം എം വരെ ആണ്.കവറിങ് പ്രോപ്പർ അല്ല എന്നുണ്ടെങ്കിൽ കോൺക്രീറ്റിങ് അടർന്നു പോകുകയൊ അല്ലെങ്കിൽ വായുവിലുള്ള ഈർപ്പവും ആയി കോൺടാക്ട് ആയി കൊറോക്ഷൻ സംഭവിക്കും. അങ്ങനെ കമ്പി തുരുമ്പ് പിടിച്ച് എക്സ്പാൻഡ് ചെയ്യുകയും എക്സ്പാൻഡ് ചെയ്തു കഴിഞ്ഞാൽ ആ കോൺക്രീറ്റിന്റെ കവറിങ് വിട്ട് പുറത്തുള്ള സിമന്റ് പാളികളായി ഇളകി പുറത്തോട്ടു പോരുകയും ചെയ്യും.

അങ്ങനെ പാളികൾ ഇളകി പോന്നു കഴിഞ്ഞാൽ ആ കോൺക്രീറ്റിന്‍റെ സ്ട്രങ്ത് പൂർണമായും നഷ്ടമാകും.പിന്നീട് വീണ്ടും വീണ്ടും കൊറോക്ഷൻ സംഭവിച്ച് എല്ലാ കമ്പികളും തുരുമ്പുപിടിച്ച് ആ കോൺക്രീറ്റ് സ്ലാബ് തന്നെ ഇടിഞ്ഞു താഴെ വീഴാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ഈ കോൺക്രീറ്റ് കവർ ബ്ലോക്കുകൾ കോൺക്രീറ്റിൽ കറക്റ്റായി പ്ലേസ് ചെയ്യേണ്ടത്.ഈ കവർ ബ്ലോക്ക് പ്രോപ്പർ ആയി പ്ലെയ്സ് ചെയ്യേണ്ടത് ബോട്ടം കമ്പിയുടെ അടിയിൽ ആണ്.കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കറക്റ്റ് ആയിട്ട് കവർ ബ്ലോക്ക് കൊടുക്കണം. കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് അത് മാറി പോകുന്നുണ്ടോ ഏതെങ്കിലും കമ്പി താന്നു നിൽക്കുന്നുണ്ടോ?ഈ കാര്യങ്ങൾ എല്ലാം ചെക്ക് ചെയ്ത് കറക്റ്റ് ആയി കോൺക്രീറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.ഇല്ലെങ്കിൽ കോൺക്രീറ്റ് പാളികൾ എല്ലാം കുറച്ചു കഴിയുമ്പോൾ അടർന്നു പോകും. ഇങ്ങനെ വരാതിരിക്കുന്നതിനാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *